HOME
DETAILS

ആര്‍.എസ്.എസ് നേതാക്കളെ കണ്ടത് നിഷേധിക്കാതെ എ.ഡി.ജി.പി; അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയെന്നും മൊഴി

  
Web Desk
September 13, 2024 | 3:21 AM

Kerala Police ADGP Ajith Kumar Interrogated Amid Controversies Over RSS Meetings and Alleged Misconduct

തിരുവനന്തപുരം: ആര്‍.എസ്.എസ് നേതാക്കളുമായി നടത്തിയ ദുരൂഹ കൂടിക്കാഴ്ച, ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടയിലെ ക്രമക്കേടുകള്‍ അടക്കം എ.ഡി.ജി.പി അജിത് കുമാറിനെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ സര്‍ക്കാരിന് സമ്മര്‍ദമേറിയതോടെ മൊഴിയെടുത്ത് സംസ്ഥാന പൊലിസ് മേധാവി ഷേഖ് ദര്‍വേഷ് സാഹേബ്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് അടിയന്തരമായി മൊഴിയെടുത്തതെന്നാണ് സൂചന. 

പി.വി അന്‍വര്‍ എം.എല്‍.എയുടെ ആരോപണങ്ങളെ തുടര്‍ന്ന് അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റണമെന്ന നിലപാടില്‍ എല്‍.ഡി.എഫ് ഘടകകക്ഷികള്‍ ഉറച്ചുനിന്നതോടെയാണ് ഗത്യന്തരമില്ലാതെ നടപടികളിലേക്ക് കടക്കാന്‍ ഡി.ജി.പിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. ഗുരുതര ആരോപണമാണ് എ.ഡി.ജി.പിക്ക് നേരെ ഉയര്‍ന്നതെങ്കിലും ക്രമസമാധാന ചുമതലയില്‍നിന്ന് മാറ്റാതെ അന്വേഷണം നടത്താനാണ് മുഖ്യമന്ത്രി ഉത്തരവിട്ടത്. കേരള പൊലിസിന്റെ ചരിത്രത്തില്‍ ഇതുപോലുള്ള മൊഴിയെടുപ്പ് ഉണ്ടായിട്ടില്ല.

 ഓണാവധിക്കുശേഷം നോട്ടിസ് നല്‍കി വിളിച്ചു വരുത്താനായിരുന്നു അന്വേഷണസംഘം ആദ്യം തീരുമാനിച്ചത്. എന്നാല്‍, നടപടി വേഗത്തിലാക്കാന്‍ നിര്‍ദേശം കിട്ടിയതോടെ ഇന്നലെ രാവിലെ തന്നെ മൊഴിയെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.കേസിന്റെ അന്വേഷണച്ചുമതലയുള്ള ഐ.ജി സ്പര്‍ജന്‍ കുമാര്‍, എസ്.പി മധുസൂദനന്‍ എന്നിവരുമായി സംസ്ഥാന പൊലിസ് മേധാവി ചര്‍ച്ച നടത്തിയശേഷം 11 മണിയോടെയാണ് അജിത് കുമാറിനെ പൊലിസ് ആസ്ഥാനത്ത് വിളിച്ചുവരുത്തി മൊഴിയെടുത്തത്. പൊലിസ് യൂനിഫോമില്‍ ഔദ്യോഗിക വാഹനത്തിലെത്തിയ അജിത് കുമാര്‍ അടച്ചിട്ട മുറിയില്‍ കാമറ കണ്ണുകള്‍ സാക്ഷിയാക്കി മൊഴി നല്‍കുകയായിരുന്നു.

 തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ ആര്‍.എസ്.എസ് നേതാക്കളെ കണ്ടത് ഒഴികെയുള്ള കാര്യങ്ങള്‍ അജിത് കുമാര്‍ നിഷേധിച്ചു. ആര്‍.എസ്.എസ് നേതാക്കളെ കണ്ടത് എന്തിനെന്നും ഡി.ജി.പിയോട് വിശദമാക്കിയതായാണ് വിവരം. തനിക്കെതിരേ അന്‍വര്‍ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ വാസ്ത വിരുദ്ധമാണ്. ഇതിനുപിന്നില്‍ ഗൂഢാലോചനയുണ്ട്. ഇത് അന്വേഷിക്കണമെന്നും അജിത് കുമാര്‍ ഡി.ജി.പിയോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച ചില തെളിവുകളും ഡി.ജി.പിക്ക് കൈമാറിയതായി സൂചനയുണ്ട്. മൊഴിയെടുക്കല്‍ മണിക്കൂറുകള്‍ നീണ്ടുനിന്നു. 

 പി.വി അന്‍വറിന്റെ മൊഴി കഴിഞ്ഞദിവസം അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.  അതിനിടെ, അന്‍വര്‍ ഉന്നയിച്ച അനധികൃത സ്വത്തുസമ്പാദനം അടക്കമുള്ള ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് പൊലിസ് മേധാവി സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ബന്ധുക്കളുടെ പേരില്‍ അനധികൃത സ്വത്തുസമ്പാദനം, കവടിയാറിലെ ആഡംബര വീട് നിര്‍മാണം തുടങ്ങി അഞ്ച് കാര്യങ്ങളിലാണ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഡി.ജി.പി സര്‍ക്കാരിന് നല്‍കിയ ശുപാര്‍ശ വിജിലന്‍സിന് കൈമാറും. അന്വേഷണം പ്രഖ്യാപിച്ചാല്‍ വിജിലന്‍സ് മേധാവി ഡി.ജി.പി യോഗേഷ് ഗുപ്ത നേരിട്ടാവും കേസന്വേഷിക്കുക.

ഏതുസമയത്തും മൊഴി നല്‍കാന്‍ തയാറാണെന്നും കീഴുദ്യോഗസ്ഥര്‍ മൊഴിയെടുപ്പ് സമയത്ത് ഉണ്ടാകാന്‍ പാടില്ലെന്നും നടപടികള്‍ കാമറയില്‍ പകര്‍ത്തണമെന്നും ആവശ്യപ്പെട്ട് ഡി.ജി.പിക്ക് കത്തുനല്‍കിയിരുന്നു. 
ഐ.ജി സ്പര്‍ജന്‍ കുമാറിന് മുന്നില്‍ മൊഴിനല്‍കില്ലെന്ന് കത്തില്‍ ആവശ്യപ്പെട്ടതോടെയാണ് മൊഴിയെടുക്കാന്‍ ഡി.ജി.പി തീരുമാനിച്ചത്.

അതേസമയം, എ.ഡി.ജി.പി അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍നിന്ന് മാറ്റണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് സി.പി.ഐ. എ.ഡി.ജി.പി ആര്‍.എസ്.എസ് നേതാക്കളെ ഊഴമിട്ട് കൂടിക്കാഴ്ച നടത്തിയതിന്റെ അടിസ്ഥാനമെന്തെന്ന ചോദ്യം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവര്‍ത്തിച്ചു. 
എ.ഡി.ജി.പിക്കെതിരായ അന്വേഷണത്തിന് സമയംവേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ മനസിലാക്കാം. അതിനര്‍ഥം അന്വേഷണം അനന്തമായി നീണ്ടുപോകാമെന്നല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചോദ്യപ്പേപ്പർ ചോർച്ച: യുജിസി നെറ്റ് പരീക്ഷയും വിവാദത്തിൽ; ലക്ഷങ്ങൾ മറിച്ച് മാഫിയ, ആരോപണം നിഷേധിച്ച് എൻടിഎ

National
  •  14 days ago
No Image

കനത്ത മഴ; മലപ്പുറത്തെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  14 days ago
No Image

പ്രവാസി എഞ്ചിനീയറിൽ നിന്ന് ദുബൈയിലെ ശതകോടീശ്വരനിലേക്ക്: മെറാക്കി ഗ്രൂപ്പ് ചെയർമാൻ അജയ് രാജേന്ദ്രന്റെ വിജയഗാഥ

uae
  •  14 days ago
No Image

‘ചോദ്യപേപ്പർ വിറ്റത് 2.25 ലക്ഷത്തിന്’; നെറ്റ് പരീക്ഷാ വിവാദത്തിൽ കേന്ദ്ര സർക്കാരിനെതിരേ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി 

National
  •  14 days ago
No Image

മനില വിമാനത്താവളത്തിൽ നാടകീയ രംഗങ്ങൾ: ദുബൈയിലേക്ക് കടക്കാൻ ശ്രമിച്ച ഫിലിപ്പീൻസ് സ്വദേശിനി അറസ്റ്റിൽ; കുടുങ്ങിയത് ഇമിഗ്രേഷൻ പരിശോധനയ്ക്കിടയിൽ

uae
  •  14 days ago
No Image

ആഗോള നിക്ഷേപ ഭൂപടത്തിൽ ചരിത്രക്കുതിപ്പുമായി യുഎഇ; 177 ബില്യൺ ദിർഹത്തിന്റെ വിദേശ നിക്ഷേപവുമായി ലോകത്തെ മികച്ച 10 രാജ്യങ്ങളുടെ പട്ടികയിൽ

uae
  •  14 days ago
No Image

തീവ്രമഴ: വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  14 days ago
No Image

തോൽവിയിലും തലയുയർത്തി ഈജിപ്ത്, ജയിച്ചിട്ടും പ്രതിക്കൂട്ടിൽ അർജന്റീന; അർജന്റീന-ഈജിപ്ത് മത്സരം ഉയർത്തുന്ന ചോദ്യങ്ങൾ

International
  •  14 days ago
No Image

ഷാർജയിൽ നിന്നും പാകിസ്ഥാനിലേക്ക് പോയ ചരക്കുവിമാനം തകർന്നുവീണു; അഞ്ച് ജീവനക്കാർക്കായി തിരച്ചിൽ ഊർജിതം

uae
  •  14 days ago
No Image

ഇന്‍ഡോറില്‍ ട്രെയിന്‍ നിര്‍ത്തി സമൂസ വാങ്ങാന്‍ പോയി; ലോക്കോ പൈലറ്റിനെതിരെ അന്വേഷണം 

National
  •  14 days ago