ഉന്നത പദവിയില്‍ മതിമറന്നിട്ടില്ല; മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ തയ്യാര്‍; കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി ലഭിക്കണം; മമത ബാനര്‍ജി
കൊല്‍ക്കത്ത: ഉന്നതപദവിയില്‍ മതിമറന്നിട്ടില്ലെന്നും മുഖ്യമന്ത്രി പദവിയില്‍നിന്ന് രാജിവെക്കാന്‍ തയ്യാറാണെന്നും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ചുള്ള ഡോക്ടര്‍മാരുടെ പ്രതിഷേധത്തിനിടെയാണ് രാജി സന്നദ്ധതയറിയിച്ച് മമത രംഗത്തെത്തിയത്.
ഡോക്ടര്‍മാര്‍ ചര്‍ച്ചക്കെത്തുമെന്ന് പ്രതീക്ഷിച്ച് രണ്ട് മണിക്കൂറോളം കാത്തുനിന്നതിന് പിന്നാലെയാണ് ബംഗാള്‍ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ രാജിവെക്കാനും തയാറാണെന്ന് പറഞ്ഞത്. താന്‍ രാജിവെക്കാന്‍ തയ്യാറാണെന്നും ആര്‍ജി കര്‍ ആശുപത്രിയില്‍ കൊലചെയ്യപ്പെട്ട ഡോക്ടര്‍ക്ക് നീതി ലഭിക്കുക തന്നെയാണ് തന്റെയും ആവശ്യമെന്നും മമത പറഞ്ഞു.
കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യം ഉണ്ടാകണമെന്ന ഡോക്ടര്‍മാരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ തത്സമയസംപ്രഷണം വേണമെന്ന ആവശ്യം നിരാകരിച്ചു. 15ല്‍ കൂടുതല്‍ ആളുകള്‍ ചര്‍ച്ചയില്‍ പങ്കെടുക്കരുതെന്നും നിര്‍ദേശമുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാര്‍ കൂടിക്കാഴ്ച്ചയില്‍ നിന്ന് വിട്ടുനിന്നത്.
ആര്‍.ജി കര്‍ ആശുപത്രിയിലെ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് കോടതിയുടെ പരിഗണനയിലാണ്. അതിനാല്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടതുപോലെ തത്സമയം സംപ്രേഷണം ചെയ്യാനാവില്ലെന്നാണ് സര്‍ക്കാര്‍ ന്യായം.
Mamata Banerjee says Ready to resign as Chief Minister The murdered doctor must get justice
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."