ഇഞ്ചിയുടെ തൊലി കളയാറുണ്ടോ നിങ്ങള്‍? എങ്കില്‍ ഇനി കളയല്ലേ, ഗുണങ്ങളറിഞ്ഞാല്‍ ഞെട്ടും
ഇഞ്ചി ഇല്ലാത്ത അടുക്കള ഉണ്ടാവില്ല. നമ്മുടെ ഭക്ഷണശീലത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണിത്. ഒട്ടേറെ ഔഷധഗുണങ്ങള്‍ ഇഞ്ചിക്കുണ്ട്. അതിനാല്‍ തന്നെ കറികളിലും ചായയിലും എല്ലാം നാം ഇഞ്ചി ചേര്‍ക്കാറുണ്ട്. രോഗപ്രതിരോധത്തിനും പലവിധ അസുഖങ്ങള്‍ക്കുമെല്ലാം നല്ല ഒരു മരുന്നായും നമ്മള്‍ ഇഞ്ചി ഉപയോഗിക്കാറുണ്ട്.
വെറും വയറ്റില്‍ ഇഞ്ചി കഴിക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ്. തൊലി കളഞ്ഞും കളയാതെയുമൊക്കെ ആളുകള്‍ ഇഞ്ചി ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇഞ്ചിയിലെ തൊലിയില്‍ അടങ്ങിയ ഗുണങ്ങളെ കുറിച്ച് പലര്‍ക്കും അറിയില്ല. ഇഞ്ചിയുടെ തൊലി എങ്ങനെയെല്ലാം ഉപയോഗിക്കാമെന്ന് നോക്കാം.
ഇഞ്ചിയുടെ തൊലി നന്നായി ഉണക്കുക. ശേഷം അത് ചായപ്പൊടി ഇട്ടുവയ്ക്കുന്ന പാത്രത്തില്‍ ഈ തൊലിയിടുന്നത് വളരെ നല്ലതാണ്. എന്നിട്ട് ആ പാത്രത്തില്‍ നിന്ന് ചായ ഉണ്ടാക്കിയാല്‍ പ്രത്യേക രുചിയായിരിക്കും.
ഉണക്കിയ ഇഞ്ചിത്തൊലിയിട്ട് തിളപ്പിച്ച വെള്ളത്തില്‍ കുറച്ച് തേനും നാരങ്ങാനീരും കറുവപ്പട്ടയും ചേര്‍ത്ത് ജിഞ്ചര്‍ ടീയാക്കി കുടിക്കാവുന്നതാണ്. അടിപൊളി ടേസ്റ്റാണിതിന്. സൂപ്പ് ഉണ്ടാക്കുമ്പോള്‍ ഇഞ്ചിത്തൊലി ചേര്‍ക്കുന്നത് നല്ലതാണ്. എന്നാല്‍ വിളമ്പുന്ന സമയത്ത് തൊലി എടുത്ത് മാറ്റുകയും വേണം.
മാത്രമല്ല, ഇഞ്ചി ഒരു നല്ല അണുനാശിനി കൂടിയാണ്. ഇഞ്ചിത്തൊലി, വിനാഗിരി എന്നിവ ഒരുമിച്ച് കുറച്ച് ദിവസം വയ്ക്കുക. അപ്പോള്‍ ഇഞ്ചിയുടെ സത്ത് വിനാഗിരിയിലേക്ക് ഇറങ്ങുന്നതു കാണാം. ശേഷം ഈ വിനാഗിരി അരിച്ചെടുത്ത് ഒരു കുപ്പിയില്‍ സൂക്ഷിച്ചുവയ്ക്കാം. അടുക്കളയും മറ്റും തുടയ്ക്കുമ്പോള്‍ ഇത് ഉപയോഗിച്ചാല്‍ നല്ല മണവും തിളക്കവും കാണാം. അതുപോലെ തന്നെ ഇഞ്ചിയുടെ തൊലി ഒരിക്കലും കത്തിയോ പീലറോ കൊണ്ട് അല്ല കളയേണ്ടത്. സ്പൂണ്‍ കൊണ്ടാണ് തൊലി കളയേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."