HOME
DETAILS

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ചികിത്സാ പ്രതിസന്ധി: ഡോക്ടര്‍ ഹാരിസിന്റെ പോസ്റ്റില്‍ നടപടി എടുത്താല്‍ ഇടപെടുമെന്ന് കെ.ജി.എം.സി.ടി.എ പ്രസിഡന്റ്

  
Web Desk
June 29 2025 | 03:06 AM

Support for Dr Harris Chiraykkal Amid Medical College Crisis

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സാ പ്രതിസന്ധിയെന്ന ആരോപണത്തില്‍ ഡോക്ടര്‍ ഹാരിസ് ചിറയ്ക്കലിനെ പിന്തുണച്ച് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍. ഡോക്ടര്‍ ഹാരിസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈകാരിക പ്രകടനമാണെന്ന ഡിഎംഇയുടെ വാദങ്ങള്‍ കെജിഎംസിടിഎ (KGMCTA) പ്രസിഡന്റ് ഡോക്ടര്‍ റോസനാര ബീഗം തള്ളി. 

ഹാരിസ് ചിറക്കലിനെതിരെ അച്ചടക്ക നടപടി ഉണ്ടായാല്‍ സംഘടന ശക്തമായി തന്നെ ഇടപെടുമെന്നും ഡോക്ടര്‍ റോസനാര ബീഗം. ഇത്തരം പ്രശ്‌നങ്ങള്‍ ഇതിനു മുമ്പും സംഘടനയില്‍ ഉന്നയിച്ചിട്ടുണ്ടെന്നും പോസ്റ്റ് വൈകാരിക പ്രകടനമായി കാണാനാവില്ലെന്നും ഒരു വിവാദത്തിന്റെയും ആവശ്യമില്ലെന്നുമാണ്  പ്രസിഡന്റ് പറയുന്നത്. ഹാരിസ് ചിറക്കലിനെതിരെ നടപടി ഉണ്ടായാല്‍ സംഘടന ഇടപെടുമെന്നും അവര്‍ പറഞ്ഞു. എന്നാല്‍, ചികിത്സ പ്രതിസന്ധി ആരോപണം നാലംഗ വിദഗ്ധ സമിതി അന്വേഷിക്കുന്നതാണ്. സമഗ്ര അന്വേഷണം നടത്താനാണ് വകുപ്പിന്റെ തീരുമാനവും. ഡോക്ടര്‍ ഹാരിസ് ചിറക്കലിന്റെ തുറന്നുപറച്ചിലോടെയാണ് മെഡിക്കല്‍ കോളജ് ആശുപത്രികളിലെ ഉപകരണക്ഷാമം സജീവ ചര്‍ച്ചയായിരിക്കുന്നത്. 

സ്റ്റോക്ക് പുതുക്കുന്നതിലെ കാലതാമസവും കുടിശ്ശിക തീര്‍ക്കാത്തതും വിദഗ്ധ ചികിത്സ വിഭാഗങ്ങളെ സാരമായി തന്നെ ബാധിക്കുന്നുണ്ട്. എല്ലാ വര്‍ഷവും രണ്ട് തവണയാണ് ഡിഎംഇ ഓഫിസില്‍ നിന്ന് മെഡിക്കല്‍ കോളജുകളിലെ വകുപ്പ് മേധാവികളോട് അതത് വകുപ്പിലേക്ക് ആവശ്യമായ ഉപകരണങ്ങളുടെ പട്ടിക ചോദിക്കാറുള്ളത്. 

 

ഇതിനിടയില്‍ ആവശ്യാനുസരണം വേണ്ട ഉപകരണങ്ങളും ചോദിക്കാം. പക്ഷേ, ഫണ്ട് അനുവദിക്കുന്നതിലെ കാലതാമസം മൂലം പലപ്പോഴും ഈ പട്ടികയനുസരിച്ചുള്ള ഉപകരണങ്ങള്‍ കിട്ടാന്‍ വൈകിയിരിക്കും. പലപ്പോഴും പൊതു ഉപകരണങ്ങള്‍ പരസ്പരം സഹകരിച്ച് ഉപയോഗിച്ച് വകുപ്പുകള്‍ പ്രതിസന്ധി ഒഴിവാക്കുകയും ചെയ്യും. എന്നാല്‍ ഒരു വകുപ്പിന് മാത്രമായി ആവശ്യമുള്ള ഉപകരണങ്ങള്‍ക്ക് ക്ഷാമമുണ്ടായാല്‍ കടുത്ത പ്രതിസന്ധി നേരിടേണ്ടിയും വരും. 

മൂത്രാശയ കല്ലിന്റെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ലിതോക്ലാസ്റ്റ് പ്രോബെന്ന ഉപകരണത്തിലുണ്ടായ ക്ഷാമമാണ് ഡോക്ടര്‍ ഹാരിസിന്റെ തുറന്നുപറച്ചിലിന് കാരണമായത്. ഇതേ ചികിത്സയ്ക്ക് വേണ്ട ഇഎസ്ഡബ്ല്യുഎല്‍ (ESWL) എന്ന ഉപകരണത്തിനും യൂറോളജി വിഭാഗം അപേക്ഷ നല്‍കിയിരുന്നു. അതും ഇതുവരെ കിട്ടിയിട്ടില്ല. 

അഞ്ച് ലക്ഷത്തിന് മുകളിലുള്ള എല്ലാ പര്‍ച്ചേസും മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ വഴിയാണ്. കുടിശ്ശിക തീര്‍ക്കാത്തതിനാല്‍ പല കമ്പനികളും കെഎംഎസ്‌സിഎല്‍ന് സ്റ്റോക്ക് നല്‍കാന്‍ തയ്യാറല്ല. ഇതും വിദഗ്ധ ചികിത്സാ വിഭാഗങ്ങളെ സാരമായി തന്നെ ബാധിക്കാറുണ്ട്. എല്ലാത്തിലും നമ്പര്‍ വണ്‍ ആണെന്ന് ആവര്‍ത്തിച്ച് അവകാശപ്പെടുന്നതിനിടെയാണ് ആരോഗ്യവകുപ്പിനെ വെട്ടിലാക്കി ഡോക്ടര്‍ ഹാരിസ് ചിറയ്ക്കല്‍ ഫേസ്ബുക്ക് പോസ്റ്റിട്ടത്. മികച്ച ഡോക്ടറെന്ന് പേരെടുത്തിട്ടുള്ള ഹാരിസിന്റെ തുറന്നുപറച്ചില്‍ ഗൗരവത്തോടെയാണ് ആരോഗ്യമേഖലയും കാണുന്നത്. 

പല വകുപ്പ് മേധാവികളും പറയാന്‍ മടിച്ച കാര്യങ്ങളാണ് ഡോക്ടര്‍ ഹാരിസ് ചട്ടം നോക്കാതെ പറഞ്ഞതെന്നാണ് മെഡിക്കല്‍ കോളജ് ആശുപത്രി ഡോക്ടര്‍മാരും പറയുന്നത്. വെള്ളായണി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയുടെ ശസ്ത്രക്രിയ മാറ്റിവയ്‌ക്കേണ്ടി വന്നതോടെയാണ് ഡോക്ടര്‍ ഹാരിസ് ഇങ്ങനെയൊരു പോസ്റ്റിട്ടത്. വിദ്യാര്‍ത്ഥി ഇപ്പോഴും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ തന്നെയാണ്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തീതുപ്പുന്ന ആകാശത്തിന് കീഴെ ഒന്നായവര്‍; ഇസ്‌റാഈല്‍ കൊന്നു കളഞ്ഞ മുഹമ്മദ് സലാമയുടെ പ്രണയകഥ 

International
  •  5 days ago
No Image

അമിതഭാരമുള്ള യാത്രക്കാരുടെ പോക്കറ്റ് കീറും: അധിക സീറ്റിന് ഇനി അധിക നിരക്ക്; പുതിയ നിയമവുമായി പ്രമുഖ എയർലൈൻസ്

Travel-blogs
  •  5 days ago
No Image

ക്ലിഫ് ഹൗസിന് മുന്നിൽ ‘സിപിഐഎം കോഴിഫാം’ ബാനർ; യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം

Kerala
  •  5 days ago
No Image

യുഎഇയിൽ 20 ലക്ഷം ദിർഹത്തിന്റെ സാധനങ്ങളുമായി ഷിപ്പിംഗ് കമ്പനി അപ്രത്യക്ഷമായി; ഉപഭോക്താക്കൾ ഞെട്ടലിൽ

uae
  •  5 days ago
No Image

അനധികൃത സ്വത്ത് സമ്പാദനക്കേസ്: മജിസ്‌ട്രേറ്റ് കോടതി നടപടിയില്‍ വീഴ്ചയെന്ന് ഹൈക്കോടതി, വിജിലന്‍സില്‍ നിന്ന് റിപ്പോര്‍ട്ട് തേടി

Kerala
  •  5 days ago
No Image

നബിദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ അഞ്ചിന് പൊതുമേഖലയ്ക്ക് അവധി പ്രഖ്യാപിച്ച് യുഎഇ | Uae Public Holiday

uae
  •  5 days ago
No Image

കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മൊബൈൽ ഫോൺ എറിഞ്ഞു നൽകി; പ്രതിക്ക് 1000 മുതൽ 2000 രൂപ വരെ കൂലി

Kerala
  •  5 days ago
No Image

ആദ്യം കണ്ടപ്പോൾ തന്നെ അവൻ വലിയ താരമായി മാറുമെന്ന് ഉറപ്പായിരുന്നു: സച്ചിൻ

Cricket
  •  5 days ago
No Image

'ആ കാളയെ കളയണ്ട, രാജീവ് ചന്ദ്രശേഖറിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തേണ്ടി വരും' ബി.ജെ.പിക്ക് വി.ഡി സതീശന്റെ മുന്നറിയിപ്പ്;  അധികം കളിക്കണ്ട കേരളം ഞെട്ടുന്ന ചിലത് വരാനുണ്ടെന്ന് സി.പി.എമ്മിനും താക്കീത്

Kerala
  •  5 days ago
No Image

വിമാന ടിക്കറ്റിന് തൊട്ടാൽ പൊള്ളുന്ന വില: കണക്ഷൻ വിമാനങ്ങളിലാണെങ്കിൽ കനത്ത തിരക്കും; സ്‌കൂൾ തുറന്നിട്ടും യുഎഇയിൽ തിരിച്ചെത്താനാകാതെ പ്രവാസി കുടുംബങ്ങൾ

uae
  •  5 days ago