HOME
DETAILS

എഡിജിപി അജിത് കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ; പി.വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളിലാണ് നടപടി

  
September 12, 2024 | 2:55 AM

Recommendation for vigilance inquiry against ADGP Ajit Kumar

തിരുവനന്തപുരം: എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ. ഡിജിപി ഷെയ്ഖ് ദര്‍വേസ് സാഹിബാണ് സര്‍ക്കാരില്‍ ശുപാര്‍ശ നല്‍കിയത്. അജിത് കുമാറിന്റെ അനധികൃത സ്വത്ത് സമ്പാദനവും കവടിയാറിലെ വീട് നിര്‍മ്മാണവുമുള്‍പ്പെടെ പി.വി അന്‍വര്‍ മൊഴി നല്‍കിയ അഞ്ച് കാര്യങ്ങളിലാകും അന്വേഷണം നടത്തുക. ഡിജിപിയുടെ ശുപാര്‍ശ സര്‍ക്കാര്‍ വിജിലന്‍സ് മേധാവിക്ക് കൈമാറും.

അന്വേഷണം പ്രഖ്യാപിച്ചാല്‍ വിജിലന്‍സ് മേധാവി നേരിട്ടാകും കേസ് അന്വേഷിക്കുക. ഘടകകക്ഷികളുടെ സമ്മര്‍ദ്ദത്തിനിടയിലും ഇടതുമുന്നണിയോഗത്തില്‍ അജിത് കുമാറിനെതിരെ ഉടന്‍ നടപടി വേണ്ടെന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചിരിക്കുന്നത്. ഇത് ഇടതുമുന്നണിയില്‍ ഭിന്നതയ്ക്ക് കാരണമായി.

ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് സിപിഐ, എന്‍സിപി, ആര്‍ജെഡി എന്നീ പാര്‍ട്ടികള്‍ ഇന്നലത്തെ മുന്നണി യോഗത്തില്‍ തന്നെ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമാണ് അന്വേഷണം നടക്കുന്നതിന്റെ പേരില്‍ മുഖ്യമന്ത്രി തള്ളിക്കളഞ്ഞത്. യോഗത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം അംഗീകരിച്ചെങ്കിലും നടപടി വൈകുന്നതില്‍ ഘടകകക്ഷികള്‍ക്കും എതിര്‍പ്പുണ്ട്.

അജിത് കുമാറിനെതിരെ ഉടന്‍ നടപടി ഇല്ലെന്നും പൊലിസ് മേധാവിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ ഇക്കാര്യം കൂടി ഉള്‍പ്പെടുത്താമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സംസ്ഥാനമാകെ ചര്‍ച്ച ചെയ്യുന്ന വിഷയം ആയിട്ടും വിവാദം മുന്നണി യോഗത്തിന്റെ അജണ്ടയില്‍ പോലും ഉണ്ടായിരുന്നില്ല.

 തുടര്‍ന്ന് ആര്‍ജെഡി നേതാവ് വര്‍ഗീസ് ജോര്‍ജ് ആവശ്യം ഉന്നയിച്ചതോടെയാണ് ചര്‍ച്ചയ്ക്ക് തയ്യാറായത്. എല്‍ഡിഎഫിന്റെ ഏകോപന സമിതിയോഗത്തില്‍ പൊതുരാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെങ്കില്‍ പിന്നെ എന്താണ് ചര്‍ച്ച ചെയ്യുകയെന്ന് ചോദിച്ചായിരുന്നു ആര്‍ജെഡി നേതാവ് ഇടപെട്ടത്. തുടര്‍ന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.മുഖ്യമന്ത്രിയുടെ മറുപടിക്ക് ശേഷം സംസാരിച്ച എന്‍സിപി നേതാവ് പി.സി ചാക്കോ പൂരം കലക്കലില്‍ എഡിജിപിക്കുള്ള പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രിയുടെ നിലപാടില്‍ മാറ്റമൊന്നുമുണ്ടായിരുന്നില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്ത് കശ്മീരി കച്ചവടക്കാര്‍ക്ക് നേരെ ഹിന്ദുത്വരുടെ ആക്രമണം; ഷാള്‍ വില്‍പന നടത്തുന്നവര്‍ക്ക് ക്രൂര മര്‍ദ്ദനം

National
  •  10 days ago
No Image

ചരിത്രം പറഞ്ഞ് എക്സ്പോ

Kerala
  •  10 days ago
No Image

ടി-20യിലെ ആദ്യ 'ട്രിപ്പിൾ സെഞ്ച്വറി'; ചരിത്രം സൃഷ്ടിച്ച് ക്യാപ്റ്റൻ പൊള്ളാർഡ്

Cricket
  •  10 days ago
No Image

ഓഫിസ് വിവാദം: സഹോദരനോടെന്ന പോലെയാണ് അഭ്യര്‍ഥിച്ചതെന്ന് ശ്രീലേഖ, പ്രശാന്തിനെ ഓഫിസിലെത്തി കണ്ടു 

Kerala
  •  10 days ago
No Image

ബുള്‍ഡോസര്‍ രാജ് പോലെ വേറൊരു മാതൃക; പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും വി.കെ പ്രശാന്ത്

Kerala
  •  10 days ago
No Image

നാടിനെ കണ്ണീരിലാഴ്ത്തി സുഹാന്റെ വിയോഗം; കുടുംബത്തിന് നിയമപരമായ സഹായം ഉറപ്പുവരുത്തും- മന്ത്രി ശിവന്‍കുട്ടി

Kerala
  •  10 days ago
No Image

കണ്ടത് കുളിക്കാന്‍ വന്നവര്‍, കുട്ടി കുളത്തില്‍ എത്തിയതില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം; സുഹാന്റെ മരണത്തില്‍ അന്വേഷണം ആരംഭിച്ച് പൊലിസ്

Kerala
  •  10 days ago
No Image

ഇരട്ട ഗോളടിച്ച് ചരിത്രത്തിലേക്ക്; വീണ്ടും ലോക ഫുട്ബോളിന്റെ നെറുകയിൽ റൊണാൾഡോ

Football
  •  10 days ago
No Image

പുതുവർഷത്തിൽ അവധി പ്രഖ്യാപിച്ചു; കുവൈത്തിൽ മൊത്തം മൂന്നു ദിവസത്തെ ഒഴിവ്

Kuwait
  •  10 days ago
No Image

റിട്ട.വ്യോമസേനാ ഉദ്യോഗസ്ഥനെ കബളിപ്പിച്ച് 12 ലക്ഷം രൂപ തട്ടിയെടുത്തു; മുഖ്യപ്രതി അറസ്റ്റില്‍

Kerala
  •  10 days ago