യുഎഇയിലെ ബറാഖ ആണവോർജ്ജനിലയത്തിൽ വാണിജ്യാടിസ്ഥാനത്തിലുള്ള വൈദ്യുതി ഉൽപ്പാദനം ആരംഭിച്ചു
ബറാഖ ആണവോർജ്ജനിലയത്തിലെ യൂണിറ്റ് 4-ൽ നിന്ന് വാണിജ്യാടിസ്ഥാനത്തിലുള്ള വൈദ്യുതി ഉൽപ്പാദന പ്രവർത്തനങ്ങൾ ആരംഭിച്ചതായി എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപറേഷൻ (ENEC) അറിയിച്ചു. യൂണിറ്റ് 4-ലെ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ യു എ ഇയുടെ ദേശീയ വൈദ്യുതി ഗ്രിഡിലേക്ക് 1400 മെഗാവാട്ട് സീറോ-കാർബൺ എമിഷൻ വൈദ്യുതി അധികമായി ലഭ്യമാക്കുന്ന നടപടികൾക്ക് തുടക്കമായിട്ടുണ്ട്. ബറാഖ ആണവോർജ്ജനിലയത്തിലെ യൂണിറ്റ് 1, യൂണിറ്റ് 2, യൂണിറ്റ് 3 എന്നിവയിൽ 1400 മെഗാവാട്ട് വീതമുള്ള വൈദ്യുതി ഉത്പാദനം നേരത്തെ ആരംഭിച്ചിരുന്നു.
അറബ് ലോകത്തിലെ ആദ്യത്തെ മൾട്ടി-യൂണിറ്റ് ഓപ്പറേറ്റിംഗ് ആണവ നിലയമായ ബറാഖയിലെ ആകെയുള്ള നാല് യൂണിറ്റുകളും ഇപ്പോൾ പൂർണ്ണമായും പ്രവർത്തിക്കുന്നുണ്ട്. ഈ പ്ലാന്റ് അബുദാബിയിലെ അൽ ദഫ്‌റ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്.യൂണിറ്റ് 4-ൽ നിന്നുള്ള വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ രാജ്യത്തിന്റെ വൈദ്യുതി ആവശ്യത്തിന്റെ നാലിലൊന്ന് വിതരണം ചെയ്യാനുള്ള പ്രതിജ്ഞാബദ്ധത പൂർണ്ണമായും നിറവേറ്റുന്നതിന് സാധിച്ചിട്ടുണ്ട്. നിലവിൽ ഈ പ്ലാന്റിൽ നിന്ന് അകെ 40 ടെറാവാട്ട് വൈദ്യുതി ഉത്പ്പാദിപ്പിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."