കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസ്: അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് പൊലിസിനോട് ഹൈക്കോടതി
കൊച്ചി: വടകര ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വ്യാജ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഫോറന്‍സിക് പരിശോധനയും അന്വേഷണവും വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. അന്വേഷണ ഘട്ടത്തില്‍ പ്രത്യേകമായി ഇടപെടുന്നില്ലെന്നും വ്യക്തമാക്കിയ ഹൈക്കോടതി, പരാതിക്കാരന്റെ ഹരജി തീര്‍പ്പാക്കി.
കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണം സംബന്ധിച്ച് പൊലിസിന് പ്രത്യേക നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് പരാതിക്കാരനായ മുഹമ്മദ് കാസിം കോടതിയെ സമീപിച്ചത്. ഇതാണ് ഇന്ന്, ഹൈക്കോടതി തീര്‍പ്പാക്കിയത്.
നിലവില്‍ അന്വേഷണത്തില്‍ ഇടപെടുന്നില്ലെന്നു പറഞ്ഞ കോടതി പൊലിസിന് ചില പ്രധാന നിര്‍ദേശങ്ങളും മുന്നോട്ടുവച്ചു. 'അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണം. ഫൊറന്‍സിക് പരിശോധനാഫലം പൂര്‍ത്തിയാക്കി വ്യാജ സ്‌ക്രീന്‍ഷോട്ടിന്റെ ഉറവിടം എത്രയും വേഗം കണ്ടെത്തണം' ഹൈക്കോടതി വിശദമാക്കി.
അന്വേഷണത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ അപാകത തോന്നുന്നുണ്ടെങ്കില്‍ പരാതിക്കാരന് ബന്ധപ്പെട്ട മജിസ്‌ട്രേറ്റിനെ സമീപിക്കാമെന്നും ഹൈക്കോടതി പറഞ്ഞു.
The Kerala High Court has directed a speedy forensic examination and investigation into the fake screenshot case related to the Vadakara Lok Sabha elections
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."