HOME
DETAILS

ഹരിയാന ബി.ജെ.പിയില്‍ വീണ്ടും കൊഴിഞ്ഞുപോക്ക്

  
Web Desk
September 11 2024 | 04:09 AM

Haryana BJP Faces Turmoil Resignations Follow Candidate List Announcement

ചണ്ഡീഗഡ്: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചതിനു പിന്നാലെ പുകഞ്ഞുകൊണ്ടിരിക്കുന്ന ഹരിയാന ബിജെപിയില്‍ കൊഴിഞ്ഞുപോക്കുകള്‍ തുടരുന്നു.സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ശിവ് കുമാര്‍ മെഹ്തയും പാര്‍ട്ടി വക്താവ് സത്യവ്രത് ശാസ്ത്രിയും രാജി വച്ചു. രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നതിലും സീറ്റ് നിഷേധിച്ചതിനു പിന്നാലെയാണ് നടപടി.  രണ്ടാം പട്ടികയില്‍ ഏഴ് സിറ്റിങ് എം.എല്‍.എമാരെയാണ് ഒഴിവാക്കിത്. രണ്ട് മന്ത്രിമാരും ഇടംപിടിച്ചില്ല.

മുന്‍മന്ത്രിയും മുതിര്‍ന്ന നേതാവും ബൗദ്ധിക വിഭാഗം തലവനുമായ പ്രൊഫ.ഛത്തര്‍പാല്‍ സിങ്ങും രാജിവച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് സിങ്ങിന്റെയും രാജി. പാര്‍ട്ടി വിട്ട സിങ് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. സിങ്ങിനോടൊപ്പം തെരഞ്ഞെടുപ്പ് മാനേജ്‌മെന്റ് അംഗവും നടന്‍ രാജ് കുമാറിന്റെ ഭാര്യാസഹോദരനുമായ സുനില്‍ റാവുവും ബിജെപി വിട്ട് എഎപിയിലേക്ക് ചേക്കേറിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് സിങ് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദക്ക് രാജിക്കത്ത് സമര്‍പ്പിച്ചത്. പാര്‍ട്ടി അവഗണിച്ചതില്‍ മനംനൊന്താണ് രാജിവയ്ക്കുന്നതെന്നായിരുന്നു വിശദീകരണം. താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നും പ്രദേശത്തിന്റെ പ്രശ്‌നങ്ങള്‍ നിയമസഭയിലും ലോക്‌സഭയിലും ഉന്നയിക്കണമെന്നും ഹിസാറിലെ ജനങ്ങള്‍ തന്നെ ആഗ്രഹിക്കുന്നുവെന്നും എന്നാല്‍ പാര്‍ട്ടി തനിക്ക് ലോക്‌സഭയിലോ നിയമസഭാ തെരഞ്ഞെടുപ്പിലോ ടിക്കറ്റ് നല്‍കിയില്ലെന്നും ഛത്തര്‍പാല്‍ രാജിക്കത്തില്‍ പറയുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ രാജിവയ്ക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ പഴയ പെന്‍ഷന്‍ പദ്ധതിയെ താന്‍ എതിര്‍ക്കുകയും കര്‍ഷകരുടെയും ഗുസ്തിക്കാരുടെയും പ്രതിഷേധങ്ങളെ പിന്തുണച്ചിരുന്നതായും സിങ് കൂട്ടിച്ചേര്‍ത്തു. ഈ പ്രശ്‌നങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ഉന്നയിച്ചപ്പോഴും എന്നെ മാറ്റിനിര്‍ത്തുകയായിരുന്നുവെന്നും സിങ് ആരോപിക്കുന്നു.

മുന്‍ കോണ്‍ഗ്രസ് നേതാവായ ഛത്തര്‍പാല്‍ 2014ലാണ് ബിജെപിയില്‍ ചേര്‍ന്നത്. സുനില്‍ റാവു രേവാരി ബിജെപി ജില്ലാ വൈസ് പ്രസിഡന്റും ദേശീയ എക്‌സിക്യൂട്ടീവില്‍ കിസാന്‍ മോര്‍ച്ചയുടെ ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗവും സംസ്ഥാന കണ്‍വീനറുമായിരുന്നു. 

അതേസമയം, 11 സ്ഥാനാര്‍ഥികളെ കൂടി ഉള്‍പ്പെടുത്തി എഎപി മൂന്നാം ഘട്ട സ്ഥാനാര്‍ഥി പട്ടിക കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. കഴിഞ്ഞ ദിവസം പാര്‍ട്ടി ഒമ്പത് സ്ഥാനാര്‍ഥികളുടെ രണ്ടാം പട്ടിക പുറത്തിറക്കിയിരുന്നു. ഹരിയാന ആം ആദ്മി അധ്യക്ഷന്‍ സുശീല്‍ ഗുപ്ത രണ്ട് ലിസ്റ്റുകളിലും ഇടംപിടിച്ചില്ല. 

 

 

Haryana BJP is in turmoil following the release of its candidate list for the upcoming elections. Senior members, including Shiv Kumar Mehta and party spokesperson Satya Vrat Shastri, have resigned in protest. Former minister Prof. Chattarpal Singh also left the party, joining Aam Aadmi Party (AAP) after being denied a ticket. The situation reflects growing dissatisfaction within the BJP ranks.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തർ: ചൊവ്വാഴ്ച വരെ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

qatar
  •  3 days ago
No Image

മഴ സാധ്യത; ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, നാളെ നാലിടത്ത്

Kerala
  •  3 days ago
No Image

കുവൈത്ത്: പൊതുജനങ്ങളുടെ പരാതികൾ കൈകാര്യം ചെയ്യാൻ ഇനി 'ബലദി‌യ 139' ആപ്പ്

Kuwait
  •  3 days ago
No Image

'ഓപറേഷന്‍ ബ്ലൂ സ്റ്റാര്‍ തെറ്റായ തീരുമാനം, അതിന് ഇന്ദിരാഗാന്ധിക്ക് സ്വന്തം ജീവന്‍ വിലയായി നല്‍കേണ്ടി വന്നു' പരാമര്‍ശവുമായി പി. ചിദംബരം; രൂക്ഷ വിമര്‍ശനം

National
  •  3 days ago
No Image

ബംഗാളില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

National
  •  3 days ago
No Image

കെട്ടിടങ്ങളെ തീപിടുത്തത്തിൽ നിന്ന് സംരക്ഷിക്കാനും, അപകട മുന്നറിയിപ്പുകൾ നൽകാനും ഇനി പുതിയ സ്ഥാപനം; ഫെഡറൽ അതോറിറ്റി ഫോർ ആംബുലൻസ് ആൻഡ് സിവിൽ ഡിഫൻസ് സ്ഥാപിച്ച് യുഎഇ പ്രസിഡന്റ്

uae
  •  3 days ago
No Image

ട്രംപിന്റെ ഇസ്‌റാഈൽ സന്ദർശനം നാളെ; 4 മണിക്കൂർ... പാർലമെന്റിൽ സംസാരിക്കും, നെതന്യാഹുവുമായി കൂടിക്കാഴ്ച, ബന്ദികളുടെ ബന്ധുക്കളെ കാണും 

International
  •  3 days ago
No Image

ഡ്രില്ലിങ് മെഷീന്‍ തലയില്‍ തുളച്ചുകയറി രണ്ടര വയസുകാരന് ദാരുണാന്ത്യം

Kerala
  •  3 days ago
No Image

പാതിമുറിഞ്ഞ കിനാക്കളുടെ ശേഷിപ്പില്‍ തല ഉയര്‍ത്തി നിന്ന് ഗസ്സക്കാര്‍ പറയുന്നു അല്‍ഹംദുലില്ലാഹ്, ഇത് ഞങ്ങളുടെ മണ്ണ് 

International
  •  3 days ago
No Image

വിപുലമായ വികസനങ്ങൾക്ക് ശേഷം അൽ ഖരൈതിയത് ഇന്റർചേഞ്ച് പൂർണ്ണമായും തുറന്ന് അഷ്ഗാൽ

qatar
  •  3 days ago