നാവില്‍ കൊതിയൂറും രുചിയില്‍ റാഗി കൊണ്ടൊരു അട തയാറാക്കാം
റാഗി കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം നല്ലതാണ്. ഇരുമ്പിന്റെ അളവ് കുറഞ്ഞവര്ക്കൊക്കെ റാഗികൊണ്ടുള്ള വിഭവങ്ങള്‍ വളരെയധികം ഗുണം ചെയ്യും. ഇന്നു നമുക്ക് ഹെല്‍തിയും ടേസ്റ്റിയുമായ റാഗി അടു ഉണ്ടാക്കാം.
റാഗിപ്പൊടി - 2 കപ്പ്
തേങ്ങചിരവിയത്- ഒരു കപ്പ്
ശര്‍ക്കര- ഒന്നര കപ്പ്
നെയ്യ് - ആവശ്യത്തിന്
ഏലയ്ക്കാപൊടി - കാല് ടീസ്പൂണ്‍
ഉണ്ടാക്കുന്ന വിധം
ഒരു പാനില്‍ കുറച്ച് വെള്ളമൊഴിച്ച് അതിലേക്ക് നെയ്യും ഉപ്പും ചേര്‍ക്കുക. തിളച്ചുവരുമ്പോള്‍ റാഗിപ്പൊടി ചേര്‍ത്ത് ഇളക്കി വേവിച്ചെടുക്കുക. എന്നിട്ട് ചെറുചൂടോടെ കുഴച്ചെടുക്കാം.
വേറൊരു ബൗളില്‍ തേങ്ങചിരവിയതും ശര്‍ക്കരപൊടിച്ചതും ഏലയ്ക്കാപൊടിയും മിക്സ് ചെയ്തുവയ്ക്കുക. ഇനി കുഴച്ചുവച്ച റാഗി മാവില്‍ നിന്ന് ഓരോ ഉരുളകളെടുത്ത് പരത്തി അതിന്റെ നടുവില്‍ തേങ്ങാക്കൂട്ട് ഇട്ട് നടു മടക്കി ഒട്ടിക്കുക. ശേഷം ആവിയില്‍ വേവിച്ചെടുക്കാം. അടിപൊളി റാഗി അട തയാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."