HOME
DETAILS

കമിതാക്കള്‍ ചേര്‍ന്ന് നവജാത ശിശുക്കളെ കുഴിച്ചിട്ടു, കൊന്നത് രണ്ട് കുഞ്ഞുങ്ങളെ; കര്‍മം ചെയ്യാന്‍ അസ്ഥികള്‍ സൂക്ഷിച്ചു!, സംഭവം തൃശൂരില്‍

  
Web Desk
June 29 2025 | 06:06 AM

Thrissur Shocker Unmarried Couple Buries Two Newborns Police Investigate Alleged Infanticide

തൃശൂര്‍: കമിതാക്കള്‍ ചേര്‍ന്ന് രണ്ട് നവജാത ശിശുക്കളെ കുഴിച്ചിട്ടു. അവിവാഹിതരായതിനാലാണ് ഇവര്‍ ഈ കടുകൈ ചെയ്തതെന്നാണ് നിഗമനം. രണ്ട് പ്രസവങ്ങളിലായി നടന്ന കുഞ്ഞുങ്ങളെയാണ് ഇവര്‍ കുഴിച്ചിട്ടത്. പിന്നീട് ദോഷം മാറാനായി അസ്ഥികള്‍ പെറുക്ക് സൂക്ഷിച്ചു. കഴിഞ്ഞ ദിവസം രാത്രി ഒരു കൂട്ടം അസ്ഥികള്‍ സൂക്ഷിച്ച ബാഗുമായി യുവാവ് സ്റ്റേഷനിലെത്തി പൊലിസിനോട് കാര്യങ്ങള്‍ പറയുകയായിരുന്നു. പരിശോധന വേണമെന്ന് ആവശ്യപ്പെട്ടാണ് യുവാവ് സ്റ്റേഷനിലെത്തിയത്.


തൃശൂര്‍ പുതുക്കാട് ആണ് സംഭവം. സംഭവത്തില്‍ പുതുക്കാട്, വെള്ളികുളങ്ങര സ്വദേശികളായ 26 കാരനെയും 21 കാരിയെയും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകമാണോയെന്നതുള്‍പെടെയുള്ള കാര്യങ്ങള്‍ വിശദമായി അന്വേഷിക്കുമെന്ന് തൃശൂര്‍ റൂറല്‍ എസ്.പി അറിയിച്ചു. 

യുവതിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണോ യുവാവ് അസ്ഥിയുമായി സ്റ്റേഷനില്‍ എത്തിയതെന്നതില്‍ വ്യക്തതയില്ല. 2021ലും 2024ലുമായാണ് പ്രസവങ്ങള്‍ നടന്നത്. ശുചിമുറിയിലായിരുന്നു ആദ്യപ്രസവമുണ്ടായതെന്നും യുവതിയുടെ വീട്ടിലാണ് കുഴിച്ചിട്ടതെന്നും യുവാവ് പൊലിസിനോട് പറഞ്ഞിട്ടുണ്ട്. കൂടതല്‍ വിവരങ്ങള്‍ അന്വേഷണ ശേഷമേ പുറത്തു വരികയുള്ളൂ.

 

A disturbing incident in Thrissur's Puthukkad area has come to light where an unmarried couple allegedly buried two newborns following secret deliveries in 2021 and 2024. Police have taken both into custody and initiated a detailed investigation into possible infanticide.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈഭവ് സൂര്യവംശിയെ അദ്ദേഹം ഒരു മികച്ച താരമാക്കി മാറ്റും: അമ്പാട്ടി റായിഡു

Cricket
  •  8 days ago
No Image

ഗസ്സയെ ചേർത്തുപിടിച്ച് യുഎഇ; 325 ട്രക്കുകളിലായി എത്തിച്ചത് 6,775 ടൺ സഹായം

uae
  •  8 days ago
No Image

യുജിസി മാതൃക പാഠ്യപദ്ധതി ശാസ്ത്ര വിരുദ്ധവും, സംഘപരിവാര്‍-ഹിന്ദുത്വ ആശയത്തെ വിദ്യാര്‍ഥികളില്‍ അടിച്ചേല്‍പ്പിക്കാനുള്ള ഗൂഢ ശ്രമത്തിന്റെ ഭാഗം; മന്ത്രി ആര്‍ ബിന്ദു

Kerala
  •  8 days ago
No Image

മരുഭൂമി പച്ചപ്പ് ആക്കാനുള്ള സഊദി ശ്രമം വിജയം കാണുന്നു; പൊടിക്കാറ്റിലും മണൽകാറ്റിലും 53% കുറവ്

Saudi-arabia
  •  8 days ago
No Image

അവിടെ അവൻ മെസിയേക്കാൾ വലിയ സ്വാധീനം സൃഷിടിക്കും: തുറന്ന് പറഞ്ഞ് ഇതിഹാസം

Football
  •  8 days ago
No Image

നുഴഞ്ഞുകയറ്റം; അൽ വുസ്തയിൽ ഒമ്പത് പ്രവാസികളെ അറസ്റ്റ് ചെയ്ത് റോയൽ ഒമാൻ പൊലിസ്

oman
  •  8 days ago
No Image

35 ദിർഹം മുതൽ പൊതുബസുകളിൽ പരിധിയില്ലാത്ത യാത്ര, എങ്ങനെയെന്നല്ലേ; കൂടുതലറിയാം

uae
  •  8 days ago
No Image

46ാം വയസ്സിൽ ലോക റെക്കോർഡ്; ചരിത്രനേട്ടവുമായി അമ്പരിപ്പിച്ച് ഇമ്രാൻ താഹിർ

Cricket
  •  8 days ago
No Image

കൊല്ലാനാണെങ്കില്‍ സെക്കന്റുകള്‍ മാത്രം മതിയെന്ന് ഭീഷണി; രാഹുലും യുവതിയും തമ്മിലുള്ള സംഭാഷണത്തിന്റെ കൂടുതല്‍ ഭാഗങ്ങള്‍ പുറത്ത്

Kerala
  •  8 days ago
No Image

അധ്യയന വർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം; കുട്ടികൾക്ക് ഇൻഫ്ലുവൻസ വാക്സിനേഷൻ നൽകുന്ന മാതാപിതാക്കളുടെ എണ്ണം വർധിക്കുന്നതായി യുഎഇ ഡോക്ടർമാർ

uae
  •  8 days ago