ഒഫിസ് സമയം കഴിഞ്ഞാല്‍ ഫോണും സന്ദേശവും നോക്കരുത്, നിയമമാക്കി ആസ്ത്രേലിയയും
സിഡ്നി: ജോലി സമയത്തിന് ശേഷം ജോലിയുമായി ബന്ധപ്പെട്ട ഫോണോ ഇമെയിലോ നോക്കേണ്ടതില്ലെന്ന നിയമം പാസാക്കി ആസ്ത്രേലിയ. അവധി ദിവസങ്ങളിലും ജോലിയുമായി ബന്ധപ്പെട്ട സന്ദേശങ്ങളും ഫോണ്‍ വിളികളും ഇനി ജീവനക്കാര്‍ ശ്രദ്ധിക്കേണ്ടതില്ല. റൈറ്റ് ടു ഡിസ്‌കണക്ട് എന്ന നിയമമാണ് ആസ്ത്രേലിയയില്‍ പാസാക്കിയത്. സ്വകാര്യജീവിതത്തെ തൊഴില്‍ ബാധിക്കാതിരിക്കാനും ജീവനക്കാരുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനുമാണ് ഇത്തരത്തിലൊരു നിയമം നടപ്പാക്കിയത്.
തിങ്കളാഴ്ച മുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വന്നത്. ജോലി സമയത്തിന് ശേഷം സന്ദേശം വായിച്ചില്ലെന്ന കാരണത്താല്‍ ഇനി ശിക്ഷണ നടപടികള്‍ സ്വീകരിക്കാനാകില്ല. ജോലി സ്ഥലത്തുനിന്ന് മടങ്ങിയാല്‍ പിന്നെ ഓഫിസില്‍ വന്ന ശേഷം മാത്രം ജോലിക്കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ മതി. ആസ്ത്രേലിയയില്‍ 2023 ല്‍ ഒരു ജീവനക്കാരന്‍ ശരാശരി 281മണിക്കൂര്‍ ഇത്തരത്തില്‍ വേതനമില്ലാതെ ഓഫിസിനു പുറത്ത് തൊഴില്‍കാര്യങ്ങളില്‍ ചെലവഴിക്കേണ്ടിവന്നുവെന്നാണ് കണക്ക്.
ഈയിനത്തില്‍ 8,800 കോടി യു.എസ് ഡോളറിന്റെ ലാഭമാണ് കമ്പനികള്‍ക്കുണ്ടായത്. നിലവില്‍ ആസ്ത്രേലിയ അടക്കം 20 രാജ്യങ്ങളില്‍ ഈ നിയമം പിന്തുടരുന്നുണ്ട്. യൂറോപ്പിലും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും സമാന നിയമം പിന്തുടരുന്നുണ്ട്.
Australia has passed a new law, the "Right to Disconnect," prohibiting work-related calls and messages outside of office hours. Effective from Monday, the law aims to enhance work-life balance and productivity by ensuring employees are not penalized for not checking work communications during their personal time. This legislation follows similar measures adopted by 20 countries globally, including those in Europe and Latin America.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."