ദുബൈ മെട്രോയുടെ പ്രവർത്തന സമയത്തിൽ മാറ്റം
ദുബൈ:ദുബൈ മെട്രോയുടെ പ്രവർത്തന സമയം വാരാന്ത്യത്തിൽ നീട്ടിയതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ഓഗസ്റ്റ് 24 ശനിയാഴ്ച വരെയും 25 ഞായറാഴ്ച രാവിലെ 8 മുതൽ പുലർച്ചെ 2 വരെയും പ്രവർത്തന സമയം രാവിലെ 5 മുതൽ പുലർച്ചെ 2 വരെയും ആയിരിക്കുമെന്ന് അതോറിറ്റി അറിയിച്ചു.
ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര എയർപോർട്ടായ ദുബൈ ഇൻ്റർനാഷണൽ (ഡിഎക്‌സ്ബി) അടുത്ത 13 ദിവസത്തിനുള്ളിൽ 3.43 ദശലക്ഷം അതിഥികളെ നിയന്ത്രിക്കുമെന്ന് ബുധനാഴ്ച അറിയിച്ചു, താമസക്കാർ വേനൽക്കാല അവധി കഴിഞ്ഞ് മടങ്ങുന്ന സമയമായതുകൊണ്ടാണ് ഈതിരക്ക് അനുഭവപ്പെടുന്നത്. ഓഗസ്റ്റ് 31 നും സെപ്റ്റംബർ 1 നും ഇടയിൽ അര ദശലക്ഷത്തിലധികം അതിഥികളെ കൈകാര്യം ചെയ്യുമെന്ന് ദുബൈ എയർപോർട്ട്സ് അറിയിപ്പ് നൽകി. സെപ്തംബർ 1 ഏറ്റവും തിരക്കേറിയ ദിവസമാണ്, DXB 291,000 അതിഥികളെ സ്വീകരിക്കും. ഈ വർഷത്തെ ആദ്യ ആറ് മാസങ്ങളിൽ 44.9 ദശലക്ഷം അതിഥികളെ ദുബൈ സ്വാഗതം ചെയ്തതായി ഈ മാസം ആദ്യം DXB പ്രഖ്യാപിച്ചിരുന്നു.
Dubai Metro has announced a change in its operating hours to better accommodate commuters and tourists. The new timings will ensure extended service during peak hours while maintaining the same level of efficiency and safety for passengers.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."