അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 10 പേരും ആശുപത്രി വിട്ടു; കേരളത്തിന് ചരിത്ര നേട്ടം
തിരുവനന്തപുരം: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന 10 പേരും ആശുപത്രി വിട്ടു. ലോകത്താകമാനം ഈ രോഗം പിടിപെട്ടതില്‍ രോഗമുക്തി നേടിയത് 25 പേര്‍ മാത്രമാണ്. ഇതില്‍ 14 പേരും കേരളത്തില്‍ നിന്നുള്ളവരാണെന്നത് ആരോഗ്യ മേഖലയ്ക്ക് ചരിത്ര നേട്ടമാണ്.
ആഗോള തലത്തില്‍ 97 ശതമാനമാണ് രോഗത്തിന്റെ മരണ നിരക്ക്. എന്നാല്‍ കേരളത്തിലിത് 26 ശതമാനമായി കുറയ്ക്കാന്‍ സാധിച്ചു. ഏകോപനത്തിനും ചികിത്സയ്ക്കും നേതൃത്വം നല്‍കിയ മെഡിക്കല്‍ കോളജിലേയും ആരോഗ്യവകുപ്പിലെയും മുഴുവന്‍ ടീമിനേയും ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അഭിനന്ദിച്ചു.
"In a remarkable medical achievement, 10 patients in Kerala have recovered from Amoebic Meningitis, a rare and deadly brain infection. This success story marks a significant milestone in the state's healthcare history, showcasing exceptional medical care and treatment."
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."