പിണറായി ഭരണത്തില്‍ കമ്മ്യൂണിസം ക്രിമിനലിസത്തിന് വഴിമാറുന്നു: വി.എം സുധീരന്‍
തിരുവനന്തപുരം: ജനകീയ സര്‍ക്കാര്‍ എന്ന പ്രതിച്ഛായയില്‍ അധികാരത്തിലേറിയ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. സര്‍ക്കാര്‍ അധികാരത്തിലേറി 100 ദിവസം തികയ്ക്കുന്ന വേളയിലാണ് സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി വി.എം സുധീരന്‍ രംഗത്തെത്തിയത്.
ഭരണം ലഭിച്ചപ്പോള്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം ക്രിമിനലുകളായി മാറി. കമ്മ്യൂണിസം കൈവിട്ട് ക്രിമിനലിസം സ്വീകരിച്ചു. പാര്‍ട്ടി സെക്രട്ടറി തന്നെ അക്രമത്തിന് പരസ്യമായി ആഹ്വാനം ചെയ്യുന്ന കാഴ്ചന നാം കണ്ടു. സര്‍ക്കാര്‍ അധികാരത്തിലേറി 100 ദിവസം പിന്നിടുന്ന വേളയില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കെതിരേയുള്ള അക്രമങ്ങള്‍ വര്‍ധിച്ചു. നാദാപുരത്ത് ലീഗ് പ്രവര്‍ത്തകനായ അസ്‌ലം വധിക്കപ്പെട്ടത് അതിനൊരുദാഹാരണമാണ്. കേസില്‍ പിടിക്കപ്പെട്ടതാവട്ടെ സി.പിഎം പ്രവര്‍ത്തകനും. അത് പോലെ സി.പി.എം പ്രവര്‍ത്തകര്‍ പ്രതികളായ നിരവധി സംഭവങ്ങള്‍ ഈ നൂറു ദിവസം കൊണ്ട് നമ്മുടെ ഈ സംസ്ഥാനത്തുണ്ടായി.
ആക്രമണങ്ങള്‍ ഉണ്ടാവുമ്പോള്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കേണ്ട ആഭ്യന്തരം തികഞ്ഞ പരാജയമാണ് സംസ്ഥാനത്ത്. പൊലിസ് സേനയെ രാഷ്ട്രീയവല്‍ക്കരിച്ചതിലൂടെ സേനയുടെ പ്രവര്‍ത്തനം താറുമാറായി. ഒരു വശത്ത് നിഷ്‌ക്രിയതയുടെ മുഖമാകുന്ന സേന മറുവശത്ത് ക്രൗര്യത്തിന്റെ മുഖമാകുന്നു. ഹെല്‍മെറ്റ് വേട്ടയ്ക്കിടെ കൊല്ലത്ത് യാത്രികനെ മര്‍ദ്ദിച്ച സംഭവം ഇതിനൊരുദാഹരമാണെന്ന് വി.എം സുധീരന്‍ പറഞ്ഞു. അതു പോലെ തങ്ങളുടെ ഭരണത്തില്‍ ലോക്കപ്പ് മര്‍ദ്ദനങ്ങള്‍ ഉണ്ടാവില്ലെന്ന് പറഞ്ഞ് അധികാരത്തിലേറിയവരാണ് ഇടതുപക്ഷം. എന്നാല്‍, ലോക്കപ്പ് മര്‍ദ്ദനങ്ങള്‍ വര്‍ധിക്കുന്ന വാര്‍ത്തകളാണ് മാധ്യമങ്ങളില്‍.
അതുപോലെ മോദിയുടെ ഭരണത്തില്‍ ദലിത് വിഭാഗങ്ങള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്ന കാഴ്ചയാണ് ദേശീയതലത്തില്‍ കാണുന്നത്. അതു പോലെയാണ് നമ്മുടെ സംസ്ഥാനത്തും. ദലിത് സഹോദരിമാര്‍ക്കെതിരേ കേസെടുത്തതും തലശ്ശേരിയില്‍ ദലിത് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിലെ കേസന്വേഷണത്തിലെ നിഷ്‌ക്രിയതയുമെല്ലാം കേരളത്തിലും മോദി മാതൃക ഭരണത്തില്‍ പിന്തുടരുന്നു എന്നതിനുള്ള തെളിവുകളാണ്. മൊത്തത്തില്‍ സര്‍ക്കാര്‍ നൂറ് ദിനം തികയ്ക്കുന്ന ഈ വേളയില്‍ അവലോകനം നടത്തുകയാണെങ്കില്‍ ആഭ്യന്തരവകുപ്പ് തികഞ്ഞ പരാജയമാണെന്ന് വി.എം സുധീരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."