HOME
DETAILS
MAL
നിപാ സംശയം; സംസ്ഥാനത്ത് രോഗലക്ഷണങ്ങളോടെ രണ്ടുപേര്‍ ചികിത്സയില്‍, സ്രവ പരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും
August 24 2024 | 05:08 AM
കണ്ണൂര്‍: കണ്ണൂരില്‍ നിപാ രോഗലക്ഷണങ്ങളോടെ രണ്ടുപേര്‍ ചികിത്സയില്‍. മാലൂര്‍ പൊലിസ് സ്റ്റേഷന് പരിധിയിലെ രണ്ടുപേരെയാണ് പനിയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. മട്ടന്നൂരിലെ ഒരു ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് നിപാ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. ഇവരുടെ സ്രവ പരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും
ഫ്രൂട്ട്സ് കടയിലെ തൊഴിലാളികളാണ് രണ്ടുപേരും. ഇരുവരുടെയും സ്രവ സാംപിളുകള്‍ കോഴിക്കോടേക്ക് പരിശോധനക്ക് അയക്കും. ഇവര്‍ക്ക് നേരിയ ലക്ഷണങ്ങള്‍ മാത്രമാണ് ഉള്ളതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പരിയാരം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. കെ. സുദീപ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."