HOME
DETAILS

കാലിക്കറ്റിൽ സംവരണം മറച്ചുവച്ച് നിയമന ഉത്തരവ്; ക്രമക്കേടിനെന്ന് ആരോപണം

  
ഇഖ്ബാൽ പാണ്ടികശാല
August 28 2024 | 03:08 AM

reservation-discrepancy-in-calicut-recruitments-allegations-of-misconduct

തേഞ്ഞിപ്പലം: കാലിക്കറ്റിൽ 56 അസിസ്റ്റൻ്റ് പ്രൊഫസർമാരെ നിയമിച്ചതിൽ മൂന്നുപേരുടെ നിയമന ഉത്തരവിൽ സാമുദായിക സംവരണം മറച്ച് വച്ച് ഒളിച്ചുകളി നടത്തുന്നതായി ആരോപണം. നിയമിക്കപ്പെടുന്നത് ജനറൽ അല്ലെങ്കിൽ സംവരണ തസ്തികയിലാണ് എന്ന് വ്യക്തമാക്കണമെന്നാണ് നിയമം. ബാക്കി 53 പേരുടെ ഉത്തരവിലും ഇത് വ്യക്തമാക്കിയിരിക്കെയാണ് ദുരൂഹമായ നീക്കം.

ജേണലിസം പഠനവകുപ്പിൽ നിയമിതയായ ഡോ.കെ.പി.അനുപമ, ചരിത്ര വിഭാഗത്തിലെ കെ.ടി സാദിഖ് അലി, എക്കണോമിക്സ് വകുപ്പിലെ ബി.ഷെജിന എന്നിവരുടെ ഉത്തരവിലാണ് സമുദായികസംവരണം മറച്ചുവച്ചത്.2019ൽ നടത്തിയ അധ്യാപക നിയമനത്തിൽ സംവരണക്രമം തെറ്റിച്ചെന്ന പരാതിയുമായി ഡോ.അനുപമ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഭിന്നശേഷി സംവരണത്തിലെ ഹോറിസോണ്ടൽ വ്യവസ്ഥ പാലിക്കാത്തതിനാൽ തനിക്ക് നിയമനം ലഭിച്ചില്ലെന്നായിരുന്നു പരാതി.

ഇതേ തുടർന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അനുപമയുടെ വാദം അംഗീകരിച്ചാണ് നിയമിക്കാൻ ഉത്തരവായത്. സുപ്രിംകോടതി ഈ വിധി അംഗീകരിച്ചു. എന്നാൽ, ഈ ഊഴത്തിൽ ബോട്ടണി വകുപ്പിൽ നിയമനം നടന്നതിനാൽ അനുപമയ്ക്ക് നിയമനം നൽകിയെങ്കിലും ഉത്തരവിൽ സാമുദായിക സംവരണഊഴം മറച്ചുവച്ചു. രണ്ട് ഭിന്നശേഷി നിയമനത്തിലും സംവരണ ഊഴം മറച്ചു.

ഹോറിസോണ്ടൽ വ്യവസ്ഥ പ്രകാരം ഭിന്നശേഷി വിഭാഗക്കാർ നിയമിക്കപ്പെടുമ്പോൾ കെ.എസ്.ആൻ്റ് എസ്.എസ്.ആർ അനുസരിച്ചുള്ള സാമുദായിക സംവരണ വ്യവസ്ഥ പാലിക്കണമെന്നാണ് നിയമം. ഇത് പ്രകാരം നിയമന ഉത്തരവിൽ സമുദായിക സംവരണവും ഭിന്നശേഷി കാറ്റഗറിയും സൂചിപ്പിച്ച് അവർക്കായി പ്രത്യേക റോസ്റ്റർ സൂക്ഷിക്കണം. എന്നാൽ ജേർണലിസം പഠനവകുപ്പിൽ ഡോ.കെ.പി.അനുപമയെയും ചരിത്ര വിഭാഗത്തിൽ സാദിഖലിയെയും എക്കണോമിക്സിൽ ഷെജിനയെയും നിയമിച്ചതിൽ സമുദായിക സംവരണം സൂചിപ്പിച്ചിട്ടില്ല.

തുടർന്ന്, ഇതിനകം വിവാദത്തിലായ അധ്യാപക നിയമനം കൂടുതൽ നിയമക്കുരുക്കിലായി.തെറ്റായ രീതിയിൽ ഭിന്നശേഷി നിയമനം നടത്തിയത് മൂലം തനിക്ക് അവസരം നഷ്ടമായെന്നും 24 അസിസ്റ്റൻ്റ് പ്രൊഫസർമാരും അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ കാറ്റഗറിയിലുള്ള മറ്റ് അധ്യാപകരും അനധികൃതമായി ജോലിയിൽ തുടരുകയാണെന്നും കാണിച്ച് ഭിന്നശേഷി ഉദ്യോഗാർഥിയായ ഡോ.ജോഷിൻ ജോസഫ് ചാൻസലർക്ക് പരാതി നൽകിയിട്ടുണ്ട്. കൂടെ, ഭിന്നശേഷി നിയമമനുസരിച്ച് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരേ നിയമനടപടി സ്വീകരിച്ച് ധനനഷ്ടം ഈടാക്കണമെന്നും ഡോ ജോഷിൻ ജോസഫ് ആവശ്യപ്പെട്ടിട്ടുണ്ട്. ചാൻസലർ ഇക്കാര്യത്തിൽ വൈസ് ചാൻസലറോട് വിശദീകരണം നേടിയിട്ടുണ്ട്.

In Calicut, allegations have surfaced that the reservation status was concealed in appointment orders for 56 assistant professors. The controversy involves three appointees whose orders did not clearly indicate community reservation, leading to legal and administrative challenges.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് തീയിട്ടു; പ്രധാനമന്ത്രി ഒരിക്കല്‍ കൂടി സംസ്ഥാനം സന്ദര്‍ശിക്കണമെന്ന് രാഹുല്‍ 

National
  •  a month ago
No Image

കോഴിക്കോട് ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍;  സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി

Kerala
  •  a month ago
No Image

എയ്ഡഡ് സ്കൂൾ: അധ്യാപകേതര ജീവനക്കാരുടെ  സ്ഥാനക്കയറ്റം തടയരുതെന്ന് വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  a month ago
No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago