HOME
DETAILS

ഹേമ കമ്മിറ്റി: ചൂഷണത്തിന് ഇരയായ സ്ത്രീകള്‍ നല്‍കിയ പരാതികളില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 17 കേസുകള്‍

ADVERTISEMENT
  
Web Desk
August 29 2024 | 01:08 AM

17-cases-registered-sexual-harassment-malayalam-film-industry

തിരുവനന്തപുരം: തിരശീലക്ക് മുന്നിലും പിന്നിലുമുള്ള താരങ്ങള്‍ക്കെതിരേ ചൂഷണത്തിന് ഇരായായ സ്ത്രീകള്‍ നല്‍കിയ പരാതികളില്‍ ഇന്നലെ വൈകിട്ട് വരെ 17 കേസുകള്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ മലയാള ചലച്ചിത്ര മേഖലയില്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി നിരവധി സ്ത്രീകളാണ് രംഗത്തെത്തിയത്. ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ മലയാള സിനിമയിലെ വ്യവസ്ഥാപരമായ ലൈംഗികാതിക്രമങ്ങളെക്കുറിച്ചും സ്ത്രീകളോടുള്ള വിവേചനത്തെക്കുറിച്ചും ഞെട്ടിപ്പിക്കുന്നതും വേദനിപ്പിക്കുന്നതുമായ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ സംഭവങ്ങളില്‍ സര്‍ക്കാരിന് നേരിട്ട് കേസെടുക്കാനാകുമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടിയെങ്കിലും സ്ത്രീകള്‍ പുറത്ത് വന്ന് പരാതി നല്‍കിയാല്‍ മാത്രമേ നടപടിയുണ്ടാകൂവെന്ന് മുഖ്യമന്ത്രി തന്നെ അറിയിച്ചിരുന്നു.

പൊലിസില്‍ ആദ്യം പരാതിപ്പെട്ടത് സംവിധായകന്‍ രഞ്ജിത്തിനെതിരേ ബംഗാളി നടിയായിരുന്നു. പിന്നാലെ നടന്‍ മുകേഷിനെതിരെ ജൂനിയര്‍ നടി പൊലിസില്‍ പരാതി നല്‍കി. തുടര്‍ന്ന് ഇവര്‍തന്നെ നടന്‍ ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായ നോബിള്‍, വിച്ചു, ലായേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ.വി.എസ് ചന്ദ്രശേഖരന്‍ എന്നിവര്‍ക്കെതിരേ ഇ മെയില്‍ വഴി പരാതി കൈമാറി. നടന്‍ ബാബുരാജ്, സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ എന്നിവര്‍ക്കെതിരേ ആരോപണമുന്നയിച്ച ജൂനിയര്‍ നടിയും അന്വേഷണസംഘത്തിന് ഇ മെയില്‍ വഴി പരാതി കൈമാറി.

പതിനേഴാമത്തെ പരാതി സംവിധായകന്‍ സുധീരിനെതിരേ കഠിനംകുളം സ്വദേശിനി നല്‍കിയ പരാതിയണ്.  മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു എന്നിവരുള്‍പ്പെടെ ഏഴു പേര്‍ക്കെതിരേ പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കിയ ജൂനിയര്‍ നടി വ്യത്യസ്ത സമയങ്ങളില്‍ തനിക്കുനേരേ ലൈംഗികാതിക്രമമുണ്ടായി എന്ന് പറയുന്നു. 2008ല്‍ സെക്രട്ടേറിയറ്റില്‍ നടന്ന ഷൂട്ടിങ്ങിനിടെയാണ് ജയസൂര്യയുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റമുണ്ടായതെന്ന് നടി പറയുന്നു. റെസ്റ്റ് റൂമില്‍ പോയി വരുമ്പോള്‍ ജയസൂര്യ പിന്നില്‍നിന്നു കെട്ടിപ്പിടിച്ചെന്നും ഫ്ളാറ്റിലേക്ക് വരാന്‍ ക്ഷണിച്ചെന്നും നടി ആരോപിച്ചിരുന്നു.

അമ്മ സംഘടനയില്‍ അംഗത്വം ലഭിക്കുന്നതിന് ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങണമെന്ന് ഇടവേള ബാബു ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നു. 2013ലാണ് ഇടവേള ബാബുവില്‍നിന്നു മോശം പെരുമാറ്റമുണ്ടായത്. അമ്മയില്‍ അംഗത്വം നേടാനായി ഇടവേള ബാബുവിനെ വിളിച്ചപ്പോള്‍ ഫോം പൂരിപ്പിക്കാന്‍ ഫ്ളാറ്റിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഫ്ളാറ്റിലെത്തി ഫോം പൂരിപ്പിച്ചു കൊണ്ടിരുന്നപ്പോള്‍ ബാബു കഴുത്തില്‍ ചുംബിച്ചെന്നു നടി പറയുന്നു. നടന്‍ മുകേഷ് ഫോണില്‍ വിളിച്ചും നേരില്‍ കണ്ടപ്പോഴും മോശമായി സംസാരിച്ചെന്ന് നടി ആരോപിച്ചിരുന്നു. വില്ലയിലേക്കു വരാന്‍ ക്ഷണിച്ചെന്നും അവര്‍ പറഞ്ഞിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ സ്ത്രീകള്‍ പരാതിയുമായി മുന്നോട്ട് വരുമെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. ഓരോ പരാതിയും പ്രത്യേക സംഘം അന്വേഷിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം തലവന്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ ജി. സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു.

ചലച്ചിത്രമേഖലയിലെ ലാംഗികാതിക്രമങ്ങള്‍ സംബന്ധിച്ച് വിവിധ പൊലിസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ പരാതികളും അന്വേഷിക്കുന്നത് പ്രത്യേക അന്വേഷണസംഘമാണ്. സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണസംഘം കഴിഞ്ഞ ദിവസം പൊലിസ് ആസ്ഥാനത്ത് യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ പരാതികളില്‍ തുടരന്വേഷണത്തിന് രൂപം നല്‍കുകയും എല്ലാ കേസുകളും മുതിര്‍ന്ന വനിതാ ഓഫിസര്‍മാരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കാനും തീരുമാനിച്ചിരുന്നു. ഇതിനായി അന്വേഷണ സംഘത്തില്‍ കൂടുതല്‍ വനിതാ ഓഫിസര്‍മാരെയും ഉള്‍പ്പെടുത്തി.

പരാതിയില്‍ വ്യക്തത വരുത്തിയതിന് ശേഷം മാത്രം അറസ്റ്റ്

ഇരകള്‍ നല്‍കിയ പരാതികളില്‍ പ്രാഥമിക മൊഴി എടുപ്പ് തുടങ്ങി. മൊഴി നല്‍കിയവരുടെ രഹസ്യ മൊഴി മജിസ്ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തിയതിനു ശേഷം മാത്രം അറസ്റ്റിലേക്ക് നീങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇരകള്‍ നല്‍കിയ മൊഴിയിലെ വസ്തുതകള്‍ പരിശോധിച്ചും ശാസ്ത്രീയ, സാഹചര്യ തെളിവുകള്‍ ശേഖരിച്ചതിനു ശേഷവുമായിരിക്കും തുടര്‍ നടപടികളിലേക്ക് അന്വേഷണ സംഘം കടക്കുക. രജ്ഞിത്തിനെതിരേ ആരോപണമുന്നയിച്ച ബംഗാളി നടിയുടെ മൊഴി ഡി.ഐ.ജി അജിതാബീഗം ഓണ്‍ലൈനായി രേഖപ്പെടുത്തി. കേരളത്തിലേക്ക് വരാന്‍ ബുദ്ധിമുട്ടെന്ന് നടി അറിയിച്ചിട്ടുണ്ട്. ബംഗാളിലെ കോടതിയില്‍ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം അപേക്ഷ നല്‍കും. മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും തുറന്ന് പറയുന്ന എല്ലാ ഇരകളുടെയും മൊഴി എടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. തെളിവുകള്‍ കൈമാറിയാല്‍ പരാതി ഇല്ലെങ്കിലും കേസെടുക്കും.

സ്റ്റേഷനില്‍ എത്താതെ തന്നെ രഹസ്യ മൊഴി നല്‍കാനും സംവിധാനം ഒരുക്കും. സിനിമാരംഗത്ത് നിന്ന് ദുരനുഭവം നേരിട്ട സ്ത്രീകള്‍ക്ക് സ്വകാര്യത കാത്തുസൂക്ഷിച്ചുകൊണ്ട് പരാതികള്‍ ഉന്നയിക്കാന്‍ പ്രത്യേക അന്വേഷണ സംഘം ഇ മെയില്‍ ഐ.ഡിയും വാട്സ്ആപ്പ് നമ്പരും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം റെയ്ഞ്ച് ഡി.ഐ.ജിയുടെ മെയില്‍ ഐ.ഡിയില്‍ പരാതി നല്‍കാം. അന്വേഷണ സംഘത്തിലെ ഡി.ഐ.ജി അജീത ബീഗത്തിന്റെ ഇമെയില്‍ ഐ.ഡിയാണിത്. 04712330747 എന്ന നമ്പരിലും പരാതികള്‍ അറിയിക്കാം. ഇതുവഴി ലഭിക്കുന്ന പരാതികളില്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് കേസുകള്‍ രജിസ്റ്റര്‍ ചെയ്യും. രണ്ട് മേഖലകളായി തിരിച്ചാണ് അന്വേഷണ സംഘം അന്വേഷിക്കുക. തിരുവനന്തപുരം മുതല്‍ കൊച്ചി വരെയുള്ള ദക്ഷിണ മേഖലയിലെ അന്വേഷണം ഡി.ഐ.ജി അജിതാബീഗവും എസ്.പി മെറിന്‍ ജോസഫും, തൃശൂര്‍ മുതലുള്ള ഉത്തര മേഖലയിലെ അന്വേഷണം എസ്.പിമാരായി ജി.പൂങ്കഴലിയും ഐശ്വര്യ ഡോഗ്രേയും നടത്തും.

 

As of yesterday evening, 17 cases have been registered concerning allegations of sexual harassment in the Malayalam film industry. The complaints follow the release of the Hema Committee report, which exposed systemic sexual misconduct and discrimination within the industry. Various actresses have come forward with detailed allegations against prominent figures, including directors and actors. Investigations are ongoing, with a special team handling these cases to ensure thorough and confidential inquiries.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഫാരി ഗ്രൂപ്പ് ഒരു കോടി കൈമാറി

Kerala
  •  6 days ago
No Image

ആളുകള്‍ ഇഷ്ടാനുസരണം ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങിത്തുടങ്ങി; ഇനി സബ്‌സിഡിയുടെ ആവശ്യമില്ലെന്ന് മന്ത്രി നിതിന്‍ ഗഡ്കരി

National
  •  6 days ago
No Image

'മുഖ്യമന്ത്രി രാജിവയ്ക്കണം'; തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം,അബിന്‍ വര്‍ക്കിക്ക് പരുക്ക്

Kerala
  •  6 days ago
No Image

'എന്നാണ് ചെന്നൈയില്‍ ഒന്നിച്ചൊരു റൈഡിന് പോകുന്നതെന്ന് രാഹുല്‍, റൈഡ് മാത്രമല്ല ഊണും മധുരവും ആകാമെന്ന് സ്റ്റാലിന്‍' വൈറലായി പോസ്റ്റ്

National
  •  6 days ago
No Image

'ഇന്നോളം ഒരു ബാറ്റ് കൈകൊണ്ട് തൊട്ടിട്ടില്ല ജെയ്ഷാ, എന്നിട്ടും ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചുമതലക്കാരന്‍; ആറോ ഏഴോ പേര്‍ ചേര്‍ന്നാണ് രാജ്യം നിയന്ത്രിക്കുന്നതെന്നും രാഹുല്‍

National
  •  6 days ago
No Image

അഭയാര്‍ഥി ക്യാംപില്‍ 16 കാരനെ വെടിവെച്ചു കൊന്നു, ബുല്‍ഡോസര്‍ ഉപയോഗിച്ച് മൃതശരീരം വലിച്ചിഴച്ചു; ക്രൂരതകള്‍ അവസാനിപ്പിക്കാതെ ഇസ്‌റാഈല്‍

International
  •  6 days ago
No Image

രാജിയെ അനുകൂലിച്ച് ദേശീയ നേതൃത്വവും; ശശീന്ദന് മേല്‍ സമ്മര്‍ദ്ദമേറുന്നു, പവാറിനെ കാണാനുള്ള നേതാക്കളുടെ യാത്ര മാറ്റി 

Kerala
  •  6 days ago
No Image

'മുസ്‌ലിംകള്‍ മനുഷ്യരല്ലേ നിങ്ങള്‍ എന്തിനാണ് അവരെ കൊല്ലുന്നത്'  മുസ്‌ലിമെന്ന് കരുതി ഗോരക്ഷാ ഗുണ്ടകള്‍ വെടിവെച്ചു കൊന്ന ആര്യന്റെ അമ്മ ചോദിക്കുന്നു

National
  •  6 days ago
No Image

സ്വകാര്യ ഭാഗങ്ങളില്‍ ഷോക്കേല്‍പിച്ചു, ശരീരം മുഴുവന്‍ മുറിവുകള്‍ രേണുകസ്വാമിക്കേറ്റത് അതിക്രൂര മര്‍ദ്ദനം; ദര്‍ശനെതിരായ കുറ്റപത്രം

National
  •  6 days ago
No Image

ഹേമ കമ്മിറ്റി വാദം കേള്‍ക്കാന്‍ ഹൈക്കോടതിയില്‍ വനിതാ ജഡ്ജി ഉള്‍പെടുന്ന പ്രത്യേക ബെഞ്ച്

Kerala
  •  6 days ago