HOME
DETAILS

എഡിജിപി എന്നല്ല, മാനവും മര്യാദയുമുള്ള ഒരാളും ആര്‍.എസ്.എസുമായി ചങ്ങാത്തം കൂടരുതെന്നാണ് പാര്‍ട്ടി നിലപാട്: തോമസ് ഐസക്

ADVERTISEMENT
  
September 07 2024 | 16:09 PM

thomas isac react on adgp ajith kumar visit with rss cheifs in kerala

പത്തനംതിട്ട: എഡിജിപി എന്നല്ല കേരളത്തിലെ മാനവും മര്യാദയുമുള്ള ഒരാളുപോലും ആര്‍എസ്എസ്സുമായി ചങ്ങാത്തം കൂടരുതെന്നാണ് സിപിഎം നിലപാടെന്ന് മുന്‍ മന്ത്രി തോമസ് ഐസക്. സിപിഎമ്മിന്റെ ഒന്നാമത്തെ ശത്രു ബിജെപിയാണ്. എന്നാല്‍ വ്യക്തികള്‍ ഒരു നേതാവിനെ സന്ദര്‍ശിക്കുന്നത് പാര്‍ട്ടിക്ക് നിയന്ത്രിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. അന്‍വറിന്റെ ആരോപണം സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിട്ടില്ല. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കാന്‍ ചിലര്‍ക്ക് താല്‍പര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 


രാജ്യത്ത് സിപിഎമ്മിന്റെ ഒന്നാമത്തെ ശത്രു ബിജെപിയാണ്. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം എഡിജിപി എന്നല്ല കേരളത്തിലെ മാനവും മര്യാദയുള്ള ഒരാളുപോലും ആര്‍എസ്എസുമായി ചങ്ങാത്തം പാടില്ലെന്ന അഭിപ്രായമാണ്. ഞങ്ങളും അവരുമായിട്ടുള്ള രാഷ്ട്രീയ ബന്ധം അങ്ങനെയാണ്. പക്ഷെ വ്യക്തികളെ നിയന്ത്രിക്കാന്‍ പറ്റില്ല, തോമസ് ഐസക് പറഞ്ഞു.


നിയമവിരുദ്ധമായിട്ടോ ചട്ടവിരുദ്ധമായിട്ടോ എന്തെങ്കിലും ഉണ്ടെങ്കില്‍ സര്‍ക്കാരിന്റെ അന്വേഷണത്തില്‍ പുറത്തുവരട്ടെ. അപ്പോള്‍ പാര്‍ട്ടി നിലപാട് പറയും. ഇതുപയോഗിച്ച് സിപിഎമ്മിനെ പ്രതിരോധത്തിലാക്കാന്‍ ചിലര്‍ക്കൊക്കെ താത്പര്യമുണ്ടാകും. എന്നാല്‍ അതിനൊന്നും വഴങ്ങാന്‍ ഉദ്ദേശിക്കുന്നില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പി.വി അന്‍വര്‍ പാര്‍ട്ടി മെമ്പറല്ല. അതുകൊണ്ട് പാര്‍ട്ടി അംഗത്തിന്റെ അച്ചടക്കം അദ്ദേഹത്തിന് ബാധകമല്ല. അതേസമയം പാര്‍ലമെന്ററി രംഗത്ത് പാര്‍ട്ടിക്കൊപ്പമുള്ള അദ്ദേഹം വിഷയം ഉന്നയിച്ച രീതി ശരിയല്ലെന്നും തോമസ് ഐസക് പറഞ്ഞു. 

thomas isac react on adgp ajith kumar visit with rss cheifs in kerala

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  3 days ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  3 days ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  3 days ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  3 days ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  3 days ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  3 days ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  3 days ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  3 days ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  3 days ago
No Image

എ.ഡി.ജി.പിയുടെ മേല്‍ ഒരു പരുന്തും പറക്കില്ല; മുഖ്യമന്ത്രി ഒരു ക്രിമിനലിനെ കെട്ടിപ്പിടിച്ചിരിക്കുന്നു; അന്‍വര്‍   

Kerala
  •  3 days ago