മലപ്പുറത്ത് വീടിന് തീപിടിച്ച് അഞ്ചുപേർക്ക് പരുക്ക്; മൂന്ന് പേരുടെ നില ഗുരുതരം
മലപ്പുറം: പൊന്നാനി പെരുമ്പടപ്പിൽ വീടിന് തീ പിടിച്ച് അഞ്ചു പേർക്ക് പരുക്ക്. ഏറാട്ട് വീട്ടിൽ മണികണ്ഠൻ എന്നയാളുടെ വീടിനാണ് തീ പിടിച്ച് അപകടമുണ്ടായത്. ഏറാട്ട് വീട്ടിൽ മണികണ്ഠൻ, അമ്മ സരസ്വതി, ഭാര്യ റീന മക്കളായ രണ്ടുപേർ എന്നിവർക്കാണ് പൊള്ളലേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തീപൊള്ളലേറ്റ മൂന്ന് പേരുടെ പരുക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ച് പേരിൽ മുതിർന്ന മൂന്ന് പേരുടെ പരുക്കാണ് ഗുരുതരം. വീടിനകത്തെ മുറിയിൽ നിന്നും തീ ഉയരുകയായിരുന്നുവെന്ന് ശബ്ദം കേട്ട് എത്തിയ അയൽവാസികൾ പറയുന്നു. അർധരാത്രിയോടെയായിരുന്നു സംഭവം. അതേസമയം തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. തീയണച്ചു.
Five people were injured in a house fire at Erattu House, owned by Manikandan. The victims include Manikandan, his mother Saraswathi, wife Reena, and their two children. They have been hospitalized with burn injuries, with three of them reported to be in critical condition
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."