പി.കെ ശശിക്കെതിരെയുള്ള അച്ചടക്ക നടപടി പ്രാബല്യത്തില്‍, പദവികളെല്ലാം നഷ്ടമാകും
തിരുവനന്തപുരം: സി.പി.എം നേതാവും മുന്‍ എം.എല്‍.എയുമായ പി.കെ ശശിക്കെതിരെയുള്ള പാര്‍ട്ടിയുടെ അച്ചടക്ക നടപടി പ്രാബല്യത്തില്‍. പാലക്കാട് ജില്ലാ കമ്മിറ്റിയുടെ തീരുമാനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു. ഇന്ന് ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം.
ഇതോടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളും ശശിക്ക് നഷ്ടമാകും. സി.പി.എം ജില്ലാ കമ്മിറ്റി അംഗമായിരുന്ന ശശിക്ക് ഇനി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം മാത്രമായിരിക്കും, എന്നാല്‍ പോഷകസംഘടനയായ സി.ഐ.ടി.യുവിന്റെ ജില്ലാ സെക്രട്ടറിയായി ശശി തുടരുമെന്നാണ് വിവരം.
സഹകരണ സ്ഥപനങ്ങളിലെ അനധികൃത നിയമനം, പാര്‍ട്ടി ഓഫീസ് നിര്‍മാണ ഫണ്ട് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി തുടങ്ങിയ വിഷയങ്ങളിലാണ് നടപടി. സാമ്പത്തിക തിരിമറിയും നിയമനങ്ങളിലെ സ്വജനപക്ഷപാതവും കണ്ടെത്തിയതിനെ തുടര്‍ന്ന് പാര്‍ട്ടിയുടെ മുഴുവന്‍ കമ്മിറ്റികളില്‍നിന്നും പി.കെ ശശിയെ ഒഴിവാക്കിയിരുന്നു.
PK Sasi faces disciplinary action resulting in the loss of all party posts The move comes amid controversy surrounding the politician leading to a significant development in Keralas political landscape
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."