ലൈംഗികാരോപണ പരാതി; അഡ്വക്കേറ്റ് വി എസ് ചന്ദ്രശേഖരന് മുന്‍കൂര്‍ ജാമ്യം
കൊച്ചി: നടിയുടെ പരാതിയില്‍ അഡ്വക്കേറ്റ് വി എസ് ചന്ദ്രശേഖരന് മുന്‍കൂര്‍ ജാമ്യം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് അഭിഭാഷക അസോസിയേഷന്‍ ഭാരവാഹിയായ ചന്ദ്രശേഖരന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
ലോയേഴ്‌സ് കോണ്‍ഗ്രസ് ഭാരവാഹി ആയിരുന്ന ചന്ദ്രശേഖരനെതിരെ ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലാണ് കേസെടുത്തത്. നടിയുടെ ലൈംഗികാതിക്രമണ പരാതിയെ തുടര്‍ന്ന് വി എസ് ചന്ദ്രശേഖരന്‍ കെ.പി.സി.സി നിയമ സഹായ സെല്ലിന്റെ ചെയര്‍മാന്‍ സ്ഥാനവും ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനവും രാജിവെച്ചിരുന്നു. ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് കൊണ്ടാണ് രാജിയെന്നായിരുന്നു ചന്ദ്രശേഖരന്റെ വിശദീകരണം.
നടി ഉന്നയിച്ച ആരോപണം കളവാണെന്ന് പ്രതികരിച്ച ചന്ദ്രശേഖരന്‍ താരത്തിനൊപ്പം ഒരിക്കല്‍ പോലും ഒന്നിച്ച് കാറില്‍ യാത്ര ചെയ്തിട്ടില്ലെന്നും തനിക്കെതിരായ ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും പറഞ്ഞിരുന്നു. കാര്യങ്ങള്‍ കെപിസിസി നേത്യത്വത്തെ ബോധ്യപ്പെടുത്തിയെന്നും തനിക്കെതിരായ ആരോപണങ്ങള്‍ തെളിയിച്ചാല്‍ പൊതു ജീവിതവും പ്രഫഷണല്‍ ജീവിതവും അവസാനിപ്പിക്കുമെന്നും വി എസ് ചന്ദ്രശേഖരന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Advocate V.S. Chandrasekharan has been granted anticipatory bail in a sexual harassment case, protecting him from immediate arrest. Get the latest updates on this developing story.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."