HOME
DETAILS

കാറില്‍ യാത്ര ചെയ്യുമ്പോള്‍ ഛര്‍ദിയും മനംപുരട്ടലും പതിവാണോ? എങ്കില്‍ ഒഴിവാക്കാനുള്ള വഴികള്‍ ഇതാ

  
Web Desk
September 07 2024 | 09:09 AM

Vomiting and nausea while traveling in a car

കാറില്‍ യാത്ര ചെയ്യുമ്പോള്‍ പൊതുവെ പലര്‍ക്കും അനുഭവപ്പെടാറുണ്ട് മനംപുരട്ടലും ഛര്‍ദിക്കാനുള്ള തോന്നലുമൊക്കെ. അതുകൊണ്ട് തന്നെ യാത്ര ചെയ്യാന്‍ താല്‍പര്യമുണ്ടെങ്കിലും ഒന്നു മടിക്കാറുണ്ട് പലരും.  റോഡ് യാത്രകളിലാണ് പലരെയും ഈ പ്രശ്‌നങ്ങള്‍ അലട്ടിക്കൊണ്ടിരിക്കുന്നത്. പലതരം മോഷന്‍ സിക്‌നസുകളില്‍ ഒന്നാണ് ആ കാര്‍ സിക്‌നസും.

ഇന്ദ്രിയങ്ങള്‍ തമ്മിലുള്ള വിരുദ്ധതയാണ് മോഷന്‍ സിക്‌നസ് ഉണ്ടാകുന്നത്. പ്രത്യേകിച്ച് കണ്ണും ചെവിയും തമ്മിലുള്ള വിരുദ്ധത. ഇതാണ് പ്രധാന കാരണം. നമ്മള്‍ കാറിലിരിക്കുമ്പോള്‍ നമ്മുടെ കണ്ണുകള്‍ കാറിനുള്ളില്‍ തന്നെയാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നതെങ്കില്‍ ചെവി തലച്ചോറിന് നല്‍കുന്ന സൂചന കാര്‍ ചലിക്കുന്നു എന്നാണ്. അതേസമയം കണ്ണുകള്‍ തലച്ചോറിനെ അറിയിക്കുന്നത് എല്ലാം നിശ്ചലാവസ്ഥയിലാണെന്നാവും. ഇത് തലച്ചോറിന് പരസ്പരവിരുദ്ധ സൂചന നല്‍കും. തുടര്‍ന്ന് വിഷം അകത്തെത്തിയതിനാലാവാം ഇതുണ്ടായതെന്ന ചിന്തയില്‍ തലച്ചോറിന്റെ പ്രതികരണമാവാം ഛര്‍ദിയും മനംപുരട്ടലുമൊക്കെ.   

     

 

66.JPG

 

ഇവ എങ്ങനെ ഒഴിവാക്കാം

പുറത്തെ കാഴ്ചകള്‍ നോക്കിക്കൊണ്ടിരിക്കുക. കാറിന്റെ ഗ്ലാസിലൂടെ ഓരോ കാഴ്ചകളും കടന്നു പോകുന്നത് കണ്ടുകൊണ്ടിരിക്കുക. സന്തുലന സംവിധാനത്തിനുണ്ടാകുന്ന അസ്വസ്ഥകളുടെ കാരണം പരിഹരിക്കാന്‍  ചലിക്കുന്നുണ്ടെന്ന ഈ തോന്നല്‍ സഹായിക്കുന്നതാണ്. സ്വയം വണ്ടി ഓടിക്കുന്നതായി കരുതുക. റോഡില്‍ തന്നെ ശ്രദ്ധിക്കുന്നതിനാല്‍ ഡ്രൈവര്‍മാര്‍ക്ക് ഇത്തരം അസ്വസ്ഥതകള്‍ ഉണ്ടാവാറില്ല. 

യാത്ര ചെയ്തുകൊണ്ടിരിക്കുന്നത് ഏതു ഭാഗത്തേക്കാണോ അതിന്റെ എതിര്‍ ദിശയിലേക്ക് ഈ പ്രശ്‌നമുള്ളവര്‍ ഒരിക്കലും ഇരിക്കരുത്. മാത്രമല്ല, ദൂരത്തുള്ള ചലിക്കാത്ത വസ്തുവില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുക. വായിക്കുകയോ കളിക്കുകയോ തുടങ്ങി ഒരേ ബിന്ദുവിലേക്ക് നോക്കുന്നവയെല്ലാം ഒഴിവാക്കുക. അതുപോലെ ചുറ്റു ഭാഗത്തേക്കും നോക്കരുത്. ഒരു വശത്തു നിന്നും മറ്റൊരു വശത്തേക്കും കൂടുതല്‍ സമയവും നോക്കരുത്.

ഇരുണ്ട നിറത്തിലുള്ള സണ്‍ഗ്ലാസ്സുകള്‍ വയ്ക്കുകയും അല്ലെങ്കില്‍  ഉറങ്ങുകയോ ചെയ്യാം. അപ്പോള്‍ കാഴ്ചകള്‍ മിന്നിമറയുന്നത് കണ്ണുകള്‍ അറിയുകയുമില്ല. അതുപോലെ യാത്ര ചെയ്യുമ്പോള്‍  അതിന് മുമ്പു കഴിക്കുന്ന ആഹാരത്തിലും ശ്രദ്ധിക്കുക. മദ്യവും നിങ്ങള്‍ക്കിഷ്ടമില്ലാത്ത ആഹാരവും  പാനീയങ്ങളും അമിതമായി കഴിക്കരുത്. കട്ടിയ കൂടിയതും എരിവുള്ളതും കൊഴുപ്പ് നിറഞ്ഞതുമായ ആഹാരങ്ങള്‍ ചിലര്‍ക്ക് യാത്രയില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം. അതുപോലെ  ധാരാളം വെള്ളം കുടിക്കുക. സോഡ പോലെയുള്ളവ ഒഴിവാക്കുകയും ചെയ്യാം.

കാറിന്റെ ഗ്ലാസുകള്‍ തുറന്നിടുക. ശുദ്ധവായു ലഭിക്കുന്നത് ആശ്വാസം നല്‍കും. അതിനാല്‍ സാധിക്കുമെങ്കില്‍ ജനല്‍ തുറന്ന് നന്നായി ശ്വസിക്കുക. അതുപോലെ ഈ പ്രശ്‌നമുള്ള മറ്റുള്ളവരുണ്ടെങ്കില്‍ അവരില്‍ നിന്നകന്നിരിക്കുക. ഇതിനെ കുറിച്ച് പറയുന്നത് കേള്‍ക്കുന്നതും ഈ അസ്വസ്ഥതകള്‍ കാണുന്നതും ചിലപ്പോള്‍ നിങ്ങളിലും ഇതേ പ്രശ്‌നമുണ്ടാക്കാം.

 

konja.JPG

അതുപോലെ അയഞ്ഞ വസ്ത്രങ്ങളാണ് കാര്‍ യാത്രയ്ക്ക് സൗകര്യപ്രദം. ഇയര്‍ഫോണിലൂടെ പാട്ട് കേള്‍ക്കുക, അല്ലെങ്കില്‍ വാഹനത്തില്‍ നിങ്ങളുടെ ഇഷ്ടമുള്ള പാട്ട് വയ്ക്കുക. ഇത് തലച്ചോറുമായുള്ള ആശയവിനിമയത്തെ സ്വാധീനിക്കും. അതുപോലെ യാത്രക്കിടയില്‍ ചെറിയ ഇടവേളകള്‍ എടുക്കുക. പുറത്തേക്കിറങ്ങി കൈയും കാലും നിവര്‍ത്തുക. ഒരു കട്ടന്‍ ചായയോ മറ്റോ താല്‍പര്യം തോന്നുന്നുവെങ്കില്‍ കുടിക്കുക. നന്നായി ശ്വാസം എടുക്കുക. ഇതൊക്കെ ആയാസം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

സാധാരണ ഛര്‍ദ്ദിയ്ക്കും മനംപിരട്ടലിനും ഉപയോഗിക്കുന്ന മരുന്നുകള്‍ കഴിച്ചാലും ചിലപ്പോള്‍ ഛര്‍ദി നിക്കാറില്ല. അതിനാല്‍ ഒരു നാരങ്ങ മണക്കുന്നതോ കടിച്ചുപിടിക്കുന്നതോ ഒക്കെ ആശ്വാസം നല്‍കും. അതുപോലെ ഛര്‍ദ്ദിയെ പ്രതിരോധിക്കാന്‍ ഇഞ്ചിയും പുതിനയിലയുമൊക്കെ നല്ലതാണ്. ഈ ഇല മണക്കുകയോ കഴിക്കുകയോ ചെയ്യുന്നത് ഗുണം ചെയ്യും. അതുപോലെ ഉപ്പ് രസമുള്ള എന്തെങ്കിലും കഴിക്കുക ചെയ്യാം.  ഇതൊക്കെ അസ്വസ്ഥത ഇല്ലാതാക്കും. 

വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ കുട്ടികള്‍ക്കും പ്രശ്‌നങ്ങളുണ്ടാവാം. അതുകൊണ്ട്  അവരെ ഇരുത്തുമ്പോള്‍ പുറത്തേക്ക് തന്നെ കാണാവുന്ന തരത്തില്‍ ഉയര്‍ന്ന സീറ്റ് നല്‍കുക. പുറത്തേക്ക് നോക്കാന്‍ പ്രോത്സാഹിപ്പിക്കുക. കാറിലിരുന്ന് സിനിമകള്‍ കാണാനും ഗെയിം കളിക്കാനുമൊന്നും കുട്ടികളെ അനുവദിക്കാനും പാടില്ല. 

 

 

Motion sickness is a common issue experienced by many while traveling in cars, often leading to nausea and the urge to vomit. This problem predominantly affects people during road trips. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ശത്രുക്കളെ തുരത്തുവോളം പോരാട്ടം, വിജയം വരിക്കുക തന്നെ ചെയ്യും' ഹിസ്ബുല്ല നേതാവിന്റെ ആഹ്വാനം;  ബൈറൂത്തില്‍ ആക്രമണം ശക്തമാക്കി ഇസ്‌റാഈല്‍

International
  •  a month ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

Kerala
  •  a month ago
No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a month ago
No Image

ട്രംപ് വൈറ്റ് ഹൗസിലെത്തി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി

International
  •  a month ago
No Image

എയര്‍ ടാക്‌സി സ്റ്റേഷനുകളുടെ നിര്‍മ്മാണമാരംഭിച്ച് യുഎഇ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-13-11-2024

PSC/UPSC
  •  a month ago
No Image

ബെവ്കോയിലെ വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനവുമായി സർക്കാർ

Kerala
  •  a month ago
No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍; നാളെ രാവിലെ 6.05ന് വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥന

qatar
  •  a month ago
No Image

സഊദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  a month ago