HOME
DETAILS

ഹൈറിച്ച്: 1651 കോടിയുടെ കള്ളപ്പണ ഇടപാടെന്ന് ഇ.ഡി

  
Web Desk
September 01 2024 | 01:09 AM

Highrich 1651 crores black money transaction ED

കൊച്ചി: ഹൈറിച്ച് തട്ടിപ്പിൽ 1651.65 കോടിയുടെ കള്ളപ്പണ ഇടപാട് നടന്നതായി എൻഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് (ഇ.ഡി) കോടതിയിൽ സമർപ്പിച്ച കുറ്റപത്രം. കേസിൽ 37 പ്രതികളാണുള്ളത്. 11,500 പേജുള്ള കുറ്റപത്രമാണ് ഇ.ഡി കൊച്ചിയിലെ പി.എം.എൽ.എം കോടതിയിൽ സമർപ്പിച്ചത്. 
പ്രധാന പ്രതികളായ പ്രതാപൻ, ഭാര്യ ശ്രീന എന്നിവർക്കുപുറമെ 15 പ്രൊമോട്ടർമാർ, റീത്ത, റിയാസ്, സിന്ധു പ്രകാശ്, ദിലീപ് ഷാജു, അനിൽ കുമാർ, സുരേഷ് ബാബു, ദിനുരാജ്, ഫിജിഷ് കുമാർ, അമ്പിളി എബ്രഹാം, ഗംഗാധരൻ, വി.എ സമീർ, ടി.ജെ ജിനിൽ, ടി.എം കനകരാജ്, എം. ബഷീർ, പി. ലക്ഷ്മണൻ, ഷമീന, മുനവർ, പ്രശാന്ത് പി. നായർ എന്നിവരും പ്രതിപ്പട്ടികയിലുണ്ട്.


ഹൈറിച്ചിന്റെ 33.7 കോടി രൂപ ഇ.ഡി ഇന്നലെ മരവിപ്പിച്ചു. ഹൈറിച്ച് ഗ്രോസറി ബിസിനസ്, ഫാം സിറ്റി, എച്ച്.ആർ ക്രിപ്റ്റോ, എച്ച്.ആർ ഒ.ടി.ടി എന്നിങ്ങനെ വിവിധ പദ്ധതികളിൽ പ്രതികൾ പൊതുജനങ്ങളിൽനിന്ന് നിക്ഷേപം ശേഖരിച്ചതായി അന്വേഷണത്തിൽ തെളിഞ്ഞു. 
ഓരോ പദ്ധതിയിലും നിക്ഷേപമെന്ന വ്യാജേന സ്വരൂപിച്ച പണം മറ്റാവശ്യങ്ങൾക്കായി വകമാറ്റി നിക്ഷേപകരെ കബളിപ്പിച്ചു. കുറ്റകൃത്യത്തിലൂടെ വരുമാനമുണ്ടാക്കാൻ സഹായിക്കുന്ന മറ്റ് പ്രൊമോട്ടർമാർക്കെതിരേയുള്ള അന്വേഷണം തുടരും. പിടിച്ചെടുത്ത വസ്തുവിൽനിന്ന് പണം തിരികെ ലഭിക്കാൻ ഇരകൾക്ക് കോടതിയെ സമീപിക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷോർട്ട് ടേം ഹജ്ജ്: 7352 പേർക്ക് അവസരം, കേരളത്തിൽനിന്ന് 398

Kerala
  •  13 days ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം: കോഴിക്കോട് മൂന്ന് മാസം പ്രായമുള്ള കുഞ്ഞും വീട്ടമ്മയും മരിച്ചു

Kerala
  •  13 days ago
No Image

നബിസ്‌നേഹം വിശ്വാസത്തിന്റെ ഭാഗം: ജിഫ്‌രി തങ്ങൾ

Kerala
  •  13 days ago
No Image

കാലിക്കറ്റ് സർവകലാശാല ഓൺലൈൻ കോഴ്‌സുകൾ ഈ വർഷവും ആരംഭിക്കില്ല

Kerala
  •  13 days ago
No Image

കേരളത്തിൽ കുട്ടികളില്ലാതെ 47 സ്‌കൂളുകൾ

Kerala
  •  13 days ago
No Image

നബിദിനം: ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചു

oman
  •  13 days ago
No Image

മാർഗദീപം ജ്വലിക്കാൻ മാർഗമില്ല; ന്യൂനപക്ഷ ക്ഷേമ വകുപ്പിലെ സ്‌കോളർഷിപ്പ് സെക്ഷനിൽ ജീവനക്കാരുടെ ക്ഷാമം

Kerala
  •  13 days ago
No Image

'വോട്ടർ അധികാർ' യാത്രയ്ക്ക് ഇന്ന് സമാപനം; റാലി ഇൻഡ്യാ സഖ്യത്തിന്റെ ശക്തി പ്രകടനമാകും

National
  •  13 days ago
No Image

പുട്ടിനുമായുള്ള നരേന്ദ്രമോദിയുടെ കൂടിക്കാഴ്ച ഇന്ന്; റഷ്യ യുക്രൈൻ- സംഘർഷം ചർച്ചയായേക്കും

National
  •  13 days ago
No Image

ഇന്ത്യ-അമേരിക്ക വ്യാപാര തർക്കം: നീത അംബാനിയുടെ 'ദി ഗ്രാൻഡ് ഇന്ത്യ ഫെസ്റ്റിവൽ' മാറ്റിവെച്ചു

International
  •  13 days ago