കഴക്കൂട്ടത്തുനിന്നു കാണാതായ ആസം ബാലികയെ പോലിസ് സംഘം തിരിച്ചെത്തിച്ചു
തിരുവനന്തപുരം: കഴക്കൂട്ടത്തുനിന്നു കാണാതായി വിശാഖപട്ടണത്തു കണ്ടെത്തിയ പതിമൂന്നുകാരി അസം ബാലികയെ പൊലീസ് സംഘം കേരള എക്‌സ്പ്രസില്‍ തിരുവനന്തപുരത്തെത്തിച്ചു. തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ സംഘം പെണ്‍കുട്ടിയെ പൂജപ്പുരയിലെ സിഡബ്ല്യുസി ഷെല്‍ട്ടര്‍ ഹോമിലേക്കു മാറ്റും. നാളെ രാവിലെ പെണ്‍കുട്ടിയെ കഴക്കൂട്ടം സ്റ്റേഷനിലെത്തിച്ച ശേഷം ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കും. തുടര്‍ന്നായിരിക്കും കുട്ടിയെ മാതാപിതാക്കള്‍ക്കു കൈമാറുക.
കഴിഞ്ഞ ബുധനാഴ്ച രാത്രി മുതല്‍ വിശാഖപട്ടണത്തെ ഒബ്‌സര്‍വേഷന്‍ ഹോമിലായിരുന്നു കുട്ടി. ഇന്നലെ രാവിലെയാണ് കഴക്കൂട്ടം എസ്‌ഐ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം കുട്ടിയെ ഏറ്റെടുത്തത്. വിശാഖപട്ടണത്തുനിന്നു ട്രെയിന്‍ ലഭിക്കാത്തതിനാല്‍, 6 മണിക്കൂര്‍ അകലെയുള്ള വിജയവാഡയിലെത്തിയാണു കേരള എക്‌സ്പ്രസില്‍ യാത്ര തിരിച്ചത്. അമ്മ അടിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഷ്യത്തിലാണ് വീടുവിട്ടിറങ്ങിയതെന്നും ഇനി അങ്ങനെ ചെയ്യില്ലെന്നും ഉറപ്പു നല്‍കിയാണ് കുട്ടി കേരളത്തിലേക്കു തിരിച്ചതെന്നു സംഘടനാ പ്രതിനിധികള്‍ വ്യക്തമാക്കി.
A police team has successfully located and reunited a missing girl from Assam with her family. Read the heartwarming story of how the authorities tracked her down and brought her home safely, reuniting her with her loved ones.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."