ഹേമ കമ്മിറ്റി മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃക; സിനിമാരംഗത്തെ ശുദ്ധീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം, മുഖ്യമന്ത്രി
സ്ത്രീകള്‍ക്ക് നിര്‍ഭയമായി കടന്നു വരാനും ജോലി ചെയ്യാനും ഉള്ള അവസരം സിനിമാരംഗത്ത് ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‌കാര വേദിയില്‍ മോഹന്‍ലാലിനെ വേദിയിലിരുത്തിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.
ഹേമ കമ്മിറ്റി മറ്റ് സംസ്ഥാനങ്ങള്‍ക്കും മാതൃകയാണെന്നും, സിനിമാരംഗത്തെ ശുദ്ധീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും, മനസ്സുകളെ മലിനമാക്കുന്ന പ്രവര്‍ത്തികള്‍ സിനിമാരംഗത്ത് ഉണ്ടാകരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഹേമ കമ്മിറ്റി അഭിമാനിക്കാവുന്ന കാര്യമാണെന്നും കലാകാരികളുടെ മുന്നില്‍ ഉപാദികള്‍ ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ആരാധന ധാര്‍മിക മുല്യമായി തിരിച്ചു നല്‍കാനുള്ള കടമ താരങ്ങള്‍ക്കുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
മോഹന്‍ലാലിന് ആണ് ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‌കാരം ലഭിച്ചത്. നിശാഗന്ധിയില്‍ നടന്ന 'ശ്രീമോഹനം' പരിപാടിയിലാണ് പുരസ്‌കാരം മോഹന്‍ലാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിച്ചത്. സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാന്‍, ശ്രീകുമാരന്‍ തമ്പി തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
The Hema Committee has set a precedent for other states to follow, as the government pledges to reform the film industry. The Chief Minister assures a crackdown on exploitation and harassment, prioritizing women's safety and dignity in the industry.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."