HOME
DETAILS
MAL
അര്‍ജുന്‍ ദൗത്യം, കര്‍ണാടക മുഖ്യമന്ത്രിയെ കാണാന്‍ കേരള നേതാക്കള്‍
August 25 2024 | 12:08 PM
ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തെരച്ചില്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ഡ്രെഡ്ജിംഗ് തുടങ്ങണമെന്ന ആവശ്യവുമായി കേരള നേതാക്കള്‍ ഉടന്‍ കര്‍ണാടക മുഖ്യമന്ത്രിയെ കാണും.
എംകെ രാഘവന്‍ എംപി, മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫ്, കാര്‍വാര്‍ എംഎല്‍എ സതീശ് സെയ്ല്‍, അര്‍ജുന്റെ ബന്ധുക്കള്‍ എന്നിവര്‍ 28 ന് കര്‍ണാടക മുഖ്യമന്ത്രിയെ കാണും. കര്‍ണാടക ഡെപ്യൂട്ടി മുഖ്യമന്ത്രിയേയും സംഘം കാണും. ഡ്രെഡ്ജിംഗ് മെഷീന്‍ കൊണ്ട് വന്ന് തെരച്ചില്‍ പുനരാരംഭിക്കണമെന്നാണ് നേതാക്കളുടെ ആവശ്യപ്പെടുന്നത്. ഡ്രെഡ്ജര്‍ കൊണ്ടുവരാന്‍ 96 ലക്ഷം രൂപ ചെലവാകുമെന്ന് കാണിച്ച് ഉത്തര കന്നഡ ജില്ലാ കളക്ടര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്തയച്ചിരുന്നു.
Kerala Leaders Meet Karnataka CM for Arjun Mission
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."