
എ.ഡി.ജി.പി - ആർ.എസ്.എസ് കൂടിക്കാഴ്ചയിൽ മൗനം തുടർന്ന് മുഖ്യമന്ത്രി; മാധ്യമങ്ങളെ കണ്ടിട്ട് 20 ദിവസം, നടപടിക്കായി സമ്മർദ്ദം ശക്തം

തിരുവനന്തപുരം: ഗുരുതര ആരോപണങ്ങൾ നേരിടുന്ന എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെ മാറ്റാൻ സി.പി.എമ്മിൽ നിന്നും എൽ.ഡി.എഫിൽ നിന്നും സമ്മർദം ഉയരുമ്പോഴും നടപടി എടുക്കാതെ മൗനം തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആർ.എസ്.എസ് നേതാക്കളുമായി അജിത് കുമാർ നടത്തിയ കൂടിക്കാഴ്ച ഗൗരവകരമെന്നും നടപടി വേണം എന്നുമാണ് ഉയരുന്ന ആവശ്യം. സ്വകാര്യ സന്ദർശനം എന്ന അജിത് കുമാറിൻറെ വിശദീകരണം ഇടത് നേതാക്കൾ പോലും തള്ളിയിട്ടും മുഖ്യമന്ത്രി ഇപ്പോഴും തീരുമാനമെടുക്കാതെ തുടരുകയാണ്.
പ്രതിപക്ഷം, സി.പി.ഐ ഉൾപ്പെടെ ഗുരുതര ആരോപണങ്ങളും വെളിപ്പെടുത്തലും നടത്തിയിട്ടും മുഖ്യമന്ത്രി നടപടി എടുക്കാത്തതിൽ പ്രതിഷേധം ശക്തമാവുകയാണ്. 2023 മെയ് 22ന് ആയിരുന്നു ആർ.എസ്.എസ് ജനറൽ സെക്രട്ടറിയുമായി എം.ആർ അജിത് കുമാർ കൂടിക്കാഴ്ച നടത്തിയത്. ഇതിന് പിന്നാലെ, 10 ദിവസത്തിനു ശേഷം ആർ.എസ്.എസ് നേതാവ് റാം മാധവിനെ കോവളത്ത് വെച്ചും അജിത് കുമാർ കണ്ടു. രണ്ട് കൂടിക്കാഴ്ചകൾ നടന്നതും ഇന്റലിജൻസ് സർക്കാരിനെ ആ സമയത്ത് അറിയിച്ചിട്ടും നടപടി ഒന്നും ഉണ്ടായില്ല.
വിഷയത്തിൽ ഇതുവരെയും മാധ്യമങ്ങളെ കാണാനും മുഖ്യമന്ത്രി തയാറായിട്ടില്ല. വയനാട് ദുരന്തത്തിന്റെ ഘട്ടംമുതൽ ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ചയായപ്പോൾ വരെ തുടർച്ചയായ ദിവസങ്ങളിൽ വാർത്താസമ്മേളനം വിളിച്ച മുഖ്യമന്ത്രി തന്റെ വിശ്വസ്തർക്കെതിരേ ഗുരുതര ആരോപണം ഉയർന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും യാതൊരു പ്രതികരണത്തിനും തയാറായിട്ടില്ല. കഴിഞ്ഞമാസം 20നാണ് മുഖ്യമന്ത്രി ഏറ്റവും ഒടുവിൽ വാർത്താസമ്മേളനം വിളിച്ചത്. അതിനുശേഷം 20 ദിവസം പിന്നിട്ടു. കഴിഞ്ഞയാഴ്ച കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ എയ്റോ ലോഞ്ചിന് എത്തിയപ്പോൾ മുഖ്യമന്ത്രിയോട് മാധ്യമപ്രവർത്തകർ അജിത് കുമാറിനെതിരേ അൻവർ എം.എൽ.എ ഉന്നയിച്ച ആരോപണങ്ങൾ സംബന്ധിച്ച് ചോദിച്ചപ്പോൾ ചിരിച്ചു തള്ളുകയായിരുന്നു.
Despite mounting pressure from both the CPI(M) and LDF to remove ADGP M.R. Ajith Kumar, who is facing serious allegations, Kerala Chief Minister Pinarayi Vijayan remains silent, taking no action. There is a growing demand for action against Ajith Kumar, following reports of a significant meeting he held with RSS leaders. His explanation that the meeting was a private visit has been rejected even by left-wing leaders, yet the Chief Minister has not made any decision.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം
Kerala
• 13 minutes ago
മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ
Kerala
• 20 minutes ago
ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ
Kerala
• 24 minutes ago
എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്
Kerala
• 33 minutes ago
തൃശൂര്‍ മെഡി.കോളജിൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു
Kerala
• 41 minutes ago
ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി
Kerala
• an hour ago
കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ
Kerala
• an hour ago
ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കി കോണ്‍ഗ്രസ്; ബില്ലില്‍ ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും
International
• an hour ago
പാലക്കാട് ഡിവിഷനിൽ റെയിൽവേ ടിക്കറ്റിന് ഡിജിറ്റൽ പേയ്‌മെന്റ് മാത്രം; വെട്ടിലായി യാത്രക്കാര്‍
Kerala
• an hour ago
വാട്‌സ്ആപ്പ്, ഇ-മെയിൽ സന്ദേശങ്ങളും കരാറായി പരിഗണിക്കാം; നിര്‍ണായക വിധിയുമായി ഡൽഹി ഹൈക്കോടതി
National
• an hour ago
ഇറാൻ ഖുദ്സ് ഫോഴ്സിനെ ലക്ഷ്യമിട്ട് ബെയ്റൂത്തിൽ ഇസ്റാഈൽ വ്യോമാക്രമണം
International
• 9 hours ago
ബിന്ദുവിന്റെ മൃതദേഹം മാറ്റുന്നതിനിടെ കോൺഗ്രസ് പ്രതിഷേധം; ചാണ്ടി ഉമ്മനടക്കം 30 പേർക്കെതിരെ കേസ്
Kerala
• 9 hours ago
ജപ്പാനിലെ ടോകറ ദ്വീപുകളിൽ 900-ലധികം ഭൂകമ്പങ്ങൾ; നിവാസികൾ ഉറക്കമില്ലാതെ ഭയത്തിൽ
International
• 9 hours ago
സച്ചിന്റെ ആരുംതൊടാത്ത 24 വർഷത്തെ റെക്കോർഡും തകർത്തു; ചരിത്രമെഴുതി ഗിൽ
Cricket
• 10 hours ago
കേരളത്തിൽ പാൽ വില വർധന സാധ്യത; മിൽമയും കർഷകരും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം തീരുമാനമെന്ന് മന്ത്രി
Kerala
• 12 hours ago
ഡൽഹി എയിംസ് ട്രോമ കെയറിൽ തീപിടുത്തം; അപകടത്തിൽ ആർക്കും പരുക്കുകളില്ലെന്ന് റിപ്പോർട്ട്
National
• 12 hours ago
കോഴിക്കോട്: വടകരയിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക്; ആർഡിഒ നടത്തിയ ചർച്ച പരാജയം
Kerala
• 12 hours ago
ഭ്രഷ്ട് കൽപ്പിച്ച് കൊരൂര് ത്വരീഖത്ത് നേതൃത്വം; മാതാവിനെ കാണാനാകാതെ സഹോദരിമാർ; മരിച്ചാൽ സംസ്കരിക്കില്ലെന്ന് ഭീഷണി
Kerala
• 13 hours ago
കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന സംഭവം: ബലക്ഷയം നേരത്തെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് സൂപ്രണ്ട്, അപകട ഉത്തരവാദിത്തം ഏറ്റെടുത്തു
Kerala
• 11 hours ago
യാത്രക്കിടെ ദേഹാസ്വാസ്ഥം; ആരോഗ്യമന്ത്രി വീണ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Kerala
• 11 hours ago
സച്ചിനെയും കോഹ്ലിയെയും ഒരുമിച്ച് വീഴ്ത്തി; ചരിത്രനേട്ടത്തിന്റെ നിറവിൽ ഗിൽ
Cricket
• 11 hours ago