മുറിയിലേക്കു വിളിച്ചു വരുത്തി മോശമായി പെരുമാറി, സംവിധായകന്‍ രഞ്ജിത്തിനെതിരെ ഗുരുതര ആരോപണവുമായി നടി
കൊച്ചി: ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ ഗുരുതര ആരോപണവുമായി ബംഗാളി നടി ശ്രീലേഖ മിത്ര. പാലേരി മാണിക്യം എന്ന ചിത്രത്തില്‍ അഭിനയിക്കാനെത്തിയപ്പോള്‍ സംവിധായകന്‍ മുറിയിലേക്ക് വിളിച്ചു വരുത്തി തന്നോട് മോശമായി പെരുമാറിയെന്നാണ് നടിയുടെ പരാതി.
നേരത്തെ പൃഥ്വിരാജ് കേന്ദ്രകഥാപാത്രമായ അകലെ എന്ന ചിത്രത്തില്‍ താന്‍ അഭിനയിച്ചിരുന്നു. അകലെ യിലെ അഭിനയം കണ്ടിട്ടാണ് പാലേരി മാണിക്യത്തിലേക്ക് വിളിക്കുന്നത്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരുമായി ഒരു പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. അവിടെ എത്തിയപ്പോള്‍ നിരവധി ആളുകളുണ്ടായിരുന്നു. ഇവിടെ വെച്ചാണ് തന്റെ റൂമിലേക്ക് വരാന്‍ രഞ്ജിത്ത് ക്ഷണിച്ചത്.
സിനിമയെ കുറിച്ച് ചര്‍ച്ച ചെയ്യാനാണെന്ന് കരുതി റൂമിലെത്തിയതും രഞ്ജിത്ത് കൈയിലെ വളകളില്‍ പിടിച്ചു. അത് വളരെ ബുദ്ധിമുട്ടായി തോന്നി. പെട്ടെന്ന് പ്രതികരിക്കാനായില്ലെന്നും ഇതോടെ രഞ്ജിത്ത് കഴുത്തിലും മുടിയിലും തലോടിയെന്നും താന്‍ ഉടനെ തന്നെ മുറിയില്‍ നിന്നും ഇറങ്ങിപ്പോയിയെന്നും നടി വ്യക്തമാക്കി. കൂടാതെ ആ രാത്രി പേടിയോടെയാണ് ഹോട്ടല്‍ മുറിയില്‍ കഴിഞ്ഞതെന്നും ആ ദിവസം തനിക്കൊരിക്കലും മറക്കാനാവില്ലെന്നും ശ്രീലേഖ മാധ്യമങ്ങളോട് പറഞ്ഞു.
A disturbing allegation has emerged as an actress accuses director Ranjith of mistreating her, sparking serious concerns about misconduct in the film industry. This development raises important questions about workplace safety and respect for women professionals.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."