ഗസ്സയില്‍ സ്‌കൂളിന് നേരെ വീണ്ടും ഇസ്‌റാഈല്‍ ആക്രമണം; 18 മരണം, തകര്‍ത്തത് യു.എന്നിന് കീഴിലുള്ള സ്ഥാപനം
തെല്‍ അവീവ്: ഗസ്സയില്‍ സ്‌കൂളിന് നേരെ വീണ്ടും ഇസ്‌റാഈല്‍ ആക്രമണം. ആക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. സെന്‍ട്രല്‍ ഗസ്സയില്‍ യു.എന്‍ നടത്തുന്ന സ്‌കൂളുകളിലൊന്നിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആറ് യു.എന്‍ സ്റ്റാഫുകളും കൊല്ലപ്പെട്ടവരില്‍ ഉള്‍പെടുന്നു.
ഒക്ടോബറില്‍ ഇസ്‌റാഈലും ഹമാസും തമ്മില്‍ സംഘര്‍ഷം തുടങ്ങിയതിന് ശേഷം ഇതാദ്യമായാണ് ഒരു ആക്രമണത്തില്‍ ഇത്രയും ജീവനക്കാര്‍ മരിക്കുന്നതെന്ന് യു.എന്‍ അറിയിച്ചു.
നുസ്‌റേത്ത് അഭയാര്‍ഥി ക്യാംപിലെ അല്‍ജൗനി സ്‌കൂളിന് നേരെയായിരുന്നു ആക്രമണം. 12000ത്തിലേറെ ഫലസ്തീനികളാണ് സ്‌കൂളില്‍ കഴിയുന്നുത്. ഇതില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമായിരുന്നു.
'ഗസ്സയില്‍ ഒരാളും സുരക്ഷിതനല്ല, ആരേയും ഒഴിവാക്കിയില്ല' എക്‌സില്‍ പോസ്റ്റില്‍ പറയുന്നു.
കഴിഞ്ഞ 11 മാസത്തിനിടെ ഇത് അഞ്ചാം തവണയാണ് യു.എന്‍ നടത്തുന്ന സ്‌കൂളിന് നേരെ ആക്രമണമുണ്ടാവുന്നതെന്ന് ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്ക് വേണ്ടിയുള്ള യു.എന്‍ ഏജന്‍സി അറിയിച്ചു. ജൂലൈ 16ന് നടത്തിയ സമാനമായൊരു ആക്രമണത്തില്‍ 16 പേരാണ് കൊല്ലപ്പെട്ടത്.
ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന് തിരിച്ചടിയായി ഹമാസിനെതിരായി ഇസ്രായേല്‍ തുടങ്ങിവെച്ച യുദ്ധത്തില്‍ ഇതുവരെ 41,080 പേരാണ് മരിച്ചത്. ആക്രമണം മൂലം ലക്ഷക്കണക്കിനാളുകള്‍ അഭയാര്‍ഥിയാവുകയും ചെയ്തു.
യു.എന്നിനേയും സിവിലിയന്‍മാരേയും ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും അപലപിക്കപ്പെടേണ്ടതാണെന്നും യു.എന്‍ വക്താവ് സ്റ്റീഫന്‍ ദുജാറിക് പറഞ്ഞു.
In a devastating airstrike, 18 people, including 6 UN staff members, were killed at a UN-run school in Central Gaza. The attack targeted a school sheltering over 12,000 Palestinian refugees, mostly women and children
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."