പതിവായ് വായ്പുണ്ണ് ഉണ്ടാകാറുണ്ടോ?.. നിസാരമാക്കരുത്
ഒട്ടുമിക്ക ആളുകളേയും അലട്ടുന്ന് പ്രശ്‌നമാണ് വായ്പുണ്ണ്. വായിലെ അള്‍സര്‍ അഥവ വായ്പ്പുണ്ണ് വളരെ സാധാരണമായി എല്ലാവരിലും കണ്ടുവരുന്ന ഒന്നാണ്. മഞ്ഞ, വെള്ള നിറത്തില്‍ വായ്ക്കുള്ളില്‍ പ്രത്യക്ഷപ്പെടുന്ന ചെറിയ വ്രണങ്ങളെയാണ് വായ്പ്പുണ്ണ്. അധികകാലം നീണ്ടു നില്‍ക്കാത്തതുകൊണ്ട് തന്നെ പലപ്പോഴും ഇത്തരം വായ്പ്പുണ്ണുകളെ നമ്മള്‍ ഗൗരവത്തില്‍ എടുക്കാറില്ല.
വായില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന ഇത്തരം വ്രണങ്ങള്‍ പല രോഗങ്ങളുടെയും ആദ്യ ഘട്ട ലക്ഷണമാകാമെന്നാണ് ബ്രിസ്‌ട്രോള്‍ സര്‍വകലാശാല നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നത്. പല്ലുകള്‍ കൊണ്ടുണ്ടാകുന്ന മുറിവുകള്‍, ചതവ്, വിറ്റാമിനുകളുടെ അഭാവം, അണുബാധ, ബാക്ടീര മൂലവും വായ്പ്പുണ്ണ് ഉണ്ടാകാം.
വായില്‍ ഇടയ്ക്കിടെ അള്‍സര്‍ പ്രത്യക്ഷപ്പെടുന്നത് ക്രോണ്‍സ് ആന്‍ഡ് സീലിയാക് രോഗങ്ങളുടെ ലക്ഷണമാകാമെന്ന് പഠനത്തില്‍ പറയുന്നു. ദഹനനാളത്തെ ബാധിക്കുന്നതും ഓവര്‍ലാപ്പിങ് ലക്ഷണങ്ങളുള്ളതുമായ വിട്ടുമാറാത്ത കോശജ്വലന അവസ്ഥകളാണ് ക്രോണ്‍സ് ആന്‍ഡ് സീലിയാക് രോഗങ്ങള്‍. കൂടാതെ പ്രതിരോധ ശേഷി കുറഞ്ഞാലും ഇത്തരത്തില്‍ വായ്പ്പുണ്ണ് ഇടയ്ക്കിടെ ഉണ്ടാവാം.
ulcers and sores your mouth may be trying to warn you about lurking internal diseases
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."