HOME
DETAILS

പൊതുമാപ്പ് മാനുഷിക മൂല്യങ്ങളോടുള്ള പ്രതിബദ്ധത: ജി.ഡി.ആർ.എഫ്.എ

  
August 31 2024 | 04:08 AM

GDRFA- Amnesty Commitment to humanitarian values

ദുബൈ: യു.എ.ഇ താമസ-കുടിയേറ്റ നിയമം ലംഘിച്ച വ്യക്തികൾക്കായി നാളെ മുതൽ രണ്ടു മാസക്കാലം നടപ്പാക്കുന്ന വിസാ പൊതുമാപ്പിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ദുബൈയിലെ ജനറൽ ഡയരക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറീനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) അറിയിച്ചു. രാജ്യത്തുടനീളമുള്ള താമസക്കാരുടെ ജീവിത നിലവാരം തുടർച്ചയായി മെച്ചപ്പെടുത്താനുള്ള യു.എ.ഇയുടെ നിരന്തര ശ്രമങ്ങളുടെ ഭാഗമാണ് പൊതുമാപ്പ്. രാജ്യത്തിന്റെ മാനുഷിക മൂല്യങ്ങളും സഹിഷ്ണുത, സമൂഹ അനുകമ്പ, ബഹുമാനം, നിയമവാഴ്ച എന്നിവയോടുള്ള പ്രതിബദ്ധതയും പ്രതിഫലിപ്പിക്കുന്ന സംരംഭയമാണിതെന്ന് ഡയരക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു. 

പൊതുമാപ്പ് ഉപയോഗപ്പെടുത്താനാഗ്രഹിക്കുന്നവർക്ക് ജി.ഡി.ആർ.എഫ്.എ പൊതുമാപ്പ് കേന്ദ്രത്തെ സമീപിക്കാം. രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നവർക്കുള്ള എല്ലാ സേവനങ്ങളും 86 ആമർ സെൻ്ററുകൾ കൈകാര്യം ചെയ്യുമെന്നും ഫോറീനേഴ്‌സ് വയലേറ്റഴ്സ് ഫോളോ അപ് വിഭാഗം അസിസ്റ്റന്റ് ഡയരക്ടർ മേജർ ജനറൽ സലാഹ് അൽ ഖംസി പറഞ്ഞു. ബയോമെട്രിക് ഫിംഗർ പ്രിൻ്റ് (എമിറേറ്റ്സ് ഐഡി ഉടമകൾ) ഉള്ളവർക്ക് ഡിപാർച്ചർ പെർമിറ്റ് നൽകുമെന്നും അൽ അവീർ സെൻ്റർ അംഗീകൃത വിരലടയാള സൗകര്യവും രാജ്യം വിടാൻ ആഗ്രഹിക്കുന്നവർക്ക് ഔട്ട്പാസ് പെർമിറ്റും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ജി.ഡി.ആർ.എഫ്.എ ടീമുകൾ ഉപഭോക്തൃ നടപടിക്രമങ്ങൾ കാര്യക്ഷമമായി നിർവഹിക്കുമെന്നും പ്രക്രിയ എളുപ്പമാക്കുന്നതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും നൽകുമെന്നും അൽ ഖംസി കൂട്ടിച്ചേർത്തു. പൊതുമാപ്പ് പദ്ധതി പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നവർ ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് മാത്രമേ വിവരങ്ങൾ തേടാവൂ എന്നും കിംവദന്തികളെ ആശ്രയിക്കരുതെന്നും ജി.ഡി.ആർ.എഫ്.എ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ഇതുമായി ബന്ധപ്പെട്ടാ ഏത് അന്വേഷണങ്ങൾക്കും എല്ലാ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്ന 800 5111 എന്ന കോൾ സെന്ററിലേക്ക് വിളിക്കാമെന്നും ഡയരക്ടറേറ്റ് അഭ്യർത്ഥിച്ചു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കട്ടൻചായയിൽ പൊള്ളി; ഉത്തരം േതടി സി.പി.എം

Kerala
  •  a month ago
No Image

അടഞ്ഞുകിടക്കുന്ന സർക്കാർ കെട്ടിടങ്ങളുടെ കണക്കെടുപ്പ് ;  സംസ്ഥാന ഇന്റലിജൻസിന് പുതിയ പണി

Kerala
  •  a month ago
No Image

വിഷപ്പുകയില്‍ മുങ്ങി രാജ്യതലസ്ഥാനം;  കടുത്ത നിയന്ത്രണങ്ങള്‍, സ്‌കൂളുകള്‍ ഓണ്‍ലൈനില്‍ 

National
  •  a month ago
No Image

വിദ്യാഭ്യാസ നിലവാരം: പരിഷത്തിന് വിമർശനം 

Kerala
  •  a month ago
No Image

ആത്മകഥാ വിവാദം: ഇ.പി ഇന്ന് സെക്രട്ടറിയേറ്റ് യോഗത്തില്‍ വിശദീകരണം നല്‍കിയേക്കും; മാധ്യമങ്ങളെ കാണേണ്ടപ്പോള്‍ കണ്ടോളാം എന്ന് പ്രതികരണം

Kerala
  •  a month ago
No Image

ലോകത്തെ ഏറ്റവും വലിയ പവിഴപ്പുറ്റ് പസഫിക് സമുദ്രത്തില്‍

Kerala
  •  a month ago
No Image

ബഹിരാകാശ ജീവിതം പറഞ്ഞ് സാമന്ത ബുക്കര്‍ ഭ്രമണപഥത്തിൽ

Kerala
  •  a month ago
No Image

കണ്ണൂരില്‍ നാടകസംഘത്തിന്റെ ബസ് മറിഞ്ഞ് രണ്ട് മരണം; 14 പേര്‍ക്ക് പരുക്ക് 

Kerala
  •  a month ago
No Image

കാസർകോട് വെടിക്കെട്ട് അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Kerala
  •  a month ago
No Image

ജിദ്ദയില്‍ ലഹരിക്കടത്ത് ശ്രമം പരാജയപ്പെടുത്തി 

Saudi-arabia
  •  a month ago