ഇരിയണ്ണി ടൗണില്‍ മാലിന്യം കുന്നുകൂടി
ബോവിക്കാനം: ഇരിയണ്ണി ടൗണിന് സമീപം മാലിന്യങ്ങള്‍ കുന്ന് കൂടിയിരിക്കുന്നു. ഇരിയണ്ണി ടൗണിന് സമീപം ജി.യു.പി.എസ് സ്‌കൂളിന് സമീപത്തുളള ഓടയിലാണ് മാലിന്യങ്ങള്‍ കുന്ന് കൂടിയിരിക്കുന്നത്. പ്ലാസ്റ്റികുകളും, പഴകിയ ഭക്ഷണാവശിഷ്ടങ്ങളും മറ്റും ഇവിടെ നിക്ഷേപിക്കുന്നത് പതിവ് കാഴ്ച്ചയാണ്. ദുര്‍ഗന്ധം കാരണം ഈ വഴിയില്‍ കൂടി സ്‌കൂള്‍ കുട്ടികള്‍ക്കും, വഴിയാത്രക്കാര്‍ക്കും സഞ്ചരിക്കാന്‍ പോലും പറ്റാത്ത സാഹചര്യമാണ്. ഏകദേശം 500-ല്‍ പരം കുട്ടികളാണ് ഈ സ്‌കൂളില്‍ പഠിക്കുന്നത് ഈ മാലിന്യങ്ങള്‍ ഒഴുകിപോയി അടുത്ത വീടുകളിലേയും പ്രദേശത്തെയും കുടിവെളളത്തില്‍ കലരുകയും, വീട്ടുമുറ്റത്ത് അടിഞ്ഞ് കൂടുകയുമാണ് ചെയ്യുന്നത്. ഇത് മാരകമായ രോഗങ്ങള്‍ക്കും, ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാവുന്നു. മാലിന്യ കൂമ്പാരത്തില്‍ ഈച്ചകളും, കൊതുകുകളും പുഴുകളും നിറഞ്ഞിരിക്കുകയാണ്. കൂടാതെ തെരുവുനായകളുടെ ശല്യം കാരണം ഈ വഴി നടക്കാന്‍ പോലും പറ്റുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇത് മൂലം പകര്‍ച്ച വ്യാധി രോഗങ്ങള്‍ പകരാന്‍ കാരണമാവുന്നു. മാലിന്യങ്ങള്‍ അടിയന്തിരമായി മാറ്റിയില്ലെങ്കില്‍ മാരകമായ രോഗങ്ങള്‍ക്ക് കാരണമാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."