'സത്യത്തിന്റെ വിജയം' കെജ്‌രിവാളിന്റെ ജാമ്യത്തില്‍ ആം ആദ്മി പാര്‍ട്ടി
ന്യൂഡല്‍ഹി: നുണകള്‍ക്കും ഗൂഢാലോചനകള്‍ക്കുമെതിരായ പോരാട്ടത്തില്‍ സത്യം വീണ്ടും വിജയിച്ചിരിക്കുന്നു. മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാളിന് ജാമ്യം അനുവദിച്ച സുപ്രിം കോടതി വിധിയില്‍ ആം ആദ്മി പാര്‍ട്ടി പ്രതികരിച്ചു.
'നുണകള്‍ക്കും ഗൂഢാലോചനകള്‍ക്കുമെതിരായ പോരാട്ടത്തില്‍ സത്യം വീണ്ടും വിജയിച്ചിരിക്കുന്നു. സ്വേച്ഛാധിപതിയുടെ തടവറയുടെ പൂട്ടുകള്‍ സത്യത്തിന്റെ ശക്തിയാല്‍ തകര്‍ന്നിരിക്കുന്നു' എന്നാണ് മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രതികരിച്ചത്.
ജനാധിപത്യത്തില്‍ ഏകാധിപത്യം പ്രവര്‍ത്തിക്കില്ലെന്ന് പറഞ്ഞ് എ.എ.പി നേതാവ് സഞ്ജയ് സിങ് ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ചു. അരവിന്ദ് കെജ്‌രിവാളിന്റെ ആത്മാവിനെ തകര്‍ക്കാന്‍ മോദിയുടെ സ്വേച്ഛാധിപത്യ ഭരണത്തിന് കഴിഞ്ഞില്ല എന്നും സഞ്ജയ് സിങ് ചൂണ്ടിക്കാട്ടി.
കോടതി വിധിക്ക് ശേഷം അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യ സുനിത കെജ്‌രിവാള്‍ എ.എ.പി പ്രവര്‍ത്തകരെ അഭിനന്ദിച്ചു. പാര്‍ട്ടിയിലെ അറസ്റ്റിലായ മറ്റ് നേതാക്കളെയും മോചിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. സത്യത്തെ കുഴപ്പത്തിലാക്കാം, പക്ഷേ പരാജയപ്പെടുത്താനാവില്ലെന്ന് ഡല്‍ഹി മന്ത്രി അതിഷി പറഞ്ഞു.
മദ്യ നയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്‌രിവാളിന് ഇന്ന് രാവിലെയാണ് സുപ്രിം കോടതി ജാമ്യം അനുവദിച്ചത്. അതേസമയം സി.ബി.ഐ അറസ്റ്റ് നിയമ വിരുദ്ധമാണെന്ന ഹരജി കോടതി തള്ളി. കെജ്‌രിവാളിന്റെ അറസ്റ്റ് നിയമപരമാണെന്നും നടപടിക്രമങ്ങളിലെ അപാകതകളൊന്നും ഉണ്ടായിട്ടില്ലെന്നും ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."