HOME
DETAILS

രക്ഷാപ്രവർത്തകരുമായെത്തിയ വാഹനങ്ങൾക്ക് പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്

  
August 26 2024 | 01:08 AM

Wayanad- mepadi-disaster-relief-vehicles-fined-motor-vehicle-department

മേപ്പാടി: ദുരിതാശ്വാസ ധനസഹായത്തിൽ കൈയിട്ടുവാരിയ ബാങ്കിൻ്റെ നടപടിക്ക് പിന്നാലെ രക്ഷാപ്രവർത്തനത്തിന് എത്തിയ വാഹന ഉടമകൾക്ക് പണികൊടുത്ത് മോട്ടോർ വാഹന വകുപ്പ്. ഉരുൾപൊട്ടൽ ദുരന്തവാർത്ത കേട്ട് ലഭിക്കുന്ന വാഹനങ്ങളിൽ കയറിയാണ് നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും സന്നദ്ധ പ്രവർത്തകർ ദുരന്തഭൂമിയിൽ എത്തിയിരുന്നത്. വാഹനങ്ങളിൽ കയറുന്ന യാത്രക്കാരുടെ എണ്ണം പോലും നോക്കാതെ ഡ്രൈവർമാരും രക്ഷാപ്രവർത്തകരെ ദുരന്തഭൂമിയിലേക്ക് എത്തിച്ചു. ടിപ്പർ ലോറികളിൽ ഉൾപ്പെടെ രക്ഷാപ്രവർത്തകർ എത്തിയിരുന്നു. എന്നാൽ വാഹന ഉടമകൾക്കെല്ലാം ഇപ്പോൾ മോട്ടോർ വാഹന വകുപ്പിന്റെ പിഴ നോട്ടിസ് ലഭിച്ചുകൊണ്ടിരിക്കുകയാണ്. സർക്കാർ ചുമതലപ്പെടുത്തിയ വാഹനങ്ങൾക്ക് പോലും ഇത്തരത്തിൽ നോട്ടിസ് വരുന്നുണ്ട്. അനുവദനീയമായതിൽ കൂടുതൽ പേരെ കയറ്റിയതും ലോറികളും മറ്റും ആളുകളെ കൊണ്ടുപോകാൻ ഉപയോഗിച്ചതിനുമാണ് പിഴയടയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

മേപ്പാടിയിലെയും പരിസര പ്രദേശങ്ങളിലെയും എ.ഐ കാമറകളിലെ ദൃശ്യങ്ങളിൽ ഉൾപ്പെട്ടവർക്കാണ് നോട്ടിസ് ലഭിക്കുന്നത്. 2,000 മുതൽ 10,000 രൂപ വരെ പിഴയടയ്ക്കാനാണ് പലരോടും ആവശ്യപ്പെട്ടിരിക്കുന്നത്. ഒരേ വാഹനം തന്നെ ദുരന്തം നടന്ന അന്നുമുതൽ കുറഞ്ഞത് 15 ദിവസമെങ്കിലും പലവട്ടം സന്നദ്ധപ്രവർത്തകരുമായി കാമറയുടെ മുൻപിലൂടെ പോയിട്ടുണ്ട്. അങ്ങനെയെങ്കിൽ ഇനി എത്ര തവണ പിഴ നോട്ടിസ് ലഭിക്കുമെന്ന് ആശങ്കയിലാണ് ഇവർ. ദുരന്തബാധിതരും നോട്ടിസ് ലഭിച്ച കൂട്ടത്തിലുണ്ട്. ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ രക്ഷാപ്രവർത്തനത്തിന് പോകുന്ന വാഹനങ്ങളെ പിഴയിടുന്നതിൽ നിന്നും ഒഴിവാക്കണമെന്ന് പൊതുമരാമത്ത് മന്ത്രിയോട് സന്നദ്ധ പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു. സർക്കാർ ഇടപെടുമെന്ന് മന്ത്രി ഉറപ്പും നൽകിയിരുന്നു. എന്നാൽ ആ ഉറപ്പെല്ലാം ഇപ്പോൾ പാഴ്‌വാക്കായെന്നാണ് വാഹന ഉടമകൾ പറയുന്നത്. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചുമതലപ്പെടുത്തിയത് പ്രകാരം നിരവധി ടാക്‌സി ജീപ്പുകളും ടിപ്പർ ലോറികളും ദുരന്തമേഖലയിൽ സർവിസ് നടത്തിയിരുന്നു. ഇവർക്കു പോലും നോട്ടിസ് ലഭിക്കുന്നുണ്ട്. വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് വാഹനഉടമകൾ ആവശ്യപ്പെടുന്നത്.


The Motor Vehicle Department has fined vehicle owners who transported relief workers to the disaster site following the landslide in Mepadi. Vehicles used for rescue operations, including tipper lorries, are receiving fines ranging from ₹2,000 to ₹10,000 for exceeding passenger limits or improper use. Despite assurances from the Public Works Minister that such vehicles would be exempt from fines, many vehicle owners are now receiving penalty notices, causing concern among those who supported disaster relief efforts. The government is urged to intervene to address these issues.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീനിവാസന്‍ വധക്കേസ്; പ്രതികള്‍ക്ക് ജാമ്യം നല്‍കിയതില്‍ ഹൈക്കോടതിയെ വിമര്‍ശിച്ച് സുപ്രീംകോടതി

Kerala
  •  13 days ago
No Image

കോല്‍ക്കളി വീഡിയോ വൈറലായി; പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ പല്ല് അടിച്ചുകൊഴിച്ച് സീനിയേഴ്‌സ്, കേസ്

Kerala
  •  13 days ago
No Image

സര്‍ക്കാര്‍ രൂപീകരണത്തിന് വിളിച്ച യോഗം അവസാനനിമിഷം റദ്ദാക്കി മഹായുതി സഖ്യം, നാട്ടിലേക്ക് പോയി ഷിന്‍ഡെ

National
  •  13 days ago
No Image

അസമീസ് വ്‌ളോഗറുടെ കൊലപാതകം; മലയാളിയായ പ്രതി ആരവ് പിടിയില്‍, ബംഗളുരുവില്‍ എത്തിക്കും

National
  •  13 days ago
No Image

പാലക്കാട് പൂട്ടിയിട്ട വീട്ടില്‍ മോഷണം; കവര്‍ന്നത് 63 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും

Kerala
  •  13 days ago
No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിസി.പി.എമ്മില്‍ വിമതരുടെ പരസ്യപ്രതിഷേധം

Kerala
  •  13 days ago
No Image

അന്ന് പതിച്ചത് സി.എ.എ വിരുദ്ധ സമരക്കാരുടെ പോസ്റ്റര്‍, ഇന്ന് സംഭലില്‍ പ്രതിഷേധിച്ചവരുടെ ഫോട്ടോ; പ്രതിഷേധക്കാരെ 'ക്രിമിനലുകള്‍' ആക്കി അവഹേളിക്കുന്ന യോഗി തന്ത്രം 

National
  •  13 days ago
No Image

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ തീവ്രമഴ, ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  13 days ago
No Image

ബി.എം.ഡബ്ല്യു കാര്‍ ഉള്ളവര്‍ക്കും പെന്‍ഷന്‍; ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു

Kerala
  •  13 days ago
No Image

ട്രെയിനില്‍ ഒറ്റക്ക് സഞ്ചരിക്കുന്ന യാത്രക്കാരെ ലക്ഷ്യമിട്ട് ബലാത്സംഗം, കൊലപാതകം; മാസത്തിനിടെ കൊന്നത് അഞ്ചു പേരെ; 30 കാരന്റെ അറസ്റ്റ് ചുരുളഴിച്ചത് നിരവധി കേസുകളുടെ

National
  •  13 days ago