
ചീത്ത ഭക്ഷണം, ഒലിച്ചിറങ്ങിയ എണ്ണ, ആകെ വൃത്തികേട്? വീഡിയോ വൈറലായി, മറുപടിയുമായി റെസ്റ്റോറന്റ് ഉടമസ്ഥർ

മുംബൈ:നവി മുംബൈയിലെ സാൻപാഡയിൽ പ്രവർത്തിക്കുന്ന പ്രശസ്ത ചൈനീസ് റെസ്റ്റോറന്റ് മിറാക്കി ചൈനീസ് വൃത്തിഹീനതയുമായി പുറത്തു വന്ന വീഡിയോ വിവാദം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിൽ മാത്രം 1.5 ദശലക്ഷത്തിലധികം പേർ വീഡിയോ കണ്ടുകഴിഞ്ഞു.
ഉപഭോക്താവ് ഓർഡർ ചെയ്ത "തോഫു സിറാച്ച" വിഭവം രുചിയില്ലായ്മ തോന്നി പിന്നീട് പരാതി നൽകാനായി അടുക്കളയിലേക്ക് നേരിട്ടുപോയപ്പോഴാണ് അവിടെ കാണുന്ന ഭീകരമായ അവസ്ഥ തിരിച്ചറിഞ്ഞതെന്ന് യുവാവ് പറയുന്നു.
"മാംസവസ്തുക്കളും പാചകത്തിൽ ഉപയോഗിക്കുന്ന സാധനങ്ങളും വൃത്തിയില്ലാത്ത നിലയിൽ ഉണ്ടായിരിന്നു. എണ്ണ ഒലിച്ചിറങ്ങുകയും പഴകിയ ഭക്ഷണം ശേഖരിച്ച് വച്ചിരിക്കുകയും ചെയ്തിരിക്കുകയായിരുന്നു," എന്നാണ് വീഡിയോയിലുണ്ടായ ആരോപണം.
റെസ്റ്റോറന്റിന്റെ പ്രതികരണം:
ആരോപണങ്ങളെ തികച്ചും തള്ളിക്കൊണ്ടാണ് മിറാക്കി ചൈനീസ് റെസ്റ്റോറന്റ് പ്രതികരിച്ചത്.
"വീഡിയോ തെറ്റായ രീതിയിൽ അവതരിപ്പിച്ചിരിക്കുന്നതാണ്. റെസ്റ്റോറന്റിന്റെ പതിവ് ക്ലീനിങ് സമയത്ത് ചിത്രീകരിച്ചതാണ് ഇത്," എന്നാണ് അധികൃതരുടെ നിലപാട്.
"ഞങ്ങൾ എല്ലാ ഫുഡ് സേഫ്റ്റി മാനദണ്ഡങ്ങളും പാലിക്കുന്നു. ലൈസൻസുകളും, തേർഡ് പാർട്ടി ഓഡിറ്റുകളും, മുഴുവൻ കംപ്ലയൻസ് രേഖകളും ഉറപ്പാക്കിയിട്ടുണ്ട്," എന്നും അവർ വ്യക്തമാക്കി.
വീഡിയോ എടുത്തയാളിനെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
സോഷ്യൽ മീഡിയ പ്രതികരണങ്ങൾ:
ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രതികരണങ്ങൾ രണ്ട്രീതിയിൽ മാറിയിട്ടുണ്ട്. ചിലർ റെസ്റ്റോറന്റിനെ വിമർശിക്കുകയും അവിടെ നിന്നും നേരത്തെ തന്നെ മോശം അനുഭവങ്ങൾ ഉണ്ടായതായി വ്യക്തമാക്കുകയും ചെയുന്നു. മറുവശത്ത്, ചിലർ റെസ്റ്റോറന്റിന്റെ വിശദീകരണം അംഗീകരിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തിട്ടുണ്ട്.ഫുഡ് സേഫ്റ്റി വകുപ്പ് സ്ഥിതിഗതികൾ വിലയിരുത്താനെത്തുമെന്ന റിപ്പോർട്ടുകളുണ്ട്.
A video allegedly exposing unsanitary conditions inside Miraki Chinese, a restaurant in Navi Mumbai, has gone viral on Instagram, garnering over 1.5 million views. The customer, unhappy with the taste of a tofu dish, claimed he was shocked to witness stale food, oil spills, and filthy kitchen counters when he went inside. The restaurant denied the claims, stating the video was taken during routine cleaning and that all hygiene protocols are strictly followed. They also mentioned legal action against the individual who filmed the video. Public reactions remain mixed.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

റഷ്യൻ ഡ്രോൺ ആക്രമണങ്ങളിൽ ഉക്രെയ്നിൽ എട്ട് മരണം; 30-ലധികം പേർക്ക് പരുക്ക്
International
• an hour ago
ഇടുക്കിയില്‍ മലങ്കര ഡാമിന്റെ ഷട്ടറുകള്‍ മുന്നറിയിപ്പില്ലാതെ തുറന്നു
Kerala
• an hour ago
ഡൽഹിയിൽ കനത്ത മഴ: റോഡുകൾ വെള്ളത്തിനടിയിൽ, വിമാന സർവീസുകൾ തടസ്സപ്പെട്ടു
National
• an hour ago
കോഴിക്കോട് കനത്ത മഴയിൽ വീടിന്റെ സംരക്ഷണ ഭിത്തി തകർന്നുവീണു; ഒന്നരമാസം പ്രായമുള്ള കുഞ്ഞിന് പരുക്ക്
Kerala
• an hour ago
നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 19ന്; വോട്ടെണ്ണല്‍ 23ന് | Nilambur Bypoll
Kerala
• an hour ago
അറബിക്കടലില്‍ അപകടത്തില്‍പ്പെട്ട കപ്പല്‍ മുങ്ങുന്നു: കൂടുതല്‍ കണ്ടെയ്‌നറുകള്‍ കടലില്‍ വീണു
Kerala
• 2 hours ago
കണ്ടയ്‌നറുകള്‍ എറണാകുളം, ആലപ്പുഴ തീരങ്ങളില്‍ എത്താന്‍ സാധ്യത; തീരത്തടിഞ്ഞാല്‍ ഉടന്‍ പൊലിസിനെ വിവരമറിയിക്കാന്‍ നിര്‍ദേശം
Kerala
• 3 hours ago
മൂന്നുമാസത്തിനിടെ 1,352 കേസുകൾ; കുട്ടികൾക്കെതിരായ അതിക്രമം കൂടുന്നു
Kerala
• 3 hours ago
അഴിമതിക്കാരുടെ 'സ്ലീപ്പർ സെൽ' വലമുറുക്കി വിജിലൻസ്; പരാതി അറിയിക്കുന്നതിന് ടോൾ ഫ്രീ നമ്പർ
Kerala
• 3 hours ago
'യുദ്ധക്കളത്തിലേക്ക് ഫലസ്തീന്‍ യുവാക്കളെ ഇസ്‌റാഈല്‍ സൈനിക യൂനിഫോം അണിയിച്ച് പറഞ്ഞയക്കും'; ഫലസ്തീനികളെ മനുഷ്യകവചമാക്കി ഇസ്രാഈല്‍
International
• 3 hours ago
ജസ്റ്റിസ് ബി.വി നാഗരത്ന സുപ്രിംകോടതി കൊളീജിയം അംഗം
National
• 3 hours ago
വോട്ട് ചെയ്യുമ്പോൾ എന്തിനാ ഫോൺ? പോളിങ് സ്റ്റേഷനിൽ മൊബൈൽ ഫോണിന് വിലക്ക്
National
• 3 hours ago
വേടനെ വേട്ടയാടല്‍ ജാതിമതില്‍ പൊളിച്ചിട്ട് പോരെ... പാലക്കാട് നഗരസഭാ ശ്മശാനത്തിലെ ജാതിമതില്‍ വിവാദത്തില്‍
Kerala
• 3 hours ago
മഴക്കെടുതിയില്‍ മൂന്ന് മരണം; സംസ്ഥാനത്തുടനീളം വ്യാപക നാശനഷ്ടം
Kerala
• 4 hours ago
അതിരാണി ഇനി കോഴിക്കോടിന്റെ സ്വന്തം പുഷ്പം; ഈനാംപേച്ചി മൃഗവും; ജൈവപ്രതീകങ്ങള്‍ പ്രഖ്യാപിച്ച് ജില്ല പഞ്ചായത്ത്
Kerala
• 13 hours ago
ആശ്വാസം; കടലില്‍ ചരിഞ്ഞ കപ്പലിലെ മുഴുവനാളുകളും സുരക്ഷിതര്‍; ചരക്കുകള്‍ നാളെ മുതല്‍ മാറ്റും
Kerala
• 14 hours ago
റോഡില്‍ ഇറങ്ങുമ്പോള്‍ ജീവന് പണയം വെക്കേണ്ടി വരുന്ന രാജ്യങ്ങള്‍! വാഹനാപകടങ്ങള്‍ ഏറ്റവും കൂടുതലായ 2024ലെ 5 രാജ്യങ്ങള്‍
International
• 14 hours ago
കടം വാങ്ങിയ പണത്തിന് പകരം ജാമ്യമായി പിടിച്ചുവെച്ച മകന് വേണ്ടി വിധവ പണവുമായി എത്തിയപ്പോൾ മകനില്ല; കുട്ടി മരിച്ച സംഭവത്തിൽ തൊഴിലുടമയും കുടുംബവും പിടിയിൽ
National
• 15 hours ago
അതീവ ജാഗ്രത ! ശക്തമായ മഴയ്ക്കും, കാറ്റിനും സാധ്യത; വടക്കന്‍ കേരളത്തില്‍ റെഡ് അലര്‍ട്ട്
Kerala
• 4 hours ago
പത്ത് ലക്ഷത്തോളം വിദേശ ഹാജിമാർ പുണ്യ ഭൂമിയിൽ; സഊദി ഭരണാധികാരി സൽമാൻ രാജാവിന്റെ അതിഥികളായി ഈ വർഷം 2300 ഹാജിമാര്‍
Saudi-arabia
• 11 hours ago
രാത്രി മഴ ശക്തമാകും; 14 ജില്ലകളിലും ഓറഞ്ച് അലർട്ട്; അനാവശ്യ യാത്രകൾ ഒഴിവാക്കാൻ നിർദേശം
Kerala
• 12 hours ago