ഇനി മാസങ്ങളോളം പച്ചമുളക് കേടാവാതെ സൂക്ഷിക്കാം; ഇതൊന്നു പരീക്ഷിച്ചു നോക്കൂ
മലയാളികളുടെ ഭക്ഷണത്തില്‍ എരിവിന് വളരെയധികം പ്രാധാന്യമുണ്ട്. അതുകൊണ്ട് തന്നെ പച്ചമുളക് നമ്മുടെ അടുക്കളിയിലെ താരമാണ്. എന്തു തരം കറികളുണ്ടാക്കിയാലും പച്ചമുളകുണ്ടാവും. കറിയ്ക്ക് എരിവ് ഉണ്ടാവാന്‍ ഒന്നോ രണ്ടോ പച്ചമുളക് തന്നെ ധാരാളം. എന്നാല്‍ ഒന്നോ രണ്ടോ എണ്ണമായി കടയില്‍ നിന്നു പച്ചമുളക് വാങ്ങാനും കഴിയില്ല.
ഇനി അധികമായി വാങ്ങിയാല്‍ തന്നെ ഇവ ഒരാഴ്ചയ്ക്കുള്ളില്‍ കേടാവുകയും ചെയ്യും. അതുകൊണ്ട് തന്നെ പച്ചമുളക് കേടാകാതെ സൂക്ഷിക്കുക എന്നത് വീട്ടമ്മമാരുടെ പ്രശ്‌നവുമാണ്. എന്നാല്‍, ഈ രീതിയില്‍ മുളക് ഒന്നോ രണ്ടോ ആഴ്ചയോ അല്ലെങ്കില്‍ ഒരു മാസം വരെയോ കേടാവാതെ സൂക്ഷിക്കാന്‍ കഴിയും. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. പച്ചമുളകിന്റെ ഞെട്ട് പൊട്ടിച്ച് സൂക്ഷിക്കുക. പച്ചമുളക് സൂക്ഷിക്കാന്‍ നല്ല കണ്ടെയ്‌നറുകള്‍ കരുതണം.
ഒരു കണ്ടെയ്‌നര്‍ എടുത്ത് അതിലെ മുഴുവന്‍ തുടച്ച് കളയുക.നന്നായി ഉണങ്ങിയ ഇതിലേക്ക് ഒരു ടിഷ്യൂ പേപ്പര്‍ വയ്ക്കുക. ശേഷം ഞെട്ട് കളഞ്ഞ പച്ചമുളക് ഇതിലിട്ടു വയ്ക്കുക. കണ്ടെയ്‌നര്‍ നിറഞ്ഞാല്‍ അതിലേക്ക് വീണ്ടും ടിഷ്യൂ പേപ്പര്‍ വച്ച് എയര്‍ടൈറ്റാക്കി അടച്ചുവയ്ക്കുക. ശേഷം ഇത് ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ഒരു മാസം വരെ ഇങ്ങനെ പച്ചമുളക് കേടാകാതെ സൂക്ഷിക്കാം.
കൂടാതെ, പച്ചമുളക് സൂക്ഷിക്കുന്ന പാത്രത്തില്‍ രണ്ട് അല്ലി വെളുത്തുള്ളിയുടെ തൊലിയിടുക. ഇതും പച്ചമുളക് കേടാകാതെ കുറേകാലം സൂക്ഷിക്കാന്‍ സഹായിക്കും. മാത്രമല്ല, സിപ്പ് ലോക്ക് മെത്തേഡ് ഉപയോഗിച്ചും പച്ചമുളക് ഫ്രഷായി സൂക്ഷിക്കാം. നന്നായി കഴുകി തുടച്ചുവേണം സിപ്പ് ലോക്ക് ബാഗുകളില്‍ പച്ചമുളക് ഇട്ടുവയ്ക്കാന്‍.
ബാഗിനുള്ളിലെ വായു മുഴുവന്‍ പുറത്ത് കളഞ്ഞ ശേഷമേ ഇത് അടച്ച് ഫ്രിഡ്ജില്‍ വയ്ക്കാവൂ. ഇനി സിപ്പ് ലോക്ക് ബാഗ് നിങ്ങളുടെ കൈവശം ഇല്ലെങ്കിലും ആശങ്കപ്പെടേണ്ടതില്ല. പാത്രങ്ങളിലും നമുക്ക് പച്ചക്കറി സൂക്ഷിക്കാം. ഈര്‍പ്പം ഇല്ലാത്ത പ്ലേറ്റില്‍ പച്ചമുളക് വച്ച ശേഷം ഇത് പ്ലാസ്റ്റിക് റാപ്പര്‍ കൊണ്ട് ടൈറ്റായി മൂടിയും സൂക്ഷിക്കാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."