HOME
DETAILS
MAL
ആണവരംഗത്ത് ചരിത്രകരാറിൽ ഒപ്പുവച്ച് ഇന്ത്യയും യു.എ.ഇയും
September 13 2024 | 02:09 AM
ദുബൈ: ആണവമേഖലയിലെ ആദ്യ കരാറിൽ ഒപ്പുവച്ച് ഇന്ത്യയും യു.എ.ഇയും. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെയും ഊർജ മേഖലയിലെ കാർബൺ ബഹിർഗമനം കുറച്ചു കൊണ്ടുവരുന്നതിന്റെയും ഭാഗമായിട്ടാണ് കരാർ ഒപ്പുവച്ചത്. ഇതോടെ ചരക്കുനീക്കം,
മാനവശേഷി വികസനം, ന്യൂക്ലിയർ കൺസൾട്ടൻസി സേവനം, ഭാവി നിക്ഷേപം തുടങ്ങിയ മേഖലകളിലെ വൈദഗ്ധ്യം പങ്കുവയ്ക്കാൻ ഇരു രാജ്യങ്ങൾക്കും സാധിക്കും. യു.എ.ഇയിലെ എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപറേഷൻ മാനേജിങ് ഡയരക്‌ടറും ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുമായ മുഹമ്മദ് അൽ ഹമ്മാദി, പവർ കോർപറേഷൻ ഓഫ് ഇന്ത്യ ചെയർമാനും മാനേജിങ് ഡയരക്ടറുമായ ഭുവൻചന്ദ്ര പഥക് എന്നിവരാണ് ചരിത്രപരമായ ഉടമ്പടിയിൽ ഒപ്പിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."