HOME
DETAILS

കുവൈത്ത് തീരത്ത് വ്യാപാര കപ്പല്‍ മറിഞ്ഞ് അപകടം: ഇന്ത്യക്കാരുൾപ്പെടെ 6 പേര്‍ മരിച്ചു

  
September 05, 2024 | 3:26 PM

Commercial ship capsizes off Kuwait coast 6 dead including Indians

കുവൈത്ത്‌ സിറ്റി:ഇറാൻ ചരക്ക് കപ്പൽ കുവൈത്ത് സമുദ്രാതിർത്തിയിൽ വെച്ച്  മുങ്ങി ആറ് പേർ മരിച്ചു. ഇന്ത്യക്കാരും ഇറാനികളുമാണ് മരിച്ചത്. മൂന്ന് ഇന്ത്യക്കാർ അപകടത്തിൽപ്പെട്ടതായാണ് റിപ്പോർട്ട്.കപ്പലിലെ മലയാളി  ജീവനക്കാരനായ തൃശൂർ സ്വദേശിയായ വേലക്കേത്ത് വീട്ടിൽ ഹനീഷ് ഹരിദാസ് (26) .കപ്പലിന്റെ മുബൈയിലെ ഓഫീസിൽ നിന്ന് ഹനീഷിൻ്റെ വീട്ടുകാരെ ബന്ധപ്പെട്ട് കപ്പൽ അപകടത്തിൽപ്പെട്ട വിവരം ധരിപ്പിച്ചതായി അധികൃതർ അറിയിച്ചു. ഹനീഷിനെ കൂടാതെ മറ്റൊരു മലയാളിയും കപ്പലിൽ ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്.

ഞായറാഴ്ചയാണ് ചരക്ക് കപ്പൽ അപകടത്തിൽപ്പെട്ട വിവരം ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തത്. ഇറാനിയൻ ഉടമസ്‌ഥതയിലുള്ള അറബക്‌തർ എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്. ഇറാൻ-കുവൈത്ത് നാവിക സേനകൾ നടത്തിയ തിരച്ചിലിൽ ആദ്യ ദിവസം മൂന്നു പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുതത്ത്. കപ്പൽ മറിഞ്ഞതിന്റെ കാരണം അധികൃതർ അന്വേഷിച്ചുവരികയാണ്
അതേസമയം കപ്പലിലെ ജീവനക്കാരിൽ എത്ര പേരുണ്ടെന്നും ഇന്ത്യക്കാരെത്രയെന്നുമുള്ള വിശദാംശങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇറാന്റെ തുറമുഖ, മാരിടൈം നാവിഗേഷൻ അതോറിറ്റി മേധാവി നാസർ പസാന്ദേയാണ് കപ്പൽ മുങ്ങിയതുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവിട്ടത്. കപ്പലിലുണ്ടായിരുന്ന ആറ് ജീവനക്കാരും അപകടത്തിൽ മരിച്ച കാര്യം സ്‌ഥിരീകരിച്ചതായി അദ്ദേഹം അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാർജ ബുക്ക്ഫെയറിലേക്ക് എളുപ്പമെത്താം; ദുബൈ, അജ്മാൻ, ഷാർജ എന്നിവിടങ്ങളിൽ നിന്ന് പ്രത്യേക ബസ്, ബോട്ട് സർവിസുകൾ

uae
  •  8 days ago
No Image

പിഎം ശ്രീ പദ്ധതിയിൽ പുനഃപരിശോധന: മരവിപ്പിക്കാൻ തീരുമാനം, മന്ത്രിസഭാ ഉപസമിതി പരിശോധിക്കും; മുഖ്യമന്ത്രി

Kerala
  •  8 days ago
No Image

നെടുമ്പാശേരി എയര്‍പോര്‍ട്ട് റെയില്‍വേ സ്‌റ്റേഷന് കേന്ദ്ര റെയില്‍വേ ബോര്‍ഡിന്റെ അനുമതി; നിര്‍മാണം ഉടന്‍ ആരംഭിച്ചേക്കും

Kerala
  •  8 days ago
No Image

ഒറ്റക്കെട്ടായി പോരാടി സി.പി.ഐ;  ഒടുവില്‍ പി.എം ശ്രീ തര്‍ക്കത്തിന് താല്‍ക്കാലിക വിരാമം; സി.പി.എമ്മിന്റെ കീഴടങ്ങല്‍ വേറെ വഴിയില്ലാതെ

Kerala
  •  8 days ago
No Image

സ്‌കൈ 150 നോട്ട് ഔട്ട്; ചരിത്രം കുറിച്ച് ഇന്ത്യൻ നായകൻ

Cricket
  •  8 days ago
No Image

46 കുഞ്ഞുങ്ങള്‍, 20 സ്ത്രീകള്‍...വെടിനിര്‍ത്തല്‍ കാറ്റില്‍ പറത്തി ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരണം 100 കവിഞ്ഞു, 250ലേറെ ആളുകള്‍ക്ക് പരുക്ക്

International
  •  8 days ago
No Image

ബാറ്റെടുക്കും മുമ്പേ അർദ്ധ സെഞ്ച്വറി; പുത്തൻ നാഴികക്കല്ലിൽ തിളങ്ങി സഞ്ജു

Cricket
  •  8 days ago
No Image

എസ്.എസ്.എല്‍.സി പരീക്ഷ 2026 മാര്‍ച്ച് അഞ്ച് മുതല്‍; ഫലപ്രഖ്യാപനം മെയ് 8 ന്

Kerala
  •  8 days ago
No Image

ശ്രേയസിന് പിന്നാലെ മറ്റൊരു സൂപ്പർതാരവും പരുക്കേറ്റ് പുറത്ത്; ഇന്ത്യക്ക് കനത്ത തിരിച്ചടി

Cricket
  •  8 days ago
No Image

38ാം വയസിൽ ലോകത്തിൽ നമ്പർ വൺ; ചരിത്രത്തിലേക്ക് പറന്ന് ഹിറ്റ്മാൻ

Cricket
  •  8 days ago