എയര്‍ ഫ്രയറില്‍ കുക്ക് ചെയ്യാറുണ്ടോ നിങ്ങള്‍? ഇത് ആരോഗ്യപരവും സിംപിളുമാണ്, എന്നാല്‍ ഇത് ശരിക്കും ആരോഗ്യത്തിനു നല്ലതാണോ?
എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ കഴിക്കാന്‍ നമ്മളൊന്നു ഭയക്കാറുണ്ട്. രോഗഭയമില്ലാതെ ഭക്ഷണം കഴിക്കുക എന്നതാണ് ഭക്ഷണപ്രേമികളുടെ സ്വപ്നം. അസുഖങ്ങളെ പേടിച്ചാണ് നമ്മള്‍ വറുത്തതും പൊരിച്ചതുമൊക്കെ കഴിക്കാന്‍ മടിക്കുന്നത്. എന്നാല്‍ ഇതിനെ മറികടക്കാനായി നാം എത്തിച്ചേര്‍ന്നിരിക്കുന്നത് എയര്‍ഫ്രൈയറിലാണ്.
ഒരുപാട് എണ്ണ ഉപയോഗിച്ച് പാകം ചെയ്യേണ്ടവയില്‍ കുറച്ച് എണ്ണ ഉപയോഗിച്ചാല്‍ മതി എന്നതാണ് ഇതിന്റെ പ്രത്യേകത. അഞ്ചുമുതല്‍ 15 മിനിറ്റിനുള്ളില്‍ എയര്‍ഫ്രൈയറില്‍ വിഭവം റെഡിയാകുന്നതാണ്. ഡീപ്പ് ഫ്രൈ ചെയ്യേണ്ട വിഭവങ്ങള്‍ മാത്രമല്ല എണ്ണ ഉപയോഗിക്കേണ്ട എല്ലാ വിഭവങ്ങളും 80 ശതമാനത്തോളം എണ്ണ ഒഴിവാക്കിക്കൊണ്ട് ഇതില്‍ വറുത്തെടുക്കാം. സാധാരണ മീന്‍ വറുക്കാന്‍ ഒരു കപ്പ് എണ്ണ വേണമെങ്കില്‍ എയര്‍ഫ്രൈ ചെയ്യുന്നതിനു മുന്‍പ് അര ടീസ്പൂണ്‍ എണ്ണ തേച്ചുപിടിപ്പിച്ചാല്‍ മാത്രം മതി. തുടര്‍ന്ന് ഫ്രൈയറിനകത്തുവച്ച് അടച്ച് സമയം സെറ്റ് ചെയ്യുക.
പൂര്‍ണമായും എണ്ണ ഇല്ലാത്ത രീതിയാണെന്ന് കരുതി ഇത് സ്ഥിരമായി ഉപയോഗിക്കുന്നത് നല്ലതായിരിക്കില്ല. ചില വിഭവങ്ങള്‍ പാചകം ചെയ്യാന്‍ എയര്‍ഫ്രൈയര്‍ നല്ലതാണെങ്കിലും പൊതുവെ ഇതിലുണ്ടാക്കുന്ന വിഭവങ്ങള്‍ കലോറി കൂടിയതും അണ്‍ഹെല്‍തിയുമാണ്. മാത്രമല്ല ഇതിനു ചില പോരായ്മകളും ചൂണ്ടിക്കാണിക്കുന്നുണ്ട്. ചില വിഭവങ്ങള്‍ ഇതില്‍ വേവാറില്ല.
ചിലതിന് ചൂട് അധികമാവുന്നു, ചില വിഭവങ്ങളുടെ പോഷകങ്ങള്‍ നഷ്ടമാകുന്നു ഇങ്ങനെ പല പരാതികളും ഉയര്‍ന്നുവരുന്നുണ്ട്. ആരോഗ്യവിദഗ്ധരുടെ അഭിപ്രായത്തില്‍ എയര്‍ ഫ്രൈയര്‍ ഉപയോഗിക്കാം എന്നാണ്. മാത്രമല്ല എന്തും കഴിക്കാം അപകടമില്ല ഇതില്‍ എന്ന ചിന്തയും നല്ലതല്ല.
എയര്‍ഫ്രൈയറുകള്‍ ഏതൊക്കെയെന്നു നോക്കാം
ഫിലിപ്‌സ് എയര്‍ ഫ്രൈയര്‍
കൊഴുപ്പ് 90 ശത്മാനത്തോളം കുറച്ച് ഇതില്‍ പാകം ചെയ്യാന്‍ പറ്റും. മാത്രമല്ല മറിച്ചിടാതെ തന്നെ ഭക്ഷണത്തിന്റെ എല്ലാ വശങ്ങളും പാകം ചെയ്യാവുന്നതാണ്. പ്രീ സെറ്റ് ചെയ്തുവച്ചിരിക്കുന്ന ഓപ്ഷനില്‍ 12 വ്യത്യസ്ത രീതിയില്‍ നിങ്ങള്‍ക്ക് പാകം ചെയ്യാന്‍ സഹായിക്കും. ഓവനേക്കാള്‍ 70 ശതമാനത്തോളം കുറവ് എനര്‍ജി മാത്രമേ ഇതിനുള്ളൂ.
ഹാവെല്‍സ് പ്രോലൈഫ് നിയോ
ഇതില്‍ എട്ട് പ്രീസെറ്റ് കുക്കിങ് ഓപ്ഷനുകളാണുള്ളത്. 85 ശതമാനത്തോളം കുറഞ്ഞ കൊഴുപ്പില്‍ ഹാവെല്‍സ് ഫ്രൈയറില്‍ നിങ്ങള്‍ക്ക് പാചകം ചെയ്യാവുന്നതാണ്.
ഇനാല്‍സ് എയര്‍ഫ്രൈയര്‍
ഒരു തുള്ളി ഓയില്‍ ഇല്ലാതെയോ അല്‍പം ഓയില്‍ ചേര്‍ത്തോ പാചകം ചെയ്യാവുന്നതാണ്. 99 ശതമാനം ഫാററ് ഇല്ലാതെ തന്നെ ക്രിസ്പിയായതും സ്വാദുള്ളതുമായ ഫ്രഞ്ച് ഫ്രൈസ് പോലെയുള്ളവ ഇതില്‍ പാചകം ചെയ്യാം. ചിക്കന്‍, മീന്‍, ഇറച്ചി എല്ലാം ഇതില്‍ പാചകം ചെയ്യാവുന്നതാണ്. അതുപോലെ ചിക്കന്‍ റോസ്റ്റ് ചെയ്യാം കേക്കുകള്‍ ഉണ്ടാക്കാം .1400 വാട്ടില്‍ നോണ്‍ സ്റ്റിക്കി പാനായതിനാല്‍ തന്നെ ഭക്ഷണത്തിന്റെ നിറമൊന്നും മാറാതെ തന്നെ പാചകം ചെയ്യാന്‍ സാധിക്കുകയും ചെയ്യും.
കെന്റ് ക്ലാസിക് പ്ലസ് എയര്‍ ഫ്രൈയര്‍
ഇതില്‍ പ്രീസെറ്റ് കുക്കിങ് ഓപ്ഷനുകള്‍ ഏഴെണ്ണമാണ്. 4.2 ലിറ്റര്‍ കപ്പാസിറ്റി ഇതിനുണ്ട്. ടൈമറില്‍ അരമണിക്കൂറോളം സെറ്റ് ചെയ്ത് പാചകം ചെയ്യാവുന്നതാണ്.
പ്രസ്റ്റീജ് ന്യൂട്രിഫൈ ഇലക്ട്രിക് ഡിജിറ്റല്‍ എയര്‍ ഫ്രൈയര്‍
ഡിജിറ്റല്‍ ഡിസ്‌പ്ലേയില്‍ ടച്ച് പാനലുമായെത്തുന്ന ഈ എയര്‍ഫ്രൈയര്‍ 4.5 ലിറ്റര്‍ വരെ താങ്ങാന്‍ സാധിക്കുന്നവയാണ്. എയര്‍ ഫ്രൈ, ഗ്രില്‍, ബേകിങ്ങ് റോസ്റ്റ്, ടോസ്റ്റ് ഇവയ്‌ക്കെല്ലാം ഉപയോഗിക്കാവുന്നതുമാണ്. പ്രീസെറ്റ് കുക്കിങ് ഓപ്ഷനുകളാണെങ്കില്‍ എട്ടെണ്ണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."