നിങ്ങളുടെ അടുക്കളയിലെ സുഗന്ധവ്യജ്ഞനങ്ങള്‍ ശുദ്ധമായതാണോ? കേടായില്ലെന്ന് എങ്ങനെ ഉറപ്പുവരുത്താം
സുഗന്ധവ്യജ്ഞനങ്ങളില്ലാത്ത അടുക്കള അടുക്കളയല്ലെന്ന് വേണം പറയാന്‍. ഇവ ഭക്ഷണത്തിന് ഒരു പ്രത്യേക രുചിയും മണവും നല്കുന്നു. എന്നാല്‍ ഇന്ന് കടകളില്‍ നിന്ന് വാങ്ങിക്കുന്ന പല സുഗന്ധവ്യജ്ഞനങ്ങളിലും മായം കലര്‍ന്നിരിക്കുന്നു. നിങ്ങളുപയോഗിക്കുന്ന അത്യാവശ്യം സുഗന്ധവ്യജ്ഞനങ്ങളില്‍ മായം കലര്‍ന്നിട്ടുണ്ടോ, അവ ശുദ്ധമാണോ എന്ന് എങ്ങനെ മനസിലാക്കാമെന്ന് നോക്കാം.
1. മുളകുപൊടി
ഒരു നുള്ള് മുളകുപൊടി വെള്ളവുമായി കലര്‍ത്തി കൈപ്പത്തിയില്‍ പുരട്ടുക. ടെക്സ്ചറില്‍ മാറ്റം തോന്നുന്നുവെങ്കില്‍ മുളകുപൊടിയില്‍ മായം കലര്‍ന്നിട്ടുണ്ടെന്ന് മനസിലാക്കാം.
2. പെരുങ്കായം
പെരുങ്കായം ഒരു കഷ്ണം മുറിച്ചെടുത്ത് തീയിന് മുകളില്‍ വെക്കുക. ശുദ്ധമായതെങ്കില് അതിന് പെട്ടന്ന തീപിടിക്കുന്നതാണ്.
3. ജീരകം
ഒരു പിടി ജീരകം എടുത്ത് കൈവെള്ളയിലിട്ട് തടവുക. അവ കറുത്തതായി മാറുകയാണെങ്കില്‍ മായം കലര്‍ന്നിട്ടുണ്ടെന്ന് മനസിലാക്കാം.
4. മഞ്ഞള്‍
ഒരു സ്പൂണ്‍ മഞ്ഞള്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ കലര്‍ത്തുക. അത് അടിയില്‍ ഊറുകയും ഇളം മഞ്ഞയായി മാറുകയും ചെയ്താല്‍ മഞ്ഞള്‍ ശുദ്ധമാണ്. കടും നിറത്തിലേക്ക് മാറുന്നുവെങ്കില്‍ മായം കലര്‍ന്നിട്ടുണ്ടെന്ന് മനസിലാക്കാം.
5. കുരുമുളക്
നല്ലയിനം കുരുമുളക് വെള്ളത്തിലിട്ടാല്‍ മുങ്ങിപ്പോകും. കേടായതും പൊള്ളയായതുമായ കുരുമുളക് വെള്ളത്തില്‍ പൊങ്ങിക്കിടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."