മുകേഷിന്റെ രാജി ആവശ്യപ്പെടുമോ? സി.പി.ഐ.എം സംസ്ഥാന സമിതി യോഗം ഇന്ന്
തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന സമിതി യോഗം ഇന്ന് ചേരും. എം. മുകേഷിന്റെ രാജിക്കാര്യമുൾപ്പെടെ കാര്യങ്ങൾ ചർച്ചയാകുമെന്നാണ് വിവരം. സംസ്ഥാന കമ്മിറ്റിയുടെ അജണ്ടയിൽ മുകേഷ് വിഷയം ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും വിഷയം ചർച്ച ചെയ്തേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഇ.പി ജയരാജൻ ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച, മുൻ എംഎൽഎ പി.കെ ശശിക്കെതിരെ ഉയർന്ന പരാതി എന്നിവയും കമ്മിറ്റി ചർച്ച ചെയ്യും.
കഴിഞ്ഞദിവസം ചേർന്ന കൊല്ലം ജില്ലാ കമ്മിറ്റി യോഗത്തിൽ മുകേഷിനെതിരെ രൂക്ഷമായ വിമർശനം ഉയർന്നിരുന്നു. ഇത് സംസ്ഥാന സമിതിയിലും ആവർത്തിച്ചാൽ മുകേഷിന് എം.എൽ.എ സ്ഥാനം രാജിവെക്കേണ്ടി വരും. കൊല്ലം ജില്ലയിൽ നിന്നുള്ള സംസ്ഥാന സമിതി അംഗങ്ങളുടെ അഭിപ്രായം അറിഞ്ഞ ശേഷമാകും മുകേഷിന്റെ രാജി കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. ഇതിനു മുൻപായി മുകേഷിന്റെ ഭാഗം കൂടി സി.പി.ഐ.എം നേതൃത്വം കേൾക്കും.
അതേസമയം, ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം മുകേഷിന്റെ രാജ്യക്കാര്യം ചർച്ച ചെയ്തിരുന്നില്ല. ഘടകകക്ഷികളും സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിലെ മുതിർന്ന വനിതാ നേതാക്കളും മുകേഷിന്റെ രാജി ആവശ്യപ്പെട്ട സാഹചര്യത്തിൽ സംസ്ഥാന സമിതിയുടെ തീരുമാനം നിർണായകമാണ്.
ഇതിനിടെ, പരാതി നൽകിയ നടി തന്നെ ബ്ലാക്ക് മെയിൽ ചെയ്തുവെന്ന് സാധൂകരിക്കാൻ കഴിയുന്ന ചില തെളിവുകൾ പാർട്ടിക്കും മുഖ്യമന്ത്രിക്കും മുകേഷ് കൈമാറിയതായാണ് പുറത്തുവരുന്ന വിവരം. എം.എൽ.എ സ്ഥാനം രാജിവെച്ചതിനുശേഷം എഫ്.ഐ.ആർ പോലും നിലനിൽക്കില്ല എന്ന് കോടതി വിധിച്ചാൽ എന്ത് ചെയ്യുമെന്നാണ് മുകേഷിന്റെ രാജി ആവശ്യപ്പെടാത്ത നേതാക്കൾ ഉന്നയിക്കുന്ന ചോദ്യം.
The CPI(M) State Committee meeting will take place today. While the agenda does not officially include discussions on M. Mukesh's case, it is expected to be addressed.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."