HOME
DETAILS
MAL
ദുബൈ ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 26-ന് ആരംഭിക്കും
September 05 2024 | 17:09 PM
ഈ വർഷത്തെ ദുബൈ ഫിറ്റ്നസ് ചലഞ്ച് 2024 ഒക്ടോബർ 26 മുതൽ ആരംഭിക്കുമെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെയാണ് അധികൃതർ അറിയിച്ചു.ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ ഈ വർഷത്തെ പതിപ്പ് 2024 ഒക്ടോബർ 26 മുതൽ നവംബർ 24 വരെയാണ് നടത്തുന്നത്. മുപ്പത് ദിവസം നീണ്ട് നിൽക്കുന്ന ദുബൈയിലെ നിവാസികളിലും, സന്ദർശകർക്കിലും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഫിറ്റ്നസ് ചലഞ്ച് നടത്തുന്നത്.
ജീവിത ദിനചര്യയിൽ കായിക വിനോദങ്ങളുടെയും, വ്യായാമത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തിൽ അവബോധം വളർത്തുന്നത് ലക്ഷ്യമിട്ടാണ് ദുബൈ ഫിറ്റ്നസ് ചലഞ്ച് നടത്തുന്നത്. ഒരു മാസത്തെ കാലയളവിൽ ദിനവും 30 മിനിറ്റ് വീതം വിവിധ കായിക വിനോദങ്ങളിലും, ഫിറ്റ്നസ് പ്രവർത്തങ്ങളിലും ഏർപ്പെടാൻ ദുബൈ ഫിറ്റ്നസ് ചലഞ്ച് ആഹ്വാനം ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."