HOME
DETAILS

ജ്ഞാന തീരം: ഉമ്മുൽ മുഅ്‌മിനീൻ ഖദീജ ബീവി (റ)

  
Web Desk
September 08 2024 | 08:09 AM

njana-theeram-quiz-2

ഖദീജ ബീവി (റ) ഇസ്ലാമിക ചരിത്രത്തിലെ ഒരു സുപ്രധാന വനിതയാണ് .അല്ലാഹു (സു) പ്രേത്യേകമായി തിരഞ്ഞെടുത്ത് അനുഗ്രഹിച്ച ലോകം തന്നെ പടക്കാൻ കാരണമായ അന്നൂറുൽ അഅ്ളമായ റസൂലുല്ലാഹി മുഹമ്മദ് മുസ്‌തഫ (സ്വ)യുടെ ആദ്യ പത്നിയും, വിശ്വസ്ത അനുയായിയുമായിരുന്ന ഖദീജ ബീവി (റ) ആത്മാർത്ഥ, ധൈര്യം,സദാചാരം എന്നിവയുടെ പ്രതീകമായിരുന്നു.

ഖുവൈലിദ് ബിൻ അസദിന്റെയും ഫാത്വിമ ബിൻത് സയിദിന്റെയും മകളായിക്കൊണ്ടാണ് ഖുറൈശി തറവാട്ടിൽ ഖദീജ (റ) പിറവി കൊണ്ടത്.അന്ന് മക്കയിൽതന്നെ ഏറ്റവും വലിയ സമ്പന്ന കുടുംബമായിരുന്നു ഖു റൈശികളുടേത്.അഭിമാനത്തോട് കൂടിയായിരുന്നു ബീവി(റ) ആ നാട്ടിൽ ജീവിച്ചിരുന്നത്.മക്കയിലുള്ള മുഴുവൻ ജനങ്ങളും അവരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു.ജനങ്ങൾ ബിവയോട് (റ) അവരുടെ പ്രയാസങ്ങൾ പറയുകയും അത് പരിഹരിക്കാനുള്ള മാർഗങ്ങൾ ബീവി (റ) സ്വീകരിക്കുമായിരുന്നു. പിതാവിനെ കച്ചവടത്തിൽ സഹായിക്കുകയും പിന്നീട് അത് ഏറ്റടുത്ത് നടത്തിയത് ബീവിയാണ്. മാത്രമല്ല ആ കച്ചവടം ബീവിയെ മക്കയിലെ തന്നെ ധനികയാക്കുകയും ചെയ്തു.

ഖദീജ(റ)യെ ആദ്യമായി വിവാഹം ചെയ്‌തത്‌ അബൂഹാലയായിരുന്നു. ആ ബന്ധത്തിലൂടെ ഹിന്ദ്, ഹാരിസ് എന്ന രണ്ട് കുട്ടികളെ അവർക്ക് ലഭിച്ചു.അവർ രണ്ടു പേരും പിന്നീട് ഇസ്ലാം സ്വീകരിച്ചു.അബൂഹാല രോഗബാധിതനായി മരണപ്പെട്ടതിനെ തുടർന്ന് അത്വീഖ്ബ്നു ആബിദ് ഖദീജ(റ)യെ വിവാഹം ചെയ്‌തു. അതിൽ ഹിന്ദ് എന്നുപേരുള്ള ഒരു പെൺകുട്ടി ജനിക്കുകയും ചെയ്‌തു.അതിനാൽ ബീവി ഉമ്മുഹിന്ദ് എന്ന നാമത്തിലും അറിയപ്പെടുന്നുണ്ട്.താമസിയാതെ തന്നെ ഗോത്രങ്ങൾ തമ്മിലുണ്ടായ യുദ്ധത്തിൽ അത്വീഖ് മരണപ്പെട്ടു.

പിതാവും, ഭർത്താവും മരിച്ച ഏകയായ ബീവിയോട് വിവാഹ അഭ്യർത്ഥനയുമായി പലരും വന്നെങ്കിലും എല്ലാം ബീവി നിരസിക്കുകയാണുണ്ടായത്. വിദൂര ദിക്കുകളിലേയ്ക്കു കച്ചവടത്തിനായി പോകുന്ന സംഘത്തെ നയിക്കാൻ ഒരു പുരുഷനെയായിരുന്നു ബീവി പതിവായി ഏൽപ്പിക്കാറുണ്ടായിരുന്നത്. കച്ചവട സംഘത്തിന്റെ കൂടെ ബീവിയുടെ പ്രിയ വേലക്കാരിയും കൂട്ടുകാരിയുമായിരുന്ന മൈസറയും കൂട്ടരും ഉണ്ടാകും. എന്തെങ്കിലും തട്ടിപ്പ് നടന്നാൽ ഉടനെ അവർ ബീവിയോട് വിവരം അറിയിക്കും.കച്ചവട സംഘത്തെ നയിക്കാൻ വേണ്ടി ഒരു സത്യസന്ധയുള്ള പുരുഷനെ ലഭിക്കാതെ വിഷമിച്ചിരിക്കുമ്പോഴാണ് തമാശയ്ക്ക് പോലും കളവു പറയാത്ത, മക്കക്കാർ അൽ അമീൻ (വിശ്വസ്‌തൻ) എന്ന് വിളിക്കുന്ന മുഹമ്മദ് എന്ന ചെറുപ്പക്കാരനെ പറ്റി ബീവി കേൾക്കുന്നത്. ബീവി ഉടനെ തന്നെ ആ ചെറുപ്പക്കാരനെ കച്ചവടം ഏൽപ്പിക്കാൻ തീരുമാനിച്ചു.

മുഹമ്മദ് (സ്വ) യെ സംബന്ധിച്ചിടത്തോളം ശാമിലേക്ക് നടത്തിയ ഈ കച്ചവട യാത്ര തന്റെ ജീവിതത്തിലുണ്ടായ യാത്രകളിൽ ഒരു പ്രധാന യാത്രയായി ഇടം നേടി.മുഹമ്മദ് നബി(സ)യുടെ നേതൃത്വത്തിലുള്ള ആ യാത്ര തിരിച്ചെത്തിയത് വമ്പിച്ച ലാഭവുമായിട്ടായിരുന്നു. നേരത്തെ ഉറപ്പിച്ചതനുസരിച്ചുള്ള പണം ബീവി മുഹമ്മദ് (സ്വ)ക്ക് നൽകി.അതിശയകരവും മാതൃകാപരവുമായ ആ യാത്രയെ സംബന്ധിച്ച് മൈസറ ഖദീജ(റ)ക്ക് കുറിച്ച് വിശദീകരിച്ചു കൊടുത്തു.മുഹമ്മദിന്റെ (സ) കച്ചവടം പൂർണമായും സത്യസന്ധ മായിട്ടായിരുന്നു.മാത്രമല്ല അദ്ദേഹം കച്ചവടവസ്‌തുക്കളുടെ ന്യൂനതകളൊന്നും മറച്ചുവെച്ചിരുന്നില്ല. അവ ഓരോന്നും എടുത്തുപറഞ്ഞിട്ടു പോലും ആളുകൾ അദ്ദേഹത്തിൽ ആകൃഷ്ടരായി മുഹമ്മദിൽ (സ്വ)നിന്നും വസ്തു‌ക്കൾ വാങ്ങിയിരുന്നു. അത്ഭുതകരമായ മറ്റൊരു സംഭവം യാത്രക്കിടയിലുണ്ടായി. 'മുഹമ്മദ് (സ) ഒരു ജൂതപുരോഹിതന്റെ കൂടാരത്തിനടുത്തുള്ള ഒരു മരത്തണലിൽ വിശ്രമിക്കുകയായിരുന്നു. ആ സമയത്ത് ജൂത പുരോഹിതൻ മൈസറയോട് മൂഹമ്മദി(സ)നെക്കുറിച്ചു ചോദിച്ചു. ആരാണ് ആ മരച്ചുവട്ടിലിരിക്കുന്ന വ്യക്തി? മൈസറ പറഞ്ഞു: അദ്ദേഹം ഹറമിന്റെ സംരക്ഷണച്ചുമതലയുള്ള ഖുറൈശികളിൽപെട്ടവനാണ്. അപ്പോൾ അയാൾ പ്രതിവചിച്ചു. ആ മരച്ചുവട്ടിലുള്ള വ്യക്തി പ്രവാചകനല്ലാതെ മറ്റാരുമല്ല.

മുഹമ്മദിനെ (സ്വ)പറ്റി കേട്ട കാര്യങ്ങളും, നേരിൽ കണ്ടപ്പോൾ മനസ്സിലായ സ്വഭാവ വിശുദ്ധിയും കാരണം ബീവിയുടെ ഹൃത്തിൽ മുഹമ്മദ് (സ്വ)സ്ഥാനം പിടിച്ചു.. ബീവിക്ക് പ്രായം നാൽപത്. മുഹമ്മദിനു (സ്വ )ഇരുപത്തഞ്ച്. അറബ് ആചാരത്തിൽ വയസ്സ് വ്യത്യാസം ഒരു പ്രശ്‌നമല്ല.. ഖദീജയുടെ വിവാഹ ആലോചനയുമായി ദൂതന്മാർ മുഹമ്മദിനെ (സ്വ)കണ്ടു.

ആ വിവാഹം നടന്നു. വിവാഹ രാത്രിയിൽ അബൂജഹലും പ്രമാണിമാരും പറയുകയുണ്ടായി : "അനാഥനും, പണമില്ലാത്തവനുമായ മുഹമ്മദിനെ(സ്വ) മാത്രമേ ഖദീജയക്ക്(റ)കിട്ടിയുള്ളൂ..?"

ഇതറിഞ്ഞ ബീവി അവരെയെല്ലാം ഒരു സദ്യക്ക് വിളിച്ചു. എന്നിട്ട് പറഞ്ഞു: "മക്കക്കാരെ നിങ്ങൾ സാക്ഷി, എൻ്റെ മുഴുവൻ സ്വത്തും ഞാനിതാ മുഹമ്മദിനു നല്‌കുന്നു.. ഇപ്പൊ അദ്ദേഹം കോടീശ്വരനാണ്, ഞാനാണ് പാവപ്പെട്ടവൾ.." അത് കേട്ട് പ്രമാണിമാരുടെ വായകൾ ഒന്ന് അടഞ്ഞു.

ആരിലും അസൂയ ഉളവാക്കുന്ന ദാമ്പത്യമായിരുന്നു അവരുടേത്.. നബിയിൽ എന്തോ പ്രത്യേകത ഉള്ളത് അന്നേ ബീവി മനസ്സിലാക്കിയിരുന്നു.. നബി (സ്വ)കാണുന്ന സ്വപ്‌നങ്ങൾ ഒക്കെ ബീവിയോടു പറയും. പ്രസ്‌തുത സ്വപ്‌നങ്ങൾ പലതും പിന്നീടു പുലരുന്നതും ബീവി കണ്ടു.. പ്രായം നാൽപ്പതിനടുത്തതും നബിക്ക് ഏകാന്ത ജീവിതം നയിക്കണമെന്ന് തീരുമാനിച്ചു.മക്കയിലെ ഹിറ ഗുഹയിൽ ഏകനായി അവിടുന്ന് ധ്യാനത്തിൽ ഇരിക്കാൻ തുടങ്ങി.നബി വരാത്ത ദിവസങ്ങളിൽ അവിടുത്തേയ്ക്ക് ഭക്ഷണവുമായി ആ 55 വയസ്സുള്ള ഉമ്മ മല കയറുമായിരുന്നു. ഒരിക്കലും ഖദീജ (റ) തന്റെ ഭർത്താവിനെ പരിഹാസ വാക്കുകൾ പറഞ്ഞിരുന്നില്ല. സഹായത്തിനു പോലും അവർ ആരെയും തന്റെ കൂടെ കൂട്ടിയില്ല. അതിനു പറഞ്ഞ കാരണം "എന്റെ ഭർത്താവിന് ഞാൻ തന്നെ ഭക്ഷണം കൊടുക്കണം" എന്നാണ്.അതെ, മുത്ത് നബി (സ്വ) ക്ക് ഖദീജ (റ) ആശ്വാസമായിരുന്നു.

വഹ്‌യ്‌ വരുന്നതുവരെ ആ അവസ്ഥ നബി (സ്വ)തുടർന്നിരുന്നു. ഒരിക്കെ നബിന്റെ(സ്വ)അടുക്കലേക്ക് മലക്ക് ജിബ്‌രീൽ (അ) വന്നു. എന്നിട്ട് പറഞ്ഞു. വായിക്കൂ. അവിടുന്ന് പറഞ്ഞു: ഞാൻ വായിക്കാൻ അറിയുന്നവനല്ല. നബി (സ) പറഞ്ഞു: തത്സമയം ആ മലക്ക് എനിക്ക് ഞെരുക്കമുണ്ടാകുന്നവിധം എന്നെ ശക്തമായി ആലിംഗനം ചെയ്തു. പിന്നെ എന്നെ പിടിവിട്ടിട്ട് പറഞ്ഞു: വായിക്കൂ. നബി(സ) പറഞ്ഞു: ഞാൻ വായിക്കുവാൻ അറിയുന്നവനല്ല. അപ്പോൾ എനിക്ക് ഞെരുക്ക മുണ്ടാകുന്നവിധം എന്നെ ശക്തമായി ആലിംഗനം ചെയ്തു. പിന്നെ എന്നെ പിടിവിട്ടിട്ട് പറഞ്ഞു: വായിക്കൂ. നബി(സ) പറഞ്ഞു: ഞാൻ വായിക്കുവാൻ അറിയുന്നവനല്ല. അപ്പോൾ മൂന്നാം തവണയും എന്നെ ശക്തമായി ആലിംഗനം ചെയ്‌തു. പിന്നെ എന്നെ പിടിവിട്ടിട്ട് പറഞ്ഞു. സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തിൽ വായിക്കുക. മനുഷ്യനെ അവൻ ഭ്രൂണത്തിൽ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. നീ വായിക്കുക നിന്റെ രക്ഷിതാവ് പേന കൊണ്ട് പഠിപ്പിച്ചവനായ ഏറ്റവും വലിയ ഔദാര്യവാനാകുന്നു. മനുഷ്യന് അറിയാത്തത് അവൻ പഠിപ്പിച്ചിരിക്കുന്നു. അങ്ങനെ പിടക്കുന്ന മനസ്സോടെ ഈ വചനങ്ങളുമായി നബി (സ്വ )മടങ്ങി. എന്നിട്ട് തന്റെ പ്രിയ പത്നി ഖദീജ(റ)യുടെ അടുത്തേക്ക് കടന്നുചെന്നു. എന്നിട്ട് പറഞ്ഞു. എന്നെ പുതക്കൂ, എന്നെ പുതക്കൂ. അപ്പോൾ ബീവി നബിയെ (സ്വ) പുതപ്പിച്ചു. അന്നേരം അവിടെത്തെ (സ്വ )ഭയം വിട്ടുമാറി. സംഭവിച്ചതൊക്കെ ഖദീജ(റ)യോട് പറഞ്ഞു. എനിക്കെന്തെങ്കിലും പറ്റിയോ എന്ന് ഞാൻ വല്ലാതെ ഭയന്നുപോയി.

ആ സമയത്ത് ബീവി ഖദീജ(റ)തന്റെ ഭർത്താവിനെ സമാധാനിപ്പിച്ചു. ആ നേരത്തെ ബീവിന്റെ ഇടപെടൽ ഭാര്യ പതവി അലങ്കരിക്കുന്ന ഓരോ ഭാര്യമാർക്കും മാതൃകയായിരുന്നു.കുടുംബജീവിതത്തിന്റെ ഭദ്രത നിലനിൽക്കുന്നത് പരസ്‌പര വിശ്വാസത്തിലും അംഗീകാരത്തിലുമാണ്. ഏതു പ്രയാസകരമായ സാഹചര്യങ്ങളിലും തന്നെ വിശ്വസിക്കുവാനും ഏത് സാഹചര്യങ്ങളാണെങ്കിലും തന്റെ കൂടെ തന്റെ പാതിയുണ്ടാകുമെന്ന വിശ്വാസം കുടുംബജീവിതത്തിന്റെ കണ്ണികളിൽ വിള്ളലുകലുകൾ ഉണ്ടാക്കുന്നവയെ ഇല്ലായ്‌മ ചെയ്യും. അത്തരം ആളുകൾക്കിടയിലാണ് ആത്മാർത്ഥ സ്നേഹവും ഒരുമയും വർധിക്കൽ. ഏതു പ്രയാസകരമായ ഘട്ടങ്ങളിലാണെങ്കിലും സന്തോഷത്തോടെ ഒരുമിച്ചു നിൽക്കുവാൻ അവരുടെ മനസ്സുകൾക്ക് കഴിയും.

അത്തരത്തിലാണ് ബീവി ഇടപ്പെട്ടത്.ഭർത്താവ് വിജനമായ സ്ഥലത്ത് ഒഴിഞ്ഞിരിക്കുമ്പോ താൻ വീട്ടിൽ ഒറ്റക്കാണെന്നപോലെയുള്ള ഒരുപാട് ആശങ്കകളും സങ്കടങ്ങളും ബീവിക്കും പറയാമായിരുന്നു.അതല്ലെങ്കിൽ നബി (സ്വ)അനുഷ്‌ഠിച്ചിക്കുന്ന ആരാധനാകർമങ്ങളെ പറഞ്ഞ് കുറ്റപ്പെടുത്താമായിരുന്നു.എന്നാൽ ഖദീജ (റ) നൽകിയ മറുപടി ഇപ്രകാരമായിരുന്നു. 'അല്ലാഹുവാണ് സത്യം, അല്ലാഹു താങ്കളെ ഒരിക്കലും വിഷമിപ്പിക്കുകയില്ല. കാരണം താങ്കൾ കുടുംബബന്ധം ചേർത്തുകയും ഭാരം വഹിക്കുകയും ദരിദ്രർക്ക് ജീവിതമാർഗം നേടിക്കൊടുക്കുകയും അതിഥികളെ സൽകരിക്കുകയും അത്യാപത്ത് വരുമ്പോൾ സഹായിക്കുകയും ചെയ്യുന്നവരാണ്."

ഭർത്താവിന്റെ സന്തോഷത്തിലും സങ്കടങ്ങളിലും പങ്കുചേരുക എന്നത് ഒരു ഉത്തമയായ ഭാര്യയുടെ കടമകളിൽപെട്ടതാണ്. ഖദീജ (റ) തന്റെ ജീവിതത്തിലൂടെ ലോകർക്ക് കാണിച്ചു കൊടുത്തതും ഇതുതന്നെയാണ്. പ്രവാചകൻ (സ) തനിക്കുലഭിച്ച ദിവ്യവാർത്തകളെ സംബന്ധിച്ചു പറഞ്ഞപ്പോൾ ആദ്യമായി നബിയിൽ വിശ്വസിച്ചതും പിന്നീട് അല്ലാഹു (സു)നബിയെ (സ്വ ) പ്രവാചകനായി തെരെഞ്ഞെടുത്തു എന്ന് തന്റെ പിതൃവ്യപുത്രൻ വറഖത്തുബ്‌നു നൗഫൽ പറയേണ്ട താമസം ബീവി അവിടെത്തെ പ്രവാചകത്വത്തിൽ വിശ്വാസിച്ചു. മക്കയിലെ പ്രമാണിമാർ മുഴുവനും എന്തിന് അവിടെത്തെ കുടുംബം പോലും പ്രവാചകനെ (സ) എതിർത്തുനിന്നപ്പോഴും ഹബീബിന് (സ്വ)ധൈര്യം പകർന്നു നൽകിയത് മഹതിയായിരുന്നു.നബിക്ക് (സ്വ) ദൈവികബോധനങ്ങളുണ്ടാകുമ്പോൾ ബീവിയാണ് കൂടെ നിന്ന് നബിയ (സ്വ) സാന്ത്വനിപ്പിക്കാറുള്ളത്.

ഖുറൈശികളുടെ ബഹിഷ്‌കരണത്തിൽ മുസ്ലിംകൾ ശിഅ്ബ് അബീത്വാലിബിൽ ഭക്ഷണപാനീയങ്ങൾ ലഭിക്കാതെ പച്ചിലയും മറ്റും തിന്നേണ്ടിവന്നു.ആഡംബരത്തിൽ ജീവിക്കായിരുന്ന ബീവി തന്റെ പ്രിയതമനോടൊപ്പം ആ മലഞ്ചരുവിൽ ജീവിച്ചു. അറുബതഞ്ചാം (65) വയസ്സിൽ ബീവി രോഗിണിയായി.ക്രിസ്‌തു വർഷം 619ൽ റസൂൽ കരീം (സ്വ)യെ തനിച്ചാക്കി ബീവി വിടപറഞ്ഞു. അതേ വർഷത്തിലാണ് പിത്യവ്യൻ അബീ ത്വാലിബും വിടപറഞ്ഞത് അതിനാൽ ആ വർഷത്തെ ദുഃഖവർഷം എന്നാണ് വിളിക്കപ്പെടാറ്. ഖാസിം,അബ്ദുല്ല, സൈനബ്, റുഖിയ ഉമ്മുകുൽസൂം, ഫാത്തിമ എന്നീ സന്താനങ്ങളാണ് ഖദീജ ബീവിയിൽ(റ)നബിക്കുണ്ടായത്.

ഒരിക്കെ നബി(സ) ഖദീജ ബീവിയെപ്പറ്റി പറഞ്ഞത് ഇപ്രകാരമായിരുന്നു: "ജനങ്ങൾ അവിശ്വസിച്ചപ്പോൾ അവർ എന്നിൽ വിശ്വസിച്ചു, ജനങ്ങൾ എന്നെ കളവാക്കിയപ്പോൾ അവർ സത്യപ്പെടുത്തി, ജനങ്ങൾ കൈവിട്ടപ്പോൾ അവരുടെ ധനം എനിക്കവർ പങ്കുവെച്ചു. അവരിലൂടെ അല്ലാഹു എനിക്ക് സന്താനങ്ങളെ നൽകി."

നബിക്ക് അല്ലാഹു നൽകിയ മഹത്തായ അനുഗ്രഹങ്ങളിൽ ഒന്നായിരുന്നു ഖദീജ(റ). മറ്റുള്ള പ്രവാചകന്മാരുടെ ഭാര്യമാരിൽ ചിലർ പ്രവാചകത്വത്തെ വഞ്ചിക്കുകയും, തങ്ങളുടെ ഭർത്താക്ക ന്മാരിൽഅവിശ്വസിക്കുകയും ചെയ്തവരുണ്ട് എന്ന് മനസ്സിലാക്കുമ്പോഴാണ് ഖദീജ(റ)യാകുന്ന അനുഗ്രഹത്തിന്റെ പ്രാധാന്യം അവരുടെ ജീവിതത്തിലൂടെ നമുക്ക് ബോധ്യപ്പെടുക. ഹിജ്റക്ക് മൂന്ന് വർഷം മുമ്പായിരുന്നു അവരുടെ മരണം. ദിവസം കൃത്യമായി നിർണയിക്കപ്പെടുന്നില്ല. മക്കക്കാരുടെ കബറിടം ആയ ഹജ്ജുനിൽ ( ( അവർ മറമാടപ്പെട്ടു. നബി(സ) തന്നെയാണ് അവരെ ഖബറിൽ ഇറക്കിയത്. അക്കാലത്ത് മയ്യിത്ത് നമസ്‌കാരം നിയമമാക്കപ്പെട്ടിരുന്നില്ല. 25 വർഷം നബിയോടൊപ്പം അവർ ജീവിച്ചു. മരണപ്പെടുമ്പോൾ അവർക്ക് 65 വയസ്സായിരുന്നു. നബിക്ക് 50 വയസ്സും. അവരുടെ മരണത്തിൽ നബി(സ) വളരെയധികം ദുഃഖിച്ചിരുന്നു. നബി അവരുടെ മരണശേഷം പലപ്പോഴും അവരെ ഓർക്കുമായിരുന്നു. അവരെ ഓർക്കുമ്പോഴെല്ലാം നബിയുടെ കണ്ണ് നിറയും. നബി ആടിനെ അറുക്കുന്ന അവസരങ്ങളിൽ ഖദീജ(റ)യുടെ കൂട്ടുകാരി കളെ പ്രത്യേകം പരിഗണിക്കുമായിരുന്നു.

ധാരാളം സദ്‌ഗുണങ്ങൾക്കും സവിശേഷതക ൾക്കും ഉടമയായിരുന്നു.ഖദീജ(റ). മഹതിയുടെ ജീവിതം നമുക്ക് വലിയ പാഠങ്ങളാണ് നൽകുന്നത്. മതേതര സമൂഹത്തിൽ എങ്ങനെയാണ് ഒരു മുസ്‌ലിം സ്ത്രീ എന്ന നിലക്ക് മാതൃകാപരമായി ജീവിക്കേണ്ടതെന്ന് അവർ നമ്മെ പഠിപ്പിക്കുന്നുണ്ട്. സാമ്പത്തികമായ ഉയർച്ചകളിൽ അല്ല ഒരാൾക്ക് സമാധാനത്തോടെ ജീവിക്കുവാൻ കഴിയുക, പരസ്‌പരം വിശ്വാസവും, സ്നേഹവും, പൊരുത്തപ്പെടുലുകളുമുണ്ടായാലേ സാധിക്കുകയുള്ളൂ. ധൈര്യം, സഹനം, വിവേകത്തിന്റെ, പ്രചോദനത്തിന്റെ, നിർണായകമായ ഒരു മാതൃകയായ മഹിളാ രത്നമാണ് ബീവി ഖദീജ (റ). ഒരുപാട് ധീരമായ നിലപാടുകൾ കൊണ്ട് തന്നെയാണ് ഖദീജ(റ)യെ അവസാനശ്വാസം വരെ റസൂൽ കരീം (സ്വ)തന്റെ മധുരസ്‌മരണകളിൽ നിലനിർത്തുവാനുള്ള കാരണം.ബീവിയുടെ സഹനം, സേവനമനോഭാവം, വിശ്വാസം, ആദർശം എന്നിവ ലോക ജനങ്ങൾക്ക് പ്രചോദനമാണ്.


AJLA K
KHIDMATH WOMEN'S COLLEGE



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്ത് ലക്ഷത്തോളം വിദേശ ഹാജിമാർ പുണ്യ ഭൂമിയിൽ; സഊദി ഭരണാധികാരി സൽമാൻ രാജാവിന്റെ അതിഥികളായി ഈ വർഷം 2300 ഹാജിമാര്‍

Saudi-arabia
  •  a day ago
No Image

രാത്രി മഴ ശക്തമാകും; 14 ജില്ലകളിലും ഓറഞ്ച് അലർട്ട്; അനാവശ്യ യാത്രകൾ ഒഴിവാക്കാൻ നിർദേശം

Kerala
  •  a day ago
No Image

പ്രകൃതിക്ഷോഭ സാധ്യത: കൃഷിവകുപ്പ് കൺട്രോൾ റൂമുകൾ തുറന്നു

Kerala
  •  a day ago
No Image

അതിരാണി ഇനി കോഴിക്കോടിന്റെ സ്വന്തം പുഷ്പം; ഈനാംപേച്ചി മൃഗവും; ജൈവപ്രതീകങ്ങള്‍ പ്രഖ്യാപിച്ച് ജില്ല പഞ്ചായത്ത്

Kerala
  •  a day ago
No Image

ചീത്ത ഭക്ഷണം, ഒലിച്ചിറങ്ങിയ എണ്ണ, ആകെ വൃത്തികേട്? വീഡിയോ വൈറലായി, മറുപടിയുമായി റെസ്റ്റോറന്റ് ഉടമസ്ഥർ

National
  •  a day ago
No Image

ആശ്വാസം; കടലില്‍ ചരിഞ്ഞ കപ്പലിലെ മുഴുവനാളുകളും സുരക്ഷിതര്‍; ചരക്കുകള്‍ നാളെ മുതല്‍ മാറ്റും

Kerala
  •  2 days ago
No Image

റോഡില്‍ ഇറങ്ങുമ്പോള്‍ ജീവന്‍ പണയം വെക്കേണ്ടി വരുന്ന രാജ്യങ്ങള്‍! വാഹനാപകടങ്ങള്‍ ഏറ്റവും കൂടുതലായ 2024ലെ 5 രാജ്യങ്ങള്‍

International
  •  2 days ago
No Image

കടം വാങ്ങിയ പണത്തിന് പകരം ജാമ്യമായി പിടിച്ചുവെച്ച മകന് വേണ്ടി വിധവ പണവുമായി എത്തിയപ്പോൾ മകനില്ല; കുട്ടി മരിച്ച സംഭവത്തിൽ തൊഴിലുടമയും കുടുംബവും പിടിയിൽ

National
  •  2 days ago
No Image

ഗെയ്‌ലിനേക്കാൾ മുകളിൽ; പഞ്ചാബിനെതിരെ വമ്പൻ നേട്ടവുമായാണ് ഡൽഹി നായകന്റെ വരവ്

Cricket
  •  2 days ago
No Image

ചരിഞ്ഞത് വിഴിഞ്ഞത്ത് നിന്ന് പോയ കപ്പല്‍; 15 തൊഴിലാളികള്‍ക്കായി തിരച്ചില്‍; വീണത് 9 കാര്‍ഗോകള്‍

Kerala
  •  2 days ago