സുപ്രീം കോടതിയില്‍ അറ്റന്‍ഡന്റ് റിക്രൂട്ട്‌മെന്റ്; സെപ്റ്റംബര്‍ 12 വരെ അപേക്ഷിക്കാം
സുപ്രീം കോടതിയില്‍ ജൂനിയര്‍ കോര്‍ട്ട് അറ്റന്‍ഡന്റ് റിക്രൂട്ട്‌മെന്റ്. കോര്‍ട്ട് അറ്റന്‍ഡന്റ് (പാചകം അറിയല്‍) ഒഴിവിലേക്കാണ് നിയമനം നടക്കുന്നത്. ആകെ 80 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് സെപ്റ്റംബര്‍ 12 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.എഴുത്ത് പരീക്ഷയുടെയും, പ്രാക്ടിക്കല്‍ ടെസ്റ്റിന്റെയും, അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം നടക്കുക.
തസ്തിക& ഒഴിവ്
സുപ്രീം കോടതിയില്‍ ജൂനിയര്‍ കോര്‍ട്ട് അറ്റന്‍ഡന്റ് (പാചകം) റിക്രൂട്ട്‌മെന്റ്.
ആകെ 80 ഒഴിവുകള്‍.
പ്രായപരിധി
18 മുതല്‍ 27 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവുണ്ട്.
യോഗ്യത
പത്താം ക്ലാസ്, ഡിപ്ലോമ (പാചകം/ പാചക കല)
അപേക്ഷ ഫീസ്
400 രൂപ.
എസ്.സി, എസ്.ടി, ശാരീരിക വെല്ലുവിളി നേരിടുന്നവര്‍, വിരമിച്ച സൈനികര്‍, വിധവ, വിവാഹ മോചിതരായ സ്ത്രീകള്‍, പുനര്‍വിവാഹം ചെയ്യാത്തവര്‍ എന്നിവര്‍ 200 രൂപ അടച്ചാല്‍ മതി.
പരീക്ഷ കേന്ദ്രങ്ങള്‍
Gujarat, Haryana, Karnataka, Madhya Pradesh, Odisha, Tamil Nadu, Delhi, Kerala, Assam, Telangana, Rajasthan, West Bengal, Uttar Pradesh,
Maharasthra, Bihar, and Andhra Pradesh എന്നീ സംസ്ഥാനങ്ങളിലായി പരീക്ഷ കേന്ദ്രങ്ങളുണ്ട്.
Ahmedabad, Ambala, Bengaluru, Bhopal, Bhubaneswar, Chennai, Delhi, Ernakulam, Guwahati, Hyderabad, Jaipur, Kolkata, Lucknow, Mumbai, Nagpur, Patna, and Visakhapatnam എന്നീ സിറ്റികളില്‍ പരീക്ഷ നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ നല്‍കുന്നതിനുമായി www.sci.gov.in സന്ദര്‍ശിക്കുക.
notification = click
supreme court attendent recruitment for cook apply before september 12
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."