HOME
DETAILS

എത്യോപ്യൻ അഗ്നിപർവത സ്ഫോടനം യുഎഇയെ ബാധിക്കാത്തതിന് കാരണം ഇത്

  
November 26, 2025 | 1:15 PM

why the ethiopian volcanic eruption does not affect the uae

ദുബൈ: എത്യോപ്യയിലെ ഹെയ്‌ലി ഗുബ്ബി അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിനെ തുടർന്ന് കിഴക്കൻ ആഫ്രിക്ക, അറേബ്യൻ കടൽ, ദക്ഷിണേഷ്യ എന്നിവിടങ്ങളിൽ വ്യോമഗതാഗതത്തെ ബാധിച്ച ചാരത്തിൻ്റെ ഒഴുക്ക് യുഎഇയെ ബാധിക്കില്ലെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) സ്ഥിരീകരിച്ചു. നിലവിൽ പ്രാദേശിക കാലാവസ്ഥയെ നിയന്ത്രിക്കുന്ന പ്രത്യേക അന്തരീക്ഷ സംവിധാനങ്ങളാണ് യുഎഇയെ ഈ അപകടമേഖലയിൽ നിന്ന് അകറ്റി നിർത്തുന്നത്.

അഗ്നിപർവതവും ചാരത്തിൻ്റെ സഞ്ചാരവും

വടക്കൻ എത്യോപ്യയിലെ അഫാർ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഹെയ്‌ലി ഗുബ്ബി അഗ്നിപർവ്വതം, 12,000 വർഷത്തിനിടെ  ഇതാദ്യമായിട്ടാണ് കഴിഞ്ഞ ഞായറാഴ്ച രാവിലെ പൊട്ടിത്തെറിച്ചത്. ഈ പൊട്ടിത്തെറിയിൽ ചാരം 14 കിലോമീറ്റർ ഉയരത്തിൽ ആകാശത്തേക്ക് ഉയർന്നു.

എൻസിഎമ്മിലെ കാലാവസ്ഥാ നിരീക്ഷകൻ ഡോ. അഹമ്മദ് ഹബീബ് ഖലീജ് ടൈംസിനോട് സംസാരിക്കവെ, അഗ്നിപർവ്വത ചാരം യുഎഇയുടെ പാതയിലല്ലെന്ന് വ്യക്തമാക്കി.

"എത്യോപ്യയിൽ നിന്ന് ഒമാൻ്റെ ചില ഭാഗങ്ങളിലൂടെ അറബിക്കടലിന് മുകളിലൂടെ ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തേക്ക് നീങ്ങുന്ന ചാരപ്പാതയാണ് കണ്ടെത്തിയിരിക്കുന്നത്, പിന്നീട് ഇത് ചൈനയിലേക്ക് പോകും," അദ്ദേഹം വിശദീകരിച്ചു. നമ്മുടെ പ്രദേശത്തെ ഇത് ബാധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

യുഎഇയെ ചാരത്തിൽ നിന്ന് രക്ഷിക്കുന്നത് നിലവിൽ ഈ മേഖലയിൽ വീശുന്ന കാറ്റിന്റെ രീതികളാണ്. "അന്തരീക്ഷത്തിൻ്റെ ഉയർന്ന തലങ്ങളിൽ, വടക്ക് നിന്ന് വരുന്ന ന്യൂനമർദ്ദത്തിൻ്റെ വിപുലീകരണം പടിഞ്ഞാറ് നിന്ന് കിഴക്കോട്ടുള്ള പടിഞ്ഞാറൻ കാറ്റിനെ നയിക്കുന്നു," ഡോ. അഹമ്മദ് ഹബീബ് പറഞ്ഞു.

ഈ കാറ്റുകൾ യെമനിൽ നിന്നും അറേബ്യൻ കടലിൽ നിന്നും ചാരത്തെ യുഎഇയിലേക്ക് കടത്തിവിടാതെ,*ഇന്ത്യയിലേക്കും ചൈനയിലേക്കും നീങ്ങുന്ന ഒരു ഇടനാഴിയിലൂടെ കൊണ്ടുപോകുന്നു.

അതേസമയം, യുഎഇ നിലവിൽ രണ്ട് ന്യൂനമർദ്ദ സംവിധാനങ്ങളുടെ സ്വാധീനത്തിലാണ്. ഒന്ന് സഊദി അറേബ്യയിൽ നിന്ന് ഉയർന്ന അന്തരീക്ഷത്തിൽ വ്യാപിക്കുകയും മറ്റൊന്ന് നവംബർ 29 വരെ തെക്ക് നിന്ന് മുന്നേറുകയും ചെയ്യുന്നു. ഈ സംവിധാനങ്ങൾ യുഎഇയിലും സഊദി അറേബ്യയുടെ കിഴക്കൻ ഭാഗങ്ങളിലും മേഘ രൂപീകരണത്തിന് കാരണമാകും.

"പടിഞ്ഞാറൻ തീരത്ത് നിന്ന് മഴ ആരംഭിച്ച് അബൂദബിക്കും ദുബൈക്കും ഇടയിലുള്ള തീരപ്രദേശങ്ങളിലേക്ക് നീങ്ങുകയും പിന്നീട് ഉൾനാടുകളിലേക്ക് വ്യാപിക്കുകയും ചെയ്യും. വ്യാഴാഴ്ചയോടെ, യുഎഇയുടെ കിഴക്കൻ ഭാഗത്തും മഴക്ക് സാധ്യതയുണ്ട്," എൻസിഎം വ്യക്തമാക്കി.

താപനില കുറയും 

വരും ദിവസങ്ങളിൽ രാജ്യത്തിൻ്റെ തീരദേശ, വടക്കൻ, കിഴക്കൻ ഭാഗങ്ങളിൽ ഇടയ്ക്കിടെ മഴ പെയ്യുമെന്നും, അതോടൊപ്പം താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.

ദുബൈ, അബൂദബി, ഷാർജ എന്നിവിടങ്ങളിൽ പൊതുവെ മേഘാവൃതമായ കാലാവസ്ഥ തുടരും, എങ്കിലും തീരദേശ പോക്കറ്റുകളിൽ നേരിയ ചാറ്റൽ മഴക്ക് മാത്രമാണ് സാധ്യത. ഫുജൈറ, റാസൽഖൈമ ഉൾപ്പെടെയുള്ള വടക്കൻ മേഖലകളിലാണ് ശക്തമായ മഴയ്ക്ക് കൂടുതൽ സാധ്യത.

experts explain why the recent volcanic eruption in ethiopia has no impact on the uae. factors such as distance, wind patterns, and regional geography prevent ash clouds or seismic effects from reaching the emirates. learn the key reasons behind the region’s safety.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിൻ്റെ തുറുപ്പുചീട്ടായി രോഹൻ; സഞ്ജുവിന് അർധസെഞ്ച്വറി; മുഷ്താഖ് അലി ട്രോഫിയിൽ ഒഡീഷയെ തകർത്ത് കേരളത്തിന് 10 വിക്കറ്റ് ജയം

Cricket
  •  an hour ago
No Image

പത്തനംതിട്ടയില്‍ വിദ്യാര്‍ഥികളുമായി പോയ ഓട്ടോ മറിഞ്ഞ് എട്ടുവയസുകാരിക്ക് ദാരുണാന്ത്യം

Kerala
  •  an hour ago
No Image

ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പ്: ആലപ്പുഴ സ്വദേശിക്ക് നഷ്ടമായത് 16 ലക്ഷം; കോഴിക്കോട് സ്വദേശി പിടിയിൽ

crime
  •  an hour ago
No Image

ദുബൈയിലെ '3 ഡേ സൂപ്പർ സെയിൽ' അഞ്ച് ദിവസമാക്കും; ദേശീയ ദിനത്തോടനുബന്ധിച്ച് 90% വരെ കിഴിവുകൾ

uae
  •  an hour ago
No Image

ഇമ്രാൻ ഖാൻ എവിടെ? ജയിലിൽ കൊല്ലപ്പെട്ടെന്ന് അഭ്യൂഹം ശക്തമാകുന്നു; പാകിസ്താനിൽ വൻ പ്രതിഷേധം

International
  •  an hour ago
No Image

"ഇന്ത്യൻ ക്രിക്കറ്റാണ് പ്രധാനം, ഞാൻ അല്ല": ദക്ഷിണാഫ്രിക്കയോട് തോറ്റതിന് പിന്നാലെ രാജി ചർച്ചകൾ; തീരുമാനം ബിസിസിഐക്ക് വിട്ട് ഗൗതം ഗംഭീർ

Cricket
  •  2 hours ago
No Image

പ്രവാസികൾക്ക് വമ്പൻ ഓഫറുമായി ഇത്തിഹാദും ഇൻഡിഗോയും; കുറഞ്ഞ ചെലവിൽ നാട്ടിലെത്താം

uae
  •  2 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബുവിന് തിരിച്ചടി, ജാമ്യാപേക്ഷ വിജിലന്‍സ് കോടതി തള്ളി

Kerala
  •  2 hours ago
No Image

'ചികിത്സാ ചെലവ് പ്രദര്‍ശിപ്പിക്കണം'പണമില്ലാത്തതിന്റെ പേരില്‍ ചികിത്സ നിഷേധിക്കരുത്; ആശുപത്രികള്‍ക്ക് നിര്‍ദേശവുമായി ഹൈക്കോടതി

Kerala
  •  2 hours ago
No Image

ഖത്തര്‍ - അസര്‍ബൈജാന്‍ പങ്കാളിത്തത്തിന് പുതു ചുവടുവെപ്പ്

qatar
  •  3 hours ago