ആരോഗ്യത്തിനും തടികുറയ്ക്കാനുമൊക്കെ ഓട്‌സ് കഴിക്കുന്നവരാണോ നിങ്ങള്‍..! എങ്കില്‍ ഓട്‌സ് കഴിക്കുന്നതിനുമുണ്ട് ചില രീതികള്‍
ധാന്യങ്ങളുടെ കൂട്ടത്തില്‍ മുന്‍നിരയിലാണ് ഓട്‌സ്. ധാരാളം നാരുകള്‍ അടങ്ങിയ ഓട്‌സ് എല്ലാവര്‍ക്കും കഴിക്കാവുന്നതാണ്. കുട്ടികള്‍ക്കും വലിയവര്‍ക്കുമൊക്കെ ഇത് ആരോഗ്യപ്രദമായ ഭക്ഷണമാണ്. കലോറിയും കൊളസ്‌ട്രോളും ഇല്ല എന്നതുകൊണ്ടു തന്നെ ഇത് കഴിക്കാന്‍ എല്ലാവര്‍ക്കും താല്‍പര്യവുമാണ്.
ഫൈബര്‍ ധാരാളം അടങ്ങിയതിനാല്‍ ഇത് പെട്ടെന്ന് ദഹിക്കുകയും ചെയ്യും. മാത്രമല്ല, എല്ലുകളുടെയും പല്ലുകളുടെയും ബലം കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണം കൂടിയാണിത്. കാത്സ്യം, പ്രോട്ടീന്‍, മഗ്‌നീഷ്യം, ഇരുമ്പ്, സിങ്ക്, മാംഗനീസ്, തയാമിന്‍, വിറ്റാമിന്‍ ഇ എന്നിവ ഓട്‌സില്‍ ധാരാളമുണ്ട്.
അസുഖങ്ങളെ പ്രതിരോധിക്കുന്ന ഫൈറ്റോ ഈസ്ട്രജന്‍സും ഫൈറ്റോ കെമിക്കല്‍സും ഓട്‌സില്‍ ഉണ്ട്. കൊളസ്‌ട്രോള്‍ ഉള്ളവരോട് ഓട്‌സ് കഴിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നതിന്റെ കാരണവും ഇതാണ്. ഇതിന് കാന്‍സറിനെ ചെറുക്കാനുള്ള കഴിവുമുണ്ട്. ശരീരത്തിലെ ബൈല്‍ ആസിഡുകളെ തടഞ്ഞ് ശരീരത്തിലെ വിഷാംശം കുറയ്ക്കുകയും ചെയ്യുന്നു.
മലബന്ധം പ്രശ്‌നം ഒഴിവാക്കാന്‍ നല്ലൊരു ഭക്ഷണമാണ് ഓട്‌സ്. പ്രമേഹമുള്ളവര്‍ക്ക് ഓട്‌സ് കഴിച്ചാല്‍ പഞ്ചസാരയുടെ തോത് നിയന്ത്രിക്കാനും സാധിക്കുന്നതാണ്. എന്നാല്‍ ഓട്‌സിന് ഇത്രയും ഗുണങ്ങളുണ്ടെന്നറിഞ്ഞ് അത് വെറുതേ കഴിക്കരുത്. കഴിക്കേണ്ട പോലെ കഴിച്ചാല്‍ മാത്രമേ ഓട്‌സില്‍ നിന്ന് ഉദേശിക്കുന്ന ഫലം കിട്ടുകയുള്ളൂ.
ഓട്‌സ് ഉണ്ടാക്കിയിട്ട് അതില്‍ മധുരം ചേര്‍ത്തു കഴിച്ചിട്ട് ഒരു കാര്യവുമില്ല. ഓട്‌സിന് പൊതുവേ അത്ര നല്ല രുചിയൊന്നുമില്ല. ഇതിനാല്‍ തന്നെ ഇത് രുചികരമാക്കാന്‍ വിപണിയില്‍ പല രീതിയില്‍ മധുരം ചേര്‍ത്തും ഫ്‌ളേവര്‍ ചേര്‍ത്തുമെല്ലാം പാക്കറ്റുകളില്‍ വരുന്നുണ്ട്. ഇതെല്ലാം യഥാര്‍ത്ഥ ഓട്‌സിന്റെ ഗുണം കളയുകയാണ് ചെയ്യുന്നത.്
എങ്ങനെയെല്ലാം ഓട്‌സ് ഉപയോഗിക്കാം
പായ്ക്ക് ചെയ്തുവരുന്ന ഓട്‌സില്‍ പലപ്പോഴും അമിത ഷുഗര്‍ ചേര്‍ത്ത് ആണ് വരാറുള്ളത്. അതകൊണ്ട് ഒരു ഫ്‌ളേവറുമില്ലാത്തത് നോക്കി വാങ്ങുക. ഫ്‌ളേവര്‍ ഓട്‌സില്‍ 70 ശതമാനം അധിക കാലറി ഉണ്ടാകും. അതുകൊണ്ട് സാധാരണ പ്ലെയിന്‍ ഓട്‌സ് വാങ്ങുക. വണ്ണം കുറയ്ക്കാന്‍ ഏറ്റവും സഹായകമായ ഒന്നാണ് ഫൈബര്‍. അത് ഓട്‌സില്‍ ധാരാളമുണ്ട്. എന്നുകരുതി ഓട്‌സ് കഴിക്കുമ്പോള്‍ ടേസ്റ്റിനുവേണ്ടി മധുരം ചേര്‍ത്താല്‍ വിപരീത ഫലമായിരിക്കും നല്‍കുക.
ഇനി എന്തെങ്കിലും ടോപ്പിങ്‌സ് വേണമെങ്കില്‍ ബ്ലൂബെറി, സ്‌ട്രോബെറി ഇവയൊക്കെ ചേര്‍ത്ത് കഴിക്കാം. ഓട്‌സില്‍ മേപ്പിള്‍ സിറപ്, തേന്‍ എന്നിവ ചേര്‍ക്കുന്നത് നല്ലതാണ്. പക്ഷേ, ഇതില്‍ കാലറി കൂടതലുള്ളതിനാല്‍ വണ്ണംവയ്ക്കുന്നതാണ്. ഒരു ഏത്തപ്പഴം ചേര്‍ത്തു കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. പാലും വെള്ളവും ചേര്‍ത്ത് അതില്‍ ഓട്‌സ് വേവിച്ച് കഴിക്കുന്നതും നല്ലതാണ്. സുഗന്ധ വ്യഞ്ജനങ്ങളും ആല്‍മണ്ട് മില്‍ക്ക്, ഫ്രൂട്ട്‌സ് എന്നിവ ചേര്‍ത്തും ഓട്‌സ് കഴിക്കാവുന്നതാണ്. പ്രോട്ടീനും ഫൈബറും ധാരാളമടങ്ങിയ ഈ മീല്‍സ് തീര്‍ച്ചയായും ഭാരം കുറയ്ക്കാന്‍ സഹായിക്കും.
ഹോള്‍ ഗ്രോട്ട് ഓട്‌സ്
പുറംതൊലി മാത്രം നീക്കം ചെയ്തുവരുന്ന ഓട്‌സാണിത്. വേവിക്കാന്‍ കുറച്ച് സമയമെടുക്കും.
സ്റ്റീല്‍ കട്ട് ഓട്‌സ്
സ്റ്റീല്‍ ബ്ലേഡ് കൊണ്ട് 2-4 കഷണങ്ങളാക്കി മുഴുവന്‍ ഓട്‌സിനെ മുറിച്ചാണ് സ്റ്റീല്‍കട്ട് ഓട്‌സ് ഉണ്ടാക്കുന്നത്.
റോള്‍ഡ് ഓട്‌സ്
ആവിയില്‍ വേവിച്ച ഓട്‌സ് ഉരുക്ക് റോളറുകള്‍ക്കിടയില്‍ വച്ച് ഉരുട്ടിയാണ് റോള്‍ഡ് ഓട്‌സ് ഉണ്ടാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."