ട്രെയിന്‍ സര്‍വിസുകളില്‍ മാറ്റം
പാലക്കാട്: കനത്ത മഴയില്‍ സൗത്ത് സെന്‍ട്രല്‍ റെയില്‍വേയിലെ വിജയവാഡ കാസിപേട്ട് സെക്ഷനില്‍ വെള്ളക്കെട്ട് ഉണ്ടായതുമൂലം ട്രെയിന്‍ സര്‍വിസുകളില്‍ മാറ്റം വരുത്തിയതായി റെയില്‍വേ അറിയിച്ചു. 18190 എറണാകുളം ജങ്ഷന്‍ - ടാറ്റാനഗര്‍ എക്സ്പ്രസിന്റെ നാളത്തെ സര്‍വിസ്, 06081 കൊച്ചുവേളി - ഷാലിമാര്‍ എസ്.എഫ് സ്പെഷല്‍ എക്സ്പ്രസിന്റെ ആറിന് ഉള്ള സര്‍വിസ്, 22838 എറണാകുളം ജങ്ഷന്‍ - ഹതിയ ധര്‍ത്തി ആബ എ.സി എസ്.എഫ് എക്സ്പ്രസിന്റെ ഇന്നത്തെ സര്‍വിസ് എന്നിവ പൂര്‍ണമായും റദ്ദാക്കി.
വിശാഖപട്ടണം - കൊല്ലം സ്‌പെഷല്‍ സര്‍വിസ് ഇന്നു മുതല്‍
കൊല്ലം: യാത്രക്കാരുടെ തിരക്ക് ഒഴിവാക്കാന്‍ വിശാഖപട്ടണം - കൊല്ലം റൂട്ടില്‍ ഇന്നു മുതല്‍ സ്‌പെഷല്‍ പ്രതിവാര എക്‌സ്പ്രസ് ട്രെയിന്‍ സര്‍വിസ് ആരംഭിക്കും. ഇരു ദിശകളിലുമായി 26 സര്‍വിസുകളാണ് നിശ്ചയിച്ചിട്ടുള്ളത്. അഡ്വാന്‍സ് റിസര്‍വേഷന്‍ ആരംഭിച്ചു.
വിശാഖപട്ടണം- കൊല്ലം സര്‍വിസ് ഇന്നുമുതല്‍ നവംബര്‍ 27 വരെ എല്ലാ ബുധനാഴ്ചകളിലും തിരികെയുള്ള സര്‍വിസ് നാളെ മുതല്‍ നവംബര്‍ 28 വരെ എല്ലാ വ്യാഴാഴ്ചകളിലുമാണ് ഉണ്ടാവുക. രാവിലെ 8.20 ന് വിശാഖപട്ടണത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 12.55 ന് കൊല്ലത്തും തിരികെ രാത്രി 7.35 ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാത്രി 11.20 ന് വിശാഖപട്ടണത്തും എത്തും.
പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം എന്നിവിടങ്ങളില്‍ കേരളത്തില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."