എല്ലാം പരിശോധിച്ചാണ് പാര്‍ട്ടി ഇ.പിയെ മാറ്റിയതെന്ന് എം.വി ഗോവിന്ദന്‍; ടി.പി രാമകൃഷ്ണന് എല്‍ഡിഎഫ് കണ്‍വീനര്‍ ചുമതല
തിരുവനന്തപുരം: ടി.പി രാമകൃഷ്ണന് എല്‍ഡിഎഫ് കണ്‍വീനറായി ചുമതലയേല്‍ക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ അറിയിച്ചു.
എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് ഇപി ജയരാജന്റെ പ്രവര്‍ത്തനത്തില്‍ പരിമിതികളുണ്ടായി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണത്തിലെ പ്രശ്‌നങ്ങളും കാരണമായി. പല വിഷയങ്ങളിലും പരിശോധിച്ചതിന്റെ ഭാഗമായാണ് തീരുമാനം. ഇത് സംഘടനാ നടപടിയല്ല. അദ്ദേഹം പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗമായി തുടരുമെന്നും എം.വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ആരോപണത്തില്‍ മുകേഷ് എംഎല്‍എ രാജിവെക്കേണ്ടതില്ലെന്നും അതേസമയം സിനിമ സമിതിയില്‍നിന്ന് ഒഴിവാക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ തുടര്‍ച്ചയായി നിയമനിര്‍മ്മാണം സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും ഇന്ത്യയിലാദ്യമായാണ് സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.
TP Ramakrishnan Appointed as LDF Convener
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."