ആന്റിബയോട്ടിക്കുകള്‍ ഇനി മുതല്‍ നീല കവറില്‍ നല്‍കണം'; മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: ആന്റിബയോട്ടിക്കുകള്‍ തിരിച്ചറിയുന്നതിനായി ഇനിമുതല്‍ നീല നിറത്തിലുള്ള പ്രത്യേക കവറുകളില്‍ നല്‍കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആദ്യഘട്ടമായി 50,000 നീല കവറുകള്‍ തയ്യാറാക്കി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് നല്‍കുമെന്നും മന്ത്രി പറഞ്ഞു.
ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് നല്‍കുന്ന മാതൃകയില്‍ അതത് മെഡിക്കല്‍ സ്റ്റോറുകള്‍ കവറുകള്‍ തയ്യാറാക്കി അതില്‍ ആന്റിബയോട്ടിക് നല്‍കണമെന്നും, സര്‍ക്കാര്‍ തലത്തിലെ ഫാര്‍മസികള്‍ക്കും ഇതുപോലെ നീല കവറുകള്‍ നല്‍കുമെന്നും, അവരും നീല കവര്‍ തയ്യാറാക്കി അതില്‍ ആന്റിബയോട്ടിക് നല്‍കണമെന്നും മന്ത്രി വ്യക്തമാക്കി. നീല കവറില്‍ മരുന്നുകള്‍ കഴിക്കേണ്ട വിധത്തിന് പുറമേ അവബോധ സന്ദേശങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഘട്ടം ഘട്ടമായി ഇത് നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാന്‍ കേരളം നടത്തുന്ന സുപ്രധാനമായ ചുവടുവയ്പ്പാണിതെന്ന് മന്ത്രി പറഞ്ഞു. കൂടാതെ ലോഗോ പ്രകാശനവും പോസ്റ്റര്‍ പ്രകാശനവും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു.
"Kerala Health Minister Veena George has announced that antibiotics will now be dispensed in blue covers to differentiate them from other medications and promote responsible use."
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."