
'പി.ടി ഉഷ പാരിസിൽ രാഷ്ട്രീയം കളിച്ചു' ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ മേധാവിക്കെതിരെ വിനേഷ് ഫോഗട്ട്

ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ മേധാവി പി.ടി ഉഷക്കെതിരെ രൂക്ഷ വിമർശനവുമായി ഗുസ്തിതാരം വിനേഷ് ഫോഗട്ട്. പാരീസ് ഒളിമ്പിക്‌സിൽ ഉഷ രാഷ്ട്രീയം കളിച്ചുവെന്ന് അവർ തുറന്നടിച്ചു.
ആശുപത്രിയിലായിരിക്കുമ്പോഴെത്തി ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് ചൂണ്ടിക്കാട്ടിയാണ് അവരുടെ വിമർശനം. ഇത് ആത്മാർഥമായ പിന്തുണയായി തനിക്ക് തോന്നിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.
പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിനേഷ് ഫോഗട്ടിന്റെ പരാമർശം. അയോഗ്യയാക്കിയതിനെതിരെ ഇന്ത്യ ഒളിമ്പിക് അസോസിയേഷൻ അപ്പീൽ നൽകാൻ വൈകിയെന്നും വിനേഷ് ഫോഗട്ട് വിമർശിച്ചു. താൻ മുൻകൈയെടുത്താണ് കായിക തർക്ക പരിഹാര കോടതിയിൽ അപ്പീൽ നൽകിയത്. അത്യാവശ്യസമയത്ത് വേണ്ട പിന്തുണ തനിക്ക് ലഭിച്ചില്ലെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു.
'ഫോട്ടോ എടുക്കാൻ വേണ്ടി മാത്രമണ് പി.ടി ഉഷ വന്നത്. അവർ എന്റെ സുഖവിവരങ്ങൾ അന്വേഷിച്ചില്ല. ആ ഫോട്ടോ അവർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഒരു ഷോ മാത്രമായിരുന്നു അത്. അവർ രാഷ്ട്രീയം കളിക്കുകയായിരുന്നു' വിനേഷ് പറഞ്ഞു.
അപ്പീൽ നൽകി ഒരു ദിവസം കഴിഞ്ഞാണ് ഹരീഷ് സാൽവെ കേസിന്റെ ഭാഗമായി ചേർന്നത്. ഇന്ത്യയല്ല താൻ വ്യക്തിപരമായാണ് കേസ് നൽകിയത്. സർക്കാർ കേസിൽ മൂന്നാം കക്ഷിയായിരുന്നുവെന്നും ഫോഗട്ട് പറഞ്ഞു. ഗുസ്തി ഫെഡറേഷൻ നേതൃത്വത്തെ സംബന്ധിച്ച് വീണ്ടും വിനേഷ് ഫോഗട്ട് വിമർശനം ഉന്നയിച്ചു. സഞ്ജയ് സിങ്ങിൽ നിന്നും നല്ല ഫലമുണ്ടാവുമെന്ന് പ്രതീക്ഷിക്കാനാവില്ല. അയാളെ വിശ്വസിക്കാനാവില്ല. ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ ഡമ്മി സ്ഥാനാർഥിയാണ് സഞ്ജയ് സിങ്ങെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു.
നേരത്തെ പാരീസ് ഒളിമ്പിക്‌സിനിടെ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയിരുന്നു. ഭാരക്കൂടതലിന്റെ പേരിലായിരുന്നു അയോഗ്യത. തുടർന്ന് ഇതിനെതിരെ അപ്പീൽ നൽകിയെങ്കിലും ഹരജി കായിക തർക്ക പരിഹാര കോടതി ഹരജി അംഗീകരിച്ചിരുന്നില്ല.
Indian wrestler Vinesh Phogat accuses IOA chief PT Usha of political tactics during the Paris Olympics, criticizing her for taking a photo during a hospital visit and sharing it on social media. Phogat also expressed frustration over the delayed appeal process by the Indian Olympic Association.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബിൽ ഗേറ്റ്സിന്റെ ആസ്തിയിൽ 30% ഇടിവ്; ലോക സമ്പന്നരുടെ പട്ടികയിൽ ആദ്യ പത്തിൽനിന്ന് പുറത്ത്
International
• a day ago
60 ദിവസം തുടർച്ചയായി 9 മണിക്കൂർ ഉറങ്ങണം: മത്സരത്തിൽ യുവതി നേടിയത് 9.1 ലക്ഷം രൂപയും 'സ്ലീപ്പ് ചാമ്പ്യൻ' കിരീടവും; സീസൺ 5-നുള്ള പ്രീ-രജിസ്ട്രേഷൻ ആരംഭിച്ചു
Business
• a day ago
ഓഫീസിൽ കയറി ജീവനക്കാരെ മർദ്ദിച്ച സിഐടിയുകാർക്കെതിരെ ജാമ്യമില്ല വകുപ്പിൽ കേസെടുക്കണം; കേരള എൻജിഒ അസോസിയേഷൻ
Kerala
• a day ago
"പൊള്ളയായ ഗുജറാത്ത് മോഡൽ" : വഡോദര പാലം ദുരന്തത്തിൽ ബിജെപി സർക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ രൂക്ഷ വിമർശനം
National
• a day ago
ജീവനക്കാർ ഇടതുപക്ഷ പണിമുടക്ക് തള്ളി; ആക്രമണങ്ങളിൽ പ്രതിഷേധം
Kerala
• 2 days ago
എതിരാളികളെ സൂക്ഷിച്ചോളൂ; ഒരു കോടിക്ക് താഴെ വിലയുമായി ഇതാ എംജിയുടെ വെൽഫയർ
auto-mobile
• 2 days ago
ലോകത്തിൽ ഒന്നാമനായി വൈഭവ് സൂര്യവംശി; 14കാരന്റെ ചരിത്ര യാത്ര തുടരുന്നു
Cricket
• 2 days ago
സിറിയയിൽ കാട്ടുതീ: പലായനം ചെയ്തത് നൂറുകണക്കിന് കുടുംബങ്ങൾ; സൈന്യത്തിന്റെ കൂട്ടക്കൊലയിൽ 1,600 പേർ കൊല്ലപ്പെട്ട പ്രദേശത്താണ് തീ പടരുന്നത്
International
• 2 days ago
ഭീകരനെ സാധാരണക്കാരനെന്ന് വരുത്താൻ ശ്രമിച്ച് പാക് മുൻ വിദേശകാര്യ മന്ത്രി; അവതാരകൻ തത്സമയം കള്ളം പൊളിച്ചു
International
• 2 days ago
അബൂദബി-കൊൽക്കത്ത റൂട്ടിൽ എത്തിഹാദിന്റെ A321LR; സെപ്തംബർ 26 മുതൽ സർവിസ് ആരംഭിക്കും
uae
• 2 days ago
എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന വയനാട് സ്വദേശി മരിച്ചു
Kerala
• 2 days ago
പത്തനംതിട്ട ഓമല്ലൂരിൽ സിപിഎം-ബിജെപി സംഘർഷം; രണ്ട് സിപിഎം പ്രവര്ത്തകര്ക്ക് വെട്ടേറ്റു, നാല് പേർ ആശുപത്രിയിൽ
Kerala
• 2 days ago
ടെക്സസിലും ന്യൂ മെക്സിക്കോയിലും വെള്ളപ്പൊക്കം: 111-ലധികം മരണം, 173 പേരെ കാണാതായി
International
• 2 days ago
ഷാർജയിൽ ട്രാഫിക് പിഴകളിൽ 35 ശതമാനം ഇളവ്; പിഴയടച്ച് എങ്ങനെ ലാഭം നേടാമെന്നറിയാം
uae
• 2 days ago
നിപ സമ്പർക്കപട്ടികയിൽ ഉൾപ്പെട്ടിരുന്ന കോട്ടക്കൽ സ്വദേശിനി മരിച്ചു; സംസ്കാരം നിപ പരിശോധനാഫലം ലഭിച്ചതിനു ശേഷമെന്ന് ആരോഗ്യ വകുപ്പ്
Kerala
• 2 days ago
നിമിഷ പ്രിയയുടെ മോചനം; കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് എംപിമാരുടെ കത്ത്
Kerala
• 2 days ago
ദേശീയ പാത അറ്റകുറ്റപണി; ഒരാഴ്ച്ചക്കുള്ളിൽ പൂർത്തിയാക്കുമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ ഉറപ്പു നൽകി
Kerala
• 2 days ago
ഗൾഫ് രാജ്യങ്ങളിൽ ഒന്നാമത്; ആഗോളതലത്തിൽ 21-ാം സ്ഥാനം; വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ യുഎഇയുടെ സർവ്വാധിപത്യം
uae
• 2 days ago
ഇന്ത്യയെ വീഴ്ത്താൻ രാജസ്ഥാൻ സൂപ്പർതാരത്തെ കളത്തിലിറക്കി; ഇംഗ്ലണ്ട് ഇനി ഡബിൾ സ്ട്രോങ്ങ്
Cricket
• 2 days ago
ഭാരത് ബന്ദ്: തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ രാജ്യവ്യാപക പണിമുടക്ക് ; കേരളത്തിൽ ജനജീവിതം സ്തംഭിച്ചു
National
• 2 days ago
സായിദ് മുതൽ ഇൻഫിനിറ്റി വരെ: യുഎഇയിലെ പ്രധാനപ്പെട്ട പാലങ്ങളെക്കുറിച്ച് അറിയാം
uae
• 2 days ago